• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

അബുദാബി ഫ്യൂച്ചർ ഹെൽത്ത് സമ്മിറ്റിൽ ‘ദൗത്യസജ്ജമായ ആരോഗ്യ സേവനം’ അവതരിപ്പിച്ച് ശ്രദ്ധ നേടി ബുർജീൽ ഹോൾഡിങ്സ്

by UAE വാർത്ത ലേഖകൻ
3 weeks ago
in Health
Reading Time: 1 min read
22 0
Burjeel Holdings launches its mission-ready acute healthcare network at the Abu Dhabi Future Health Summit, drawing visits from UAE leadership and signing global deals.
124
VIEWS
Share on WhatsappShare on Facebook

 
ബുർജീൽ ബൂത്തിലെത്തി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഷെയ്ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമടക്കുമള്ള പ്രമുഖർ

അബുദാബി: അടിയന്തര സാഹചര്യങ്ങളിലും സങ്കീർണമായ ദൗത്യങ്ങളിലും ദ്രുതഗതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന ‘ദൗത്യസജ്ജമായ ആരോഗ്യസംരക്ഷണം’ അവതരിപ്പിച്ച് അബുദാബി ഫ്യൂച്ചർ ഹെൽത്ത് സമ്മിറ്റിൽ ശ്രദ്ധ നേടി ബുർജീൽ ഹോൾഡിങ്സ്. മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുർജീൽ, അടിയന്തര മെഡിക്കൽ സേവനങ്ങൾ, അത്യാധുനിക ചികിത്സ, നിർമിതബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യകൾ എന്നിവയെ ഏകോപിപ്പിക്കുന്ന സമഗ്ര ആരോഗ്യസംരക്ഷണ മാതൃകയാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

അബുദാബി ഫ്യൂച്ചർ ഹെൽത്ത് സമ്മിറ്റിലെ ബുർജീൽ ഹോൾഡിങ്സ് ബൂത്ത്‌ സന്ദർശിച്ച അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ബുർജീലിന്റെ സംയോജിത ആരോഗ്യസേവന സംവിധാനങ്ങൾ വിശദീകരിക്കുന്ന ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ.


 
‘എ സിസ്റ്റം ഫോർ എവരി സെക്കൻഡ്’ എന്ന പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന ബുർജീലിന്റെ ബൂത്ത് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയ പ്രമുഖർ സന്ദർശിച്ചു. ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ ബുർജീൽ മെഡിക്കൽ സിറ്റിയുടെ വിപുലീകരണം ഉൾപ്പടെയുള്ള ഗ്രൂപ്പിന്റെ നൂതന പദ്ധതികൾ വിശദീകരിച്ചു.
 
ലോകമെമ്പാടുമുള്ള 17 രാജ്യങ്ങളിലായി 1.7 ദശലക്ഷത്തോളം ആളുകൾക്ക് സേവനം നൽകിയതിന്റെ വിപുലമായ അനുഭവസമ്പത്താണ് ബുർജീൽ ഈ പ്രദർശനത്തിലൂടെ അവതരിപ്പിക്കുന്നത്. മിലിറ്ററി മെഡിക്കൽ സജ്ജീകരണങ്ങൾ, സംഘർഷ മേഖലകളിലെയും വിദൂര പ്രദേശങ്ങളിലെയും അടിയന്തര ആരോഗ്യ പരിചരണം, മൊബൈൽ ആശുപത്രികൾ എന്നിവയുൾപ്പെടെ വിവിധ ദൗത്യങ്ങൾക്ക് അനുയോജ്യമായ ആരോഗ്യ സേവനങ്ങളുടെ വലിയ നിര തന്നെ ബുർജീൽ ഒരുക്കിയിട്ടുണ്ട്. പ്രത്യേകം സജ്ജീകരിച്ച ആംബുലൻസ് സംവിധാനങ്ങളും അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ ഉതകുന്ന അത്യാധുനിക ക്ലിനിക്കൽ സംവിധാനങ്ങളുടെ ഡെമോയും പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളാണ്.
 
“വെല്ലുവിളികൾ മുൻകൂട്ടി തിരിച്ചറിയുക എന്നത് ആരോഗ്യസംരക്ഷണത്തിൽ ഏറ്റവും പ്രധാനമായിട്ടുള്ള കാര്യമാണ്. വിവിധ സേവനങ്ങളെ സാങ്കേതികവിദ്യയുടെ സഹായത്തോടെ കോർത്തിണക്കി ഏറ്റവും മികച്ച ചികിത്സ എത്രയും വേഗത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
 
അത്യാധുനിക സാങ്കേതികവിദ്യകളും വിപുലമായ സേവന ശൃംഖലയും
 
ബുർജീൽ ഹോൾഡിങ്സ് ഉൾപ്പെടുന്ന വിപിഎസ് ആരോഗ്യ ശൃംഖലയുടെ ഭാഗമായ പ്രതിരോധ, അടിയന്തര മെഡിക്കൽ സേവനങ്ങൾ മുതൽ സങ്കീർണ രോഗചികിത്സ വരെയുള്ള വിപുലമായ സംവിധാനങ്ങളാണ് മേളയിൽ അണിനിരത്തിയിരിക്കുന്നത്. ‘പ്രോമിത്യൂസ് മെഡിക്കൽ ഇന്റർനാഷണൽ’ സൈനിക മെഡിക്കൽ പരിശീലനവും സംഘർഷമേഖലകളിലെ അടിയന്തര ചികിത്സാ സജ്ജീകരണങ്ങളും അവതരിപ്പിക്കുന്നു. ‘റെസ്പോൺസ് പ്ലസ് മെഡിക്കൽ’ എയർ ആംബുലൻസ്, മെഡിക്കൽ ഇവാക്വേഷൻ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങളും, ‘ഡോക്ടൂർ’  വിദൂര പ്രദേശങ്ങളിൽ സജ്ജീകരിക്കാവുന്ന മോഡുലാർ ആശുപത്രി സംവിധാനങ്ങളും പ്രദർശിപ്പിക്കുന്നു.
 
എമർജൻസി വിഭാഗങ്ങൾ, തീവ്രപരിചരണം, വിദഗ്ധ ചികിത്സ, പേഷ്യന്റ് ട്രാൻസ്ഫർ എന്നിവയെ ഏകോപിപ്പിക്കുന്ന ‘ബുർജീൽ എമർജൻസി ആൻഡ് അക്യൂട്ട് കെയർ ഓപ്പറേഷണൽ നെറ്റ്വർക്ക്’ ആണ്  മറ്റൊരു പ്രധാന ആകർഷണം. ബുർജീൽ മെഡിക്കൽ സിറ്റിയും ഗ്രൂപ്പിന്റെ മറ്റ് ആശുപത്രികളും സങ്കീർണ രോഗചികിത്സയിലെ മികവ് എടുത്തു കാട്ടുന്നു.
 
ആഗോള പങ്കാളിത്തവും തന്ത്രപ്രധാന കരാറുകളും
 
കാൻസർ രംഗത്തെ ഗവേഷണം, മെഡിക്കൽ വിദ്യാഭ്യാസം, നിർമിത ബുദ്ധിയുടെ ഉപയോഗം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി രാജ്യാന്തര സ്ഥാപനങ്ങളുമായി ബുർജീൽ ഹോൾഡിങ്സും ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളും സുപ്രധാന സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. ബ്രിട്ടൻ ആസ്ഥാനമായ അവട്രയൽ, അമേരിക്കയിൽ നിന്നുള്ള അവെസ്റ്റ ബയോ എന്നിവയുമായുള്ള കരാറിലൂടെ നൂതന കാൻസർ ചികിത്സ രാജ്യത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം. എഐ പ്ലാറ്റഫോമായ  ഹെൽത്ത്സ്റ്റേയുമായുള്ള സഹകരണം രോഗി റഫറലുകളും അന്താരാഷ്ട്ര രോഗികളുടെ ചികിത്സാ നടപടികളും കാര്യക്ഷമമാക്കുന്നതിന് സഹായിക്കും. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള എആർപിഐ, ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി, എത്തിസലാത്ത് എന്നിവയുമായും ബുർജീൽ  തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവെച്ചു.

Tags: Abu DhabiBurjeel HoldingsBusiness NewsDr Shamsheer VayalilEmergency MedicineHealth SummitUAE healthcare

RelatedPosts

Fire Breaks Out at Warehouse in Abu Dhabi’s Al Mafraq Industrial Area
Abu Dhabi

അബുദാബിയിലെ വ്യവസായ മേഖലയിൽ വെയർഹൗസിന് തീപിടിച്ചു

The UAE government has declared a three-day holiday from December 2 to 4, 2026, for the 55th Eid Al Etihad, giving federal workers a five-day weekend.
UAE

യുഎഇയിൽ 55-ാമത് ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു; വാരാന്ത്യ അവധി ഉൾപ്പെടെ അഞ്ച് ദിവസം അവധി

CII invites businesses to launch new products and projects at the Global Ayurveda Summit & Kerala Health Tourism 2026 in Kochi on Nov 20–21.
Business

സിഐഐ ഗ്ലോബൽ ആയുർവേദ സമ്മിറ്റിൽ പ്രൊഡക്റ്റ് ലോഞ്ചിന് അവസരം

UAE’s Major General Staff Aisha Sultan Al Dhaheri appointed ICMM President, while Dubai Police reports over 39 global nominations for anti-narcotics awards.
Health

അന്താരാഷ്ട്ര സൈനിക വൈദ്യശാസ്ത്ര സമിതിയുടെ പ്രസിഡന്റായി യുഎഇയുടെ മേജർ ജനറൽ ആയിഷ സുൽത്താൻ അൽ ദാഹിരി

Ahead of World Kindness Day, Abu Dhabi's Emirates Park Zoo & Resort highlights daily animal welfare across 220 species, AI monitoring, and inclusive tours.
Lifestyle

ലോക ദയാദിനത്തിൽ മൃഗസംരക്ഷണ പ്രവർത്തനങ്ങൾ അവതരിപ്പിച്ച് എമിറേറ്റ്സ് പാർക്ക് സൂ ആൻഡ് റിസോർട്ട്

Sheikh Theyab bin Mohamed inaugurates the 46th ICMM World Congress of Military Medicine in Abu Dhabi, uniting over 2,000 delegates from 120 countries.
Health

46-ാമത് അന്താരാഷ്ട്ര സൈനിക വൈദ്യശാസ്ത്ര കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

Authors Zoulfa Katouh and Elizabeth-Irene Baitie discuss writing authentic young adult fiction, empathy, and avoiding youth slang at SIBF 2026 in Sharjah.
Books & Literature

കൗമാരക്കാരുടെ വായനയെ ലഘൂകരിക്കരുത്; വേണ്ടത് യാഥാർത്ഥ്യബോധമെന്ന് എഴുത്തുകാർ

Emirati creator Abdalla Al Ansari discusses adapting his documentary Sealed Records into the book Who Is Truly Sick? at Sharjah International Book Fair.
Books & Literature

ചെറുതായാലും വലുതായാലും ഏതൊരു ആശയവും പുസ്തകമാക്കി മാറ്റാം: അബ്ദുല്ല അൽ അൻസാരി

Two student-authored books by Faleeha Firoz and Aman Muhammed were launched on Children's Day at the Sharjah International Book Fair's Writers' Forum.
Books & Literature

ശിശുദിനത്തിൽ രണ്ട് വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.