ഷാർജ:റോളയിലെ ഷാർജ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ കെഎംസിസി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നോമ്പു തുറ സല്‍ക്കാരം, വിശുദ്ധ റമദാന്‍ നാലിന് നടന്ന ഗ്രാന്‍ഡ് ഇഫ്താര്‍ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര ഉദ്ഘാടനം ചെയ്തു.
ആയിരത്തോളം പേര്‍ നോമ്പു തുറ സല്‍ക്കാരത്തില്‍ പങ്കെടുത്തു.റോള എന്‍എംസി റോയല്‍ ആശുപത്രിക്ക് സമീപം ഷാർജ കെഎംസിസി സ്റ്റേറ്റ് കമ്മിറ്റിയുടെ ഗ്രാൻഡ് ഇഫ്താർ ടെന്റിൽ ഷാർജ കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഇഫ്താർ സംഗമം.

ഷാർജ കെഎംസിസി വൈസ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ല പ്രസിഡന്റ് അർഷാദ് അബ്ദുല്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിസ ബഷീർ സ്വാഗതം പറഞ്ഞു. പ്രമുഖ നിയമ വിധഗ്ദ്ധൻ അഡ്വ:ഹക്കിം ഒറ്റപ്പാലം മുഖ്യാതിഥിയായി.

യു എഇ വാർത്ത മാനേജിംഗ് പാട്ണർ കൂടിയാണ് ഹക്കീം.ഷാർജ കെഎംസിസി സംസ്ഥാന നേതാകളായ അബ്ദുൽ റഹിമാൻ മാസ്റ്റർ, നസീർ കുനിയിൽ, ത്വയ്യിബ് ചേറ്റുവ, കെഎസ് ഷാനവാസ്, ഫസൽ തലശ്ശേരി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി, ട്രഷറർ സിദ്ധീക് ഖാസിമി പ്രാർത്ഥനക്ക് നേതൃത്വം നല്‍കി.
English Summary:
Sharjah KMCC Thiruvananthapuram District Committee hosted a grand iftar at the Sharjah KMCC Iftar Tent in Rolla. Around 1,000 people attended the event, which was inaugurated by Vice President Kabeer Channankara.










































