ദുബായ്: 10% പേർ മാത്രമേ സമൂഹമാധ്യമ വാർത്തകളിൽ വിശ്വസിക്കുന്നുള്ളുവെന്ന് ഇൻഫ്ലുവൻസർ മാർക്കറ്റിങ് പ്ലാറ്റ്‌ഫോമായ ഫാവിക്കോൺ സിഇഒ ജെറമി ബോയ്‌സിനോ പറഞ്ഞു. പത്തിൽ 9 പേരും ഓൺലൈൻ ഉള്ളടക്കങ്ങൾ വിശ്വസിക്കുന്നില്ല. സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്ന വിവരങ്ങളിലെ സത്യം തിരിച്ചറിയാൻ 38% ആളുകൾക്കേ കഴിയുന്നുള്ളൂവെന്നും പറഞ്ഞു.ദുബായിൽ വൺ ബില്യൻ ഫോളോവേഴ്‌സ് ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉള്ളടക്കങ്ങളിൽ പാലിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും ബോധവൽക്കരിക്കുകയാണു ലോകത്തിലെ ഏറ്റവും വലിയ കണ്ടന്റ് ക്രിയേഷൻ മേളയായ വൺ ബില്യൻ ഫോളോവേഴ്‌സ് സമ്മിറ്റിന്റെ ലക്ഷ്യം.ഉച്ചകോടി ഇന്നു സമാപിക്കും. യുഎഇയിൽ ഏറ്റവും വിശ്വാസ്യത കുറഞ്ഞ തൊഴിൽ മേഖലകളിൽ ഒന്നായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിങ് മാറിയെന്ന സർവേ റിപ്പോർട്ട് പുറത്തുവന്നിരുന്നു









































