• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

റമദാനിൽ 80 ലക്ഷം പേർക്ക് ഭക്ഷണം; മഹത്തായ പദ്ധതിയുമായി യു.എ.ഇ ഫുഡ് ബാങ്ക്

by UAE വാർത്ത ലേഖകൻ
7 months ago
in Dubai, GCC, Gulf, UAE
Reading Time: 1 min read
25 1
റമദാനിൽ 80 ലക്ഷം പേർക്ക് ഭക്ഷണം; മഹത്തായ പദ്ധതിയുമായി യു.എ.ഇ ഫുഡ് ബാങ്ക്
143
VIEWS
Share on WhatsappShare on Facebook

ദുബൈ: വിശുദ്ധ റമദാൻ മാസത്തിൽ യു.എ.ഇയിലും വിദേശത്തുമായി 80 ലക്ഷം പേർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി യു.എ.ഇ ഫുഡ്​ ബാങ്ക്​ രംഗത്ത്. അധികമായി ശേഷിക്കുന്ന ഭക്ഷണം ശേഖരിച്ച് അർഹരായവർക്കെത്തിക്കുന്നതാണു പദ്ധതിയുടെ ലക്ഷ്യം.

പദ്ധതി നടപ്പാക്കുന്നത് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ പത്നിയും യു.എ.ഇ ഫുഡ് ബാങ്ക് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സണുമായ ശൈഖ ഹിന്ദ്​ ബിൻത്​ മക്​തൂം ബിൻ ജുമാ ആൽ മക്​തൂമിന്‍റെ നിർദേശപ്രകാരമാണ്.

‘ചാരിറ്റി ഫ്രിഡ്ജ്’, ‘മൈ ഹോം വിത്തൗട്ട് വേസ്റ്റ്’, ‘മീർ അൽ ഖൈർ’, ‘സഅബീൽ ഇഫ്താർ’, ‘റീസൈക്കിൾ, റീ ലൈഫ്’ എന്നീ അഞ്ച് പ്രധാന സംരംഭങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുമേഖലയും സ്വകാര്യമേഖലയും ചേർന്നാണ് അധിക ഭക്ഷണം ശേഖരിച്ച് ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് വിതരണം ചെയ്യുന്നത്.

‘ചാരിറ്റി ഫ്രിഡ്ജ്’ പദ്ധതിയിലൂടെ ദുബൈയിലെ താമസ മേഖലകളിൽ പ്രത്യേക ഫ്രിഡ്ജുകൾ സ്ഥാപിച്ച് ഇഫ്താർ, അത്താഴ സമയങ്ങളിൽ ശേഷിക്കുന്ന ഭക്ഷണം സുരക്ഷിതമായി സംഭാവന ചെയ്യാൻ സൗകര്യമൊരുക്കും. ‘മൈ ഹോം വിത്തൗട്ട് വേസ്റ്റ്’ വഴി വീട്ടമ്മമാർക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും ഭക്ഷണം സംരക്ഷിക്കുന്നതും പാഴാക്കൽ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

‘മീർ അൽ ഖൈർ’ പദ്ധതിയിലൂടെ ആവശ്യക്കാരായ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യും. ‘സഅബീൽ ഇഫ്താർ’ സംരംഭത്തിന്റെ ഭാഗമായി സഅബീൽ പാർക്കിൽ തൊഴിലാളികൾക്കായി കൂട്ട ഇഫ്താർ സംഘടിപ്പിക്കും.

ഇതോടൊപ്പം, ഭക്ഷ്യനഷ്ടം കുറയ്ക്കുന്നതിനുള്ള ദേശീയ പദ്ധതിയായ Ne’maയുമായി സഹകരിച്ച് ‘റീസൈക്കിൾ, റീ ലൈഫ്’ സംരംഭവും നടപ്പാക്കും. ഹോട്ടലുകളിൽ നിന്നുള്ള ശേഷിച്ച ഭക്ഷണം പുനർവിതരണം ചെയ്യുകയും ഉപയോഗിക്കാൻ കഴിയാത്ത അവശിഷ്ടങ്ങൾ ജൈവവളമായി മാറ്റുകയും ചെയ്യും.

ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക, ഭക്ഷ്യനഷ്ടം കുറയ്ക്കുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക, പരിസ്ഥിതി സൗഹൃദ സർക്കുലർ ഇക്കോണമി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. സമൂഹപങ്കാളിത്തവും സ്വയംസേവനവും ശക്തിപ്പെടുത്തി ലോകമെമ്പാടുമുള്ള അർഹരായ സമൂഹങ്ങൾക്ക് ദീർഘകാല പിന്തുണ നൽകുകയെന്നതാണ് യു.എ.ഇ ഫുഡ് ബാങ്കിന്റെ ദൗത്യം.

Track the latest Malayalam news updates on uaevartha.com and stay informed with breaking news from the UAE, Kerala, India, and around the world. Get real-time updates on Gulf news, Dubai developments, visa rules, business, health, education, sports, and entertainment — all in one place.

Follow UAE Vartha for trusted, fast, and accurate Malayalam news coverage tailored for NRIs and global Malayalis.

Tags: DUBAIUAE Food BankUAE newsUnited Arab Emirates updates

RelatedPosts

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Dubai Culture launches the ‘Stories of Wulfa’ competition, offering Dh2 million to fund a 15-episode animated series exploring UAE heritage and folklore.
Entertainment

സ്വദേശി അനിമേഷൻ പരമ്പര നിർമിക്കാൻ 20 ലക്ഷം ദിർഹത്തിന്റെ ഗ്രാന്റുമായി ദുബായ് കൾച്ചർ; അപേക്ഷ ക്ഷണിച്ചു

GDRFA Dubai immigration officer clearing a passenger using a portable handheld biometric terminal at Dubai International Airport.
Tech

ദുബായ് വിമാനത്താവളങ്ങളിൽ ക്ലിക്ക് ആൻഡ് ട്രാവൽ’ സംവിധാനം ആരംഭിച്ചു; എമിഗ്രേഷൻ സേവനം യാത്രക്കാരെ തേടിയെത്തും

Dubai socio-cultural organization Orma forms a 1,001-member committee for Keralotsavam 2026, a two-day free cultural fest at Amity School, Al Qusais.
Community

കേരളോത്സവം 2026: 1001 അംഗ സംഘാടക സമിതി

പെരുമഴയത്ത് തുണയാകുന്ന കൈകൾ: യുഎഇയിലെ പ്രതിസന്ധികളിൽ കാവലാളായി പ്രവാസി സന്നദ്ധ സംഘടനകൾ
Community

പെരുമഴയത്ത് തുണയാകുന്ന കൈകൾ: യുഎഇയിലെ പ്രതിസന്ധികളിൽ കാവലാളായി പ്രവാസി സന്നദ്ധ സംഘടനകൾ

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

UAE President Sheikh Mohamed bin Zayed visits Germany as bilateral trade hits $15.51B. Discover key pacts across green hydrogen, AI data centers, and industrial investments.
World

യുഎഇ–ജർമ്മനി ബന്ധത്തിൽ പുതിയ യുഗം: ഊർജ്ജ-സാങ്കേതിക-വ്യാവസായിക സഹകരണം ശക്തമാക്കി ഇരുരാജ്യങ്ങളും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.