• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, October 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

വിദ്യാർത്ഥികൾക്ക് ഹെൽത്ത് കെയർ രംഗത്ത് പ്രായോഗിക പരിചയം; ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ജെംസ് എഡുക്കേഷനും കൈകോർക്കുന്നു

by UAE വാർത്ത ലേഖകൻ
5 months ago
in Dubai
Reading Time: 1 min read
23 0
വിദ്യാർത്ഥികൾക്ക് ഹെൽത്ത് കെയർ രംഗത്ത് പ്രായോഗിക പരിചയം; ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ജെംസ് എഡുക്കേഷനും കൈകോർക്കുന്നു
129
VIEWS
Share on WhatsappShare on Facebook

യുഎഇയിലെ വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പും ലീഡർഷിപ്പ് പ്രോഗ്രാമുകളും ഒരുങ്ങുന്നു; ലക്ഷ്യം ഭാവിയിലെ ആരോഗ്യപ്രവർത്തകരെ വാർത്തെടുക്കൽ.

ദുബായ്, യുഎഇ, 04 ജൂൺ 2026: ക്ലാസ് റൂം പഠനത്തിനപ്പുറം വിദ്യാർത്ഥികൾക്ക് ആരോഗ്യ സംരക്ഷണ മേഖലയിൽ യഥാർത്ഥ ലോക പരിചയവും മികച്ച കരിയർ സാധ്യതകളും ഉറപ്പാക്കുന്നതിനായി പ്രമുഖ ആഗോള വിദ്യാഭ്യാസ ശൃംഖലയായ ജെംസ് എഡുക്കേഷനും പ്രമുഖ ആരോഗ്യ പരിരക്ഷാ ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ‘ആസ്റ്റർ ഡിസ്കവറി’ (Aster Discovery) എന്ന പദ്ധതിയിലൂടെ ജെംസ് സ്കൂളുകളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഹെൽത്ത് കെയർ രംഗത്ത് ഇന്റേൺഷിപ്പ്, കരിയർ ഗൈഡൻസ്, ലീഡർഷിപ്പ് എൻഗേജ്മെന്റ് പ്രോഗ്രാം എന്നിവ ലഭ്യമാക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. യുഎഇയിലെയും സമീപ മേഖലകളിലെയും പുതുതലമുറയെ ആരോഗ്യ സംരക്ഷണ മേഖലയിലേക്ക് ആകർഷിക്കുന്നതിനും അവരെ ഭാവിയിലെ പ്രൊഫഷണലുകളായി പ്രാപ്തരാക്കുന്നതിനും ഈ സംയോജിത പദ്ധതി സഹായകരമാകും.

ജെംസ് എഡുക്കേഷൻ വിദ്യാർത്ഥികളുടെ തൊഴിൽക്ഷമതയും പ്രായോഗിക അറിവും വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന വിപുലമായ വ്യവസായ സഹകരണ നയത്തിന്റെ ഭാഗമായാണ് ഈ ധാരണാപത്രം. മുൻപും വിവിധ ഘട്ടങ്ങളിൽ ഇരു സ്ഥാപനങ്ങളും ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ ജെംസ് എഡുക്കേഷൻ ആരംഭിച്ച ഹൈസ്കൂൾ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ തുടർച്ചയായാണ് ഈ പുതിയ പദ്ധതിയും വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ വിവിധ ഘട്ടങ്ങളിലായി അമ്പതിലധികം വിദ്യാർത്ഥികൾ ഈ പദ്ധതിയുടെ പ്രയോജനം നേടിയിട്ടുണ്ട്.

രോഗീ സുരക്ഷയ്ക്കുള്ള കർശനമായ അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരിക്കും വിദ്യാർത്ഥികൾക്കുള്ള ഇന്റേൺഷിപ്പ് ക്രമീകരിക്കുക. ക്ലിനിക്കൽ, നോൺ-ക്ലിനിക്കൽ മേഖലകളിലെ തൊഴിൽ സാധ്യതകൾ നേരിട്ടറിയാൻ അവസരമൊരുക്കുമെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി ചില പ്രത്യേക വിഭാഗങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിമിതമായ പ്രവേശനമേ ഉണ്ടായിരിക്കുകയുള്ളൂ.

“ജെംസ് എഡുക്കേഷൻ വിദ്യാർത്ഥികളിൽ നാലിലൊന്ന് പേരും ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുന്നത് മെഡിസിൻ, ഡെന്റിസ്ട്രി, ഹെൽത്ത് കെയർ സയൻസ് തുടങ്ങിയ മേഖലകളാണ്. ആസ്റ്റർ ഡിഎം ഹെൽത്ത് കെയറുമായുള്ള പങ്കാളിത്തം വിദ്യാർത്ഥികൾക്ക് ക്ലിനിക്കൽ രംഗത്തും ഹെൽത്ത് കെയർ മാനേജ്‌മെന്റിലും നേതൃത്വപാടവം വളർത്താൻ സമാനതകളില്ലാത്ത അവസരം നൽകും. യുഎഇ വിഷൻ 2071 അജണ്ടയ്ക്ക് അനുസൃതമായി, 15 നും 18 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെ കരിയർ തിരഞ്ഞെടുക്കാനും യഥാർത്ഥ ലോകത്തെ തൊഴിൽ അന്തരീക്ഷം അനുഭവിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.” – ഡിനോ വർക്കി, ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ജെംസ് എഡുക്കേഷൻ

ആരോഗ്യ സംരക്ഷണ രംഗത്തെ നവീകരണങ്ങൾക്കും സുസ്ഥിരമായ ഭാവിക്കും യുവപ്രതിഭകളെ അനിവാര്യമാണെന്ന ചിന്തയിൽ നിന്നാണ് ഈ പദ്ധതി രൂപപ്പെട്ടിരിക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ വ്യക്തമാക്കി.

“ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ആന്തരിക പ്രവർത്തനങ്ങൾ നേരിട്ടുകണ്ട് മനസ്സിലാക്കാനും, വിദ്യാർത്ഥികളെ ഈ രംഗത്തേക്ക് കൂടുതൽ പ്രചോദനത്തോടെ ആകർഷിക്കാനുമാണ് ‘ആസ്റ്റർ ഡിസ്കവർ’ വിഭാവനം ചെയ്തിരിക്കുന്നത്. ക്ലിനിക്കൽ, നോൺ-ക്ലിനിക്കൽ മേഖലകളിലെ പ്രായോഗിക പരിചയത്തിലൂടെയും മികച്ച പ്രൊഫഷണലുകളുടെ മാർഗ്ഗനിർദ്ദേശങ്ങളിലൂടെയും അടുത്ത തലമുറയിലെ ആരോഗ്യ പരിപാലന വിദഗ്ധരെ വളർത്തിയെടുക്കാൻ ഈ പങ്കാളിത്തം വഴി സാധിക്കും. ഇത് വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി സാധ്യതകളെക്കുറിച്ച് വലിയ വ്യക്തതയും ആത്മവിശ്വാസവും നൽകും.” – അലീഷ മൂപ്പൻ, എംഡി & ഗ്രൂപ്പ് സിഇഒ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

ജൂലൈ, ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിലെ സ്കൂൾ അവധിക്കാലത്താണ് രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്. രണ്ട് ഗ്രൂപ്പുകളായി തിരിച്ച് വിദ്യാർത്ഥികൾക്ക് ഹെൽത്ത് കെയർ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാകാൻ അവസരം ലഭിക്കും. ഇന്റേൺഷിപ്പിന് പുറമെ, വിദഗ്ധരുമായുള്ള ചർച്ചകൾ, സംവാദങ്ങൾ, ചോദ്യോത്തര സെഷനുകൾ, തൊഴിലുടമകളുമായുള്ള ആശയവിനിമയങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഹെൽത്ത് കെയർ കരിയറിനെക്കുറിച്ച് സമഗ്രമായ ഒരു കാഴ്ചപ്പാട് നൽകുന്ന രീതിയിലാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Tags: Alisha MoopenAster DiscoveryAster DM HealthcareDino VarkeyGEMS EducationGulf Malayali newsHealthcare career UAEUAE student internship

RelatedPosts

Sharjah Health Authority and Medcare announce discounted medical access and home health services for Sharjah government employees, seniors, and People of Determination.
Health

ഷാർജ സർക്കാർ ജീവനക്കാർക്കും കുടുംബങ്ങൾക്കും പ്രത്യേക ആരോഗ്യ ആനുകൂല്യങ്ങൾ; മെഡ്‌കെയറുമായി ധാരണാപത്രം ഒപ്പിട്ട് ഷാർജ ഹെൽത്ത് അതോറിറ്റി

Aster Hospital Al Qusais launches a dedicated breast clinic in Dubai offering mammography, surgical oncology, reconstructive care, and patient navigation.
Health

സമഗ്രവും ഏകോപിതവുമായ സ്തന പരിചരണത്തിന് ആസ്റ്റർ ഹോസ്പിറ്റൽ അൽ ഖിസൈസ് സമർപ്പിത ബ്രെസ്റ്റ് ക്ലിനിക്ക് ആരംഭിച്ചു

Medcare introduces discounted cardiac check-ups starting at Dh99 across Dubai and Sharjah, including AI retinal scans, available until September 30.
Health

ലോക ഹൃദയദിനം: ദുബായിലും ഷാർജയിലും 99 ദിർഹം മുതൽ പരിശോധനാ പാക്കേജുകളുമായി മെഡ്‌കെയർ

Aster DM Healthcare's Dr. Azad Moopen and Burjeel's Dr. Shamsheer Vayalil rank among the top five regional founders in Forbes Middle East's 2026 Healthcare Leaders index.
Business

ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ

Dr. Azad Moopen and Dr. Shamsheer Vayalil rank in the top five of Forbes Middle East Healthcare Leaders 2026 as seven Kerala entrepreneurs secure global recognition.
Business

ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ

Surgeons performing a robotic-assisted donor nephrectomy at Medcare Hospital Sharjah
Health

വടക്കൻ എമിറേറ്റുകളിലെ ആദ്യ സ്വകാര്യ അവയവമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ഷാർജ മെഡ്കെയർ ഹോസ്പിറ്റൽ

Elvis Chummar Elected President, Suresh Vellimuttathu General Secretary of KUWJ Middle East Unit
Entertainment

കേരള പത്രപ്രവർത്തക യൂണിയൻ മിഡിൽ ഈസ്റ്റ് ഘടകത്തിന് പുതിയ ഭാരവാഹികൾ: എൽവിസ് ചുമ്മാർ പ്രസിഡൻ്റ്, സുരേഷ് വെള്ളിമുറ്റത്ത് സെക്രട്ടറി

The UAE youth robotics team took silver in the Winning Alliance finals at the 2026 FIRST Global Challenge in Incheon, South Korea, besting teams from 187 nations.
Education

റോബോട്ടിക്സ് ഒളിമ്പിക്‌സിൽ യുഎഇ വിദ്യാർത്ഥി സംഘത്തിന് വെള്ളിത്തിളക്കം; ദക്ഷിണ കൊറിയയിൽ ചരിത്രനേട്ടം

Ras Al Khaimah authorities have temporarily closed all public beaches over public safety and marine conditions. Residents are advised to avoid coastal areas.
Environment

സുരക്ഷാ മുൻകരുതൽ: റാസ് അൽ ഖൈമയിലെ മുഴുവൻ പൊതുബീച്ചുകളും അനിശ്ചിതകാലത്തേക്ക് അടച്ചു

Joyalukkas has achieved two Guinness World Records for the world's heaviest and largest gold earrings. The 16.514 kg 22K gold jhumkas are on display in Dubai.
Business

ലോകത്തിലെ ഏറ്റവും ഭാരമേറിയതും വലിപ്പമേറിയതുമായ സ്വർണ കമ്മലുകൾ; രണ്ട് ഗിന്നസ് റെക്കോർഡുകളുമായി ജൊയാലുക്കാസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.