• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 4, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

പ്രവാസികളുടെ മനസ്സ് കീഴടക്കി ദുബായ്; പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്തത് 1.27 ലക്ഷത്തിലധികം തൊഴിലാളികൾ, 4 കാറുകൾ അടക്കം 600 സമ്മാനങ്ങൾ

by UAE വാർത്ത ലേഖകൻ
3 months ago
in Dubai, UAE
Reading Time: 2 mins read
28 0
പ്രവാസികളുടെ മനസ്സ് കീഴടക്കി ദുബായ്; പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്തത് 1.27 ലക്ഷത്തിലധികം തൊഴിലാളികൾ, 4 കാറുകൾ അടക്കം 600 സമ്മാനങ്ങൾ
155
VIEWS
Share on WhatsappShare on Facebook

ദുബായ്: ദുബായിയുടെ വളർച്ചയ്ക്കും വികസനത്തിനുമായി രാപ്പകൽ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് ഇത്തവണത്തെ ബലിപെരുന്നാൾ മറക്കാനാകാത്ത അനുഭവമായി മാറി. കരുതലും സ്നേഹവും നിറഞ്ഞ ആഘോഷങ്ങളിലൂടെ ദുബായ് അവരെ നെഞ്ചോട് ചേർത്തുപിടിച്ചപ്പോൾ, പെരുന്നാൾ ദിനങ്ങൾ ആയിരക്കണക്കിന് പ്രവാസി തൊഴിലാളികളുടെ മനസുകളിൽ സന്തോഷത്തിന്റെ മധുര ഓർമ്മയായി. നിരവധി ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും വിവിധ രാജ്യങ്ങളുടെ കലാപ്രകടനവും കൈനിറയെ സമ്മാനങ്ങളും നൽകി ദുബായിൽ നടന്ന തൊഴിലാളികളുടെ ഈദ് ആഘോഷം ഏറെ ശ്രദ്ധേയമായി. ദുബായ് അൽ ഖൂസ് ആയിരുന്നു ആഘോഷത്തിന്റെ പ്രധാന വേദി.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ്–ദുബായ് (GDRFA Dubai)യും ദുബായ് പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സും സംയുക്തമായി സംഘടിപ്പിച്ച വിപുലമായ ഈദ് അൽ അദ്ഹ ആഘോഷങ്ങളിൽ 1,27,000-ത്തിലധികം തൊഴിലാളികളാണ് പങ്കാളികളായത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്ന ദുബായിയുടെ മാനുഷിക കാഴ്ചപ്പാടിന്റെ ഉദാഹരണമായിരുന്നു ഈ മഹാ ആഘോഷം.

ആവേശം പകർന്ന് ബോളിവുഡ് താരങ്ങൾ; പങ്കാളിത്തത്തിൽ റെക്കോർഡ്.

കലയും സംസ്കാരവും സംഗീതവും സമന്വയിപ്പിച്ച നിരവധി വിനോദ പരിപാടികളാണ് തൊഴിലാളികൾക്കായി ഒരുക്കിയിരുന്നത്. ആഘോഷങ്ങൾക്ക് ഗ്ലാമർ പകർന്ന് ബോളിവുഡ് താരങ്ങളുടെ അതിമനോഹരമായ പെർഫോമൻസുകളും വേദിയിൽ അരങ്ങേറി. പ്രിയ താരങ്ങളുടെ പ്രകടനം ലേബർ ക്യാമ്പുകളിൽ വൻ ആവേശമാണ് സൃഷ്ടിച്ചത്. പെരുന്നാളിന്റെ ആദ്യ രണ്ട് ദിവസങ്ങളിലായി നടന്ന നേരിട്ടുള്ള ആഘോഷങ്ങളിൽ മാത്രം 55,000-ത്തിലധികം തൊഴിലാളികൾ പങ്കെടുത്തു.

ദുബായിലെ വിവിധ ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന 31 ലേബർ അക്കമൊഡേഷനുകളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടികളിൽ 51,000 തൊഴിലാളികൾ ആവേശത്തോടെ പങ്കാളികളായി. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവരെ കൂടി ആഘോഷത്തിന്റെ ഭാഗമാക്കാൻ ‘ബ്ലൂ കണക്ട്’ (Blue Connect) എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമും സജ്ജമാക്കിയിരുന്നു. ഈ നൂതന വിർച്വൽ സംവിധാനത്തിലൂടെ 21,758 തൊഴിലാളികൾ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുചേർന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ എല്ലാവരിലേക്കും ആഘോഷത്തിന്റെ സന്തോഷം എത്തിക്കാനായതും പരിപാടിയുടെ പ്രധാന പ്രത്യേകതയായി.

ഭാഗ്യശാലികൾക്ക് 4 കാറുകൾ; 600 സമ്മാനങ്ങൾ.

ആഘോഷത്തിന്റെ ആവേശം ഇരട്ടിയാക്കിയത് വമ്പിച്ച നറുക്കെടുപ്പായിരുന്നു. ആകെ 600 സമ്മാനങ്ങളാണ് തൊഴിലാളികൾക്കായി വിതരണം ചെയ്തത്. അതിൽ നാല് ഭാഗ്യശാലികൾക്ക് മഹാസമ്മാനമായി കാറുകൾ ലഭിച്ചു. കഠിനാധ്വാനത്തിനിടയിലും തങ്ങളെ സമൂഹം വിലമതിക്കുന്നുവെന്ന ബോധ്യം തൊഴിലാളികൾക്ക് സമ്മാനിച്ച നിമിഷങ്ങളായിരുന്നു അത്.ഡു ടെലികോം,പ്രമുഖ മലയാളി സ്വർണ്ണവ്യാപാര ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, നൂൺ ഫുഡ് , വെസ്റ്റേൺ യൂണിയൻ അടക്കമുള്ള പ്രമുഖ ബ്രാൻഡുകളാണ് ഈ വൻകിട പരിപാടിയുടെ മുഖ്യ പ്രായോജകരായി എത്തിയത്. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി ദുബായ് സർക്കാർ നടത്തുന്ന ഇത്തരം വൻകിട പദ്ധതികളിൽ മലയാളി സാന്നിധ്യമുള്ള കോർപ്പറേറ്റ് കമ്പനി പങ്കാളികളായത് പ്രവാസി മലയാളി സമൂഹത്തിനും അഭിമാനമായി.

മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE), ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA), ദുബായ് പോലീസ്, ദുബായ് കസ്റ്റംസ്, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് സിവിൽ ഡിഫൻസ്, ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവയുൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളുടെയും വിവിധ സ്വകാര്യ കമ്പനികളുടെയും കൂട്ടായ പ്രവർത്തനഫലമായാണ് ഈ വമ്പൻ പദ്ധതി വിജയകരമായി നടപ്പാക്കാനായത്.

ദുബായിയുടെ വികസന യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളാണ് തൊഴിലാളികൾ. തൊഴിലാളികൾക്ക് നൽകുന്ന ഈ ആദരം ദുബായിയുടെ മാനുഷിക മുഖത്തിന്റെ പ്രതിഫലനമാണ്. നേരിട്ടും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും ഇത്രയും വലിയ ജനവിഭാഗത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞത് പദ്ധതിയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണെന്ന് ജി.ഡി.ആർ.എഫ്.എ ദുബായ് ഡെപ്യൂട്ടി ഡയറക്ടർ ജനറലും ദുബായ് പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ് ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.

ലേബർ ക്യാമ്പുകളിലെ നേരിട്ടുള്ള പരിപാടികളും ബ്ലൂ കണക്ട് വഴിയുള്ള ഡിജിറ്റൽ സംവിധാനങ്ങളും സംയോജിപ്പിച്ചതിലൂടെ കൂടുതൽ തൊഴിലാളികളിലേക്ക് സന്തോഷം എത്തിക്കാനായി. സ്ഥാപനമികവും മാനുഷിക മൂല്യങ്ങളും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന മാതൃകാപരമായ സമീപനമാണ് ജി.ഡി.ആർ.എഫ്.എ പിന്തുടരുന്നതെന്നും ജി.ഡി.ആർ.എഫ്.എ ലേബർ റിലേഷൻസ് റെഗുലേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ ഒമർ മത്തർ അൽ മുഹൈരി അഭിപ്രായപ്പെട്ടു.

ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി ഉയർന്നുനിൽക്കുന്ന ദുബായ്, മനുഷ്യന്റെ സന്തോഷത്തിനും ക്ഷേമത്തിനും നൽകുന്ന പ്രാധാന്യത്തിന്റെ ഹൃദയസ്പർശിയായ ഓർമ്മപ്പെടുത്തലായി മാറി ഈ പെരുന്നാൾ ദിനങ്ങൾ. അധ്വാനിക്കുന്നവരുടെ മുഖത്തെ പുഞ്ചിരിയാണ് ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്ന സന്ദേശം വീണ്ടും ലോകത്തോട് വിളിച്ചുപറയുകയായിരുന്നു ഈ ആഘോഷം.

Tags: Dubai WorkersEid Al Adha DubaiGDRFA DubaiLatest News

RelatedPosts

The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.
UAE

സോഷ്യൽ മീഡിയ വഴി വ്യാജ വിസ തട്ടിപ്പ്: ഗായകനെ ദുബായിൽ പിടികൂടി

GDRFA Dubai officers earned four podium finishes at the 2026 ICP CrossFit Championship, winning top honors in both men’s and women’s fitness categories.
Sports

ഐ സി പി ക്രോസ്‌ഫിറ്റിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന് മികച്ച വിജയം

Passengers completing automated immigration clearance at Dubai Airport smart gates
Travel

അവധിക്കാലം കഴിഞ്ഞെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ ദുബായ് വിമാനത്താവളങ്ങൾ പൂർണസജ്ജം

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

GDRFA Dubai leaders honoring young officers during the International Youth Day ceremony
UAE

അന്താരാഷ്ട്ര യുവജന ദിനത്തിൽ ജിഡിആർഎഫ്എ–ദുബായ് യുവപ്രതിഭകളെ ആദരിച്ചു

GDRFA Dubai officials and Farjan Dubai volunteers distributing cold drinks and ice cream to workers at a construction site in Dubai.
Community

വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമേകാൻ ‘ഫരീജ് ഫ്രിഡ്ജ്’ വീണ്ടും എത്തുന്നു

The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

Heavy rain and strong winds lashed Al Dhaid in Sharjah as the UAE National Centre of Meteorology issued an alert for convective clouds and blowing dust.
Weather

അൽ ദൈദിൽ കനത്ത മഴ; യുഎഇയിൽ ജാഗ്രതാ നിർദേശം

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.