അബുദാബി : വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, അർമേനിയയുടെ വിദേശകാര്യ മന്ത്രി അരരത്ത് മിർസോയാനുമായി ഫോണിൽ ചർച്ച നടത്തി, ഉഭയകക്ഷി ബന്ധങ്ങളും അവ ശക്തിപ്പെടുത്താനുള്ള അവസരങ്ങളും യോഗം ചർച്ച ചെയ്തു. ഫോൺ സംഭാഷണത്തിനിടയിൽ, എല്ലാ മേഖലകളിലും...
Read moreഅബുദാബി : അബുദാബി ആസ്ഥാനമായുള്ള അന്താരാഷ്ട്ര ഊർജ കമ്പനിയായ മുബാദല എനർജി അതിന്റെ ഏറ്റവും പുതിയ സുസ്ഥിരതാ റിപ്പോർട്ട് ഇന്ന് പുറത്തിറക്കി. ഊർജ്ജ സംക്രമണത്തെ പിന്തുണയ്ക്കുന്ന ലോ-കാർബൺ സൊല്യൂഷനുകളിൽ ബിസിനസ്സ് വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു പുതിയ തന്ത്രം ആരംഭിച്ച കമ്പനിക്ക്...
Read moreഷാർജ : മുതിർന്ന പൗരന്മാർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കിയതായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആശുപത്രിയിലേക്കും തിരിച്ചുമുള്ള ഗതാഗതവും അവരുടെ വ്യക്തിഗത പരിചരണവും ഉൾപ്പെടുന്നതാണ്...
Read moreമുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദ സംഗമം കോഴിക്കോട്ടെത്തിയപ്പോൾ. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തു കോയ തങ്ങളും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും സാദിഖാലി തങ്ങൾക്കിരുവശവും പുഞ്ചിരി തൂകി ഇരിക്കുന്ന ഫോട്ടോയാണ്...
Read moreഷാർജ: ഷാർജയിലെ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്റെ അഫിലിയേറ്റ് ആയ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് 'അവരുടെ സുരക്ഷ ആദ്യം' എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചു. കുടുംബങ്ങൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കുമിടയിൽ കുട്ടികളുടെ സുരക്ഷാ സമ്പ്രദായങ്ങളെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള ഈ കാമ്പയിൻ,...
Read moreയു എ ഇയിൽ സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ അറിയിച്ചു. തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്തമായ അവബോധംതൊഴിലാളികൾക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകൾക്ക് അംഗീകാരം നൽകുന്നത്. മന്ത്രാലയം അംഗീകരിച്ച ഭാഷകളിൽ മലയാളത്തിനു പുറമെഹിന്ദിയും തമിഴും ഇടം നേടി. അറബിക്, ഇംഗ്ലിഷ് ഭാഷകൾക്ക് പുറമെ മറ്റു ഭാഷകൾ കൂടി തൊഴിൽ ഇടപാടുകൾക്ക് അംഗീകരിക്കുന്നത്തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകും. തൊഴിലുടമകൾക്ക് നിയമനവും എളുപ്പമാകും. അറബിക്കിലും ഇംഗ്ലിഷിലുമാണ് തൊഴിൽ കരാറുകളുംഅനുബന്ധ രേഖകളും തൊഴിൽ മന്ത്രാലയം സ്വീകരിച്ചിരുന്നത്. ഇരു വിഭാഗവും ഒപ്പിട്ട തൊഴിൽ കരാറുകൾ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം. ഇതിന്റെ ഒരു പകർപ്പ് തൊഴിലാളിക്കും സ്പോൺസർ നൽകണമെന്നാണ് നിയമം. 11 ഭാഷകളിൽ ഏതെങ്കിലുമൊന്നിൽ തൊഴിൽ കരാറുകളുംനിയമനത്തിന്നു മുൻപ് നൽകുന്ന തൊഴിൽ വാഗ്ദാന പത്രികയും ലഭിക്കും. ബംഗാളി, ചൈനീസ്, ദാരി, ഹിന്ദി, മലയാളം, നേപ്പാളി, ശ്രീലങ്കൻ, തമിഴ് ,ഉറുദുതുടങ്ങിയ ഭാഷകളിലും തൊഴിൽ കരാറും അനുബന്ധ രേഖകളും സമർപ്പിക്കാൻ മന്ത്രാലയം അനുമതി നൽകി.
Read moreഷാർജയിൽ ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി .ഷാർജ പോലീസുമായി സഹകരിച്ച് എമിറേറ്റിലെ എല്ലാ റോഡുകളിലും ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമത്തിൽ ഇപ്പോൾ ഭേദഗതി വരുത്തിയിട്ടുണ്ട്. ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമങ്ങൾ ജൂലൈ 4 മുതൽ പ്രാബല്യത്തിൽ...
Read moreയു എ ഇയിൽ പൊലീസിന്റേത് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളുടെ മുദ്രകളോടെ എത്തുന്ന വ്യാജ സന്ദേശങ്ങളോടു പ്രതികരിക്കരുതെന്നു യുഎഇ ആഭ്യന്തര മന്ത്രാലയം. സംശയാസ്പദമായ ഇത്തരം സന്ദേശങ്ങൾക്കൊപ്പം പ്രത്യേക ലിങ്കോ, ഒടിപി (വൺ ടൈം പാസ്‌വേഡ്) ഉണ്ടായി രിക്കും. ഇത്തരം സന്ദേശങ്ങൾ തുറക്കുകയോ ഒടിപി...
Read moreദുബായിൽ വീണ്ടും ‘കള്ള ടാക്സി’ക്കെതിരെ അധികൃതർ നടപടി ശക്തമാക്കുന്നു. റോഡ് ട്രാൻസ്പോർട് അതോറിറ്റിയും പാസഞ്ചേഴ്സ് ട്രാൻസ്പോർട്ആക്ടിവിറ്റീസ് മോണിറ്ററിങ് വിഭാഗവും സംയുക്തമായി ജബൽ അലി പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെ കള്ള ടാക്സികൾക്കെതിരെ ക്യാംപെയിൻആരംഭിച്ചു. നിയമലംഘകർക്കെതിരെ പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും.കഴിഞ്ഞ മാസം ജബൽ അലി പൊലീസ് സ്റ്റേഷന്റെസഹകരണത്തോടെ നടത്തിയ പരിശോധനയിൽ 38 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 25 എണ്ണം ലൈസൻസില്ലാത്ത വാഹനങ്ങളായിരുന്നു. 14 നിയമ ലംഘനങ്ങൾ ഇത്തരം പരിപാടികൾക്ക് പ്രചാരണം നൽകിയ വയാണ്. ആകെ 41 വാഹനങ്ങൾ കണ്ടെടുത്തു. ജോലി–താമസ സ്ഥലത്തേയ്ക്ക്പോകുന്നതിനാണ് നിയമലംഘകർ ജബൽ അലി തിരഞ്ഞെടുത്തത്. നിയമലംഘക ർക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് അൽ ബലൂഷി ആവർത്തിച്ച്വ്യക്തമാക്കി .പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് ക്യാംപെയിൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആളുകളെ കൊണ്ടുപോകു ന്നതിനായി ഉപയോഗിക്കുന്നലൈസൻസില്ലാത്ത വാഹന ങ്ങളാണ് ഇതിലൊന്ന്. പണം നൽകലല്ലാതെ, ഡ്രൈവറുമായി യാതൊരു പരിചയവുമില്ലാത്തവരാണ് ഇത്തരം വാഹനങ്ങ ളിലെയാത്രക്കാർ. ദുബായ്ക്കകത്തും ദുബായിൽ നിന്ന് മറ്റു എമിറേറ്റുകളിലേയ്ക്കും ഇത്തരത്തിൽ വാഹനം സഞ്ചരിക്കു ന്നു. ഇത്തരം സർവീസുകൾക്ക്സമൂഹമാധ്യമങ്ങളിലൂടെയോ നേരിട്ടോ പ്രചാരണം നൽകുന്നതിനെതിരെയുള്ള ക്യാംപെയിനാണ് രണ്ടാമത്തേത്. 2021ൽ ഏറ്റവും കൂടുതൽനിയമലംഘനങ്ങൾ നടന്ന സൈറ്റുകൾ തിരിച്ചറിഞ്ഞു. 2019-20 കാലയളവിൽ മൂന്നിടത്ത് സമാനമായ 10 സൈറ്റുകൾ കണ്ടെത്തുകയുണ്ടായെന്നും അൽബലൂഷി പറഞ്ഞു.
Read moreഷാർജ: അഗ്നിപഥ് ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നിഗുഢപദ്ധതി യാണെന്ന് എം.എം. ജെ. സി. യു എ.ഇ.പ്രസിഡണ്ടും,കെ.എം.സി.സി.നേതാവുമായ ടി.പി.മഹമ്മൂദ് ഹാജി വെങ്ങര രിഫായി ജമാ അത്ത് കമ്മിറ്റിയുടെ പ്രവാസി സംഗമം ഉൽഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.രാജ്യത്തിൻ്റെ മതേതര ജനാധിപത്യ പൈതൃകത്തെ സംരക്ഷിക്കുന്ന ഉന്നത...
Read more