ദുബൈ: മലയാള ഭാഷയുടെ പ്രചാരണ–പരിപോഷണ രംഗത്തെ സമർപ്പിത സേവനങ്ങൾക്ക് മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിദഗ്ധ സമിതി ചെയർപേഴ്‌സൺ അംബു സതീഷിന് മലയാളം മിഷൻ നൽകുന്ന “ഭാഷ മയൂരം” പുരസ്‌കാരം ലഭിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള ചാപ്റ്ററുകളിലെ പ്രവർത്തകരെ ആദരിക്കുന്ന വിഭാഗത്തിലാണ് ഈ അംഗീകാരം നൽകിയത്.
ദീർഘകാലമായി മലയാള ഭാഷാ വിദ്യാഭ്യാസം, അക്കാദമിക് പ്രവർത്തനങ്ങൾ, സംഘടനാതല പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ അംബു സതീഷ് നിർവഹിച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്.
പ്രവാസി സമൂഹത്തിനിടയിൽ മാതൃഭാഷയുടെ പൈതൃകം നിലനിർത്തുന്നതിനും പുതിയ തലമുറയിൽ ഭാഷാപ്രേമം വളർത്തുന്നതിനും നടത്തിയ പ്രവർത്തനങ്ങൾ പ്രത്യേകം ശ്രദ്ധേയമാണെന്ന് മലയാളം മിഷൻ അധികൃതർ അറിയിച്ചു.
WhatsApp Channel
പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join









































