• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, October 2, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ലോകോത്തര രേഖാ പരിശോധനാ സംവിധാനവുമായി ദുബായ് :900-ലേറെ വ്യാജ യാത്രാരേഖകൾ കണ്ടെത്തി

by UAE വാർത്ത ലേഖകൻ
3 months ago
in Dubai
Reading Time: 1 min read
24 0
ലോകോത്തര രേഖാ പരിശോധനാ സംവിധാനവുമായി ദുബായ് :900-ലേറെ വ്യാജ യാത്രാരേഖകൾ കണ്ടെത്തി
136
VIEWS
Share on WhatsappShare on Facebook

ദുബായ്: കഴിഞ്ഞ 18 മാസത്തിനിടെ ദുബായിൽ 900-ലേറെ വ്യാജവും കൃത്രിമമായി തിരുത്തിയതുമായ യാത്രാരേഖകൾ കണ്ടെത്തി. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സാണ് അത്യാധുനിക ഡിജിറ്റൽ പരിശോധനാ സംവിധാനങ്ങളുടെയും പരിശീലനം നേടിയ വിദഗ്ധരുടെയും സഹായത്തോടെ വ്യാജമായി
നിർമ്മിച്ച യാത്ര രേഖകൾ പിടിക്കൂടിയത് .2025-ലും 2026-ന്റെ ആദ്യ പകുതിയിലുമാമാണ് 902 ക്രമക്കേടുകൾ കണ്ടെത്തിയത്.അതിർത്തി സുരക്ഷയിലും യാത്രാരേഖകളുടെ ആധികാരികത ഉറപ്പാക്കുന്നതിലും ലോകനിലവാരത്തിലുള്ള സംവിധാനമാണ് ദുബായ് വികസിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ജിഡിആർഎഫ്എയുടെ ഡോക്യുമെന്റ്സ് ഇൻസ്പെക്ഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. പരമ്പരാഗത രേഖാപരിശോധനാ വിഭാഗമെന്ന നിലയിൽ നിന്ന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ ഏറ്റവും മികച്ച ട്രാവൽ ഡോക്യുമെന്റ് വെരിഫിക്കേഷൻ സെന്ററാണ് ഇത് . സംശയം തോന്നുന്ന രേഖകൾ അതിവേഗം തിരിച്ചറിയാൻ ഈ സെന്ററിന് സാധിക്കും .ഡിജിറ്റൽ ഐഡന്റിറ്റികളും യാത്രാരേഖാ വ്യാജനിർമാണ രീതികളും കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ, കഴിഞ്ഞ ഒന്നര വർഷത്തിനിടെ ആകെ 20,307 യാത്രാരേഖകളാണ് വിശദമായി പരിശോധിച്ചത്. പാസ്‌പോർട്ടുകൾ, പ്രിന്റഡ് വിസകൾ, ഇലക്ട്രോണിക് വിസകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

20,307 രേഖകൾ പരിശോധിച്ചു; 902 ക്രമക്കേടുകൾ കണ്ടെത്തി

2025-ൽ മാത്രം 15,746 യാത്രാരേഖകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 2026-ലെ ആദ്യ ആറുമാസത്തിനിടെ 4,561 രേഖകളും പരിശോധിച്ചു.ഈ കാലയളവിൽ ആകെ 902 ക്രമക്കേടുകളാണ് കണ്ടെത്തിയത്. വ്യാജരേഖകൾ, വിവരങ്ങൾ തിരുത്തിയ രേഖകൾ, ഡിജിറ്റലായി മാറ്റം വരുത്തിയ ചിത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2025-ൽ 689 കേസുകളും 2026-ന്റെ ആദ്യ പകുതിയിൽ 213 കേസുകളും റിപ്പോർട്ട് ചെയ്തു.ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള മുൻകൂർ സുരക്ഷാ സംവിധാനങ്ങളും തത്സമയ പരിശോധനാ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതിലൂടെ അതിർത്തിയിലെ ഭീഷണികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണ് നിലവിലുള്ളതെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി.

ഡോക്യുമെന്റ്സ് ഇൻസ്പെക്ഷൻ സെന്ററിന് ലഭിച്ച ISO/IEC 17025:2017 അംഗീകാരം യാത്രാരേഖാ പരിശോധനാ മേഖലയിലെ പ്രാദേശിക-ആഗോള റഫറൻസ് കേന്ദ്രമെന്ന സ്ഥാനം കൂടുതൽ ശക്തമാക്കി. ഇതോടെ രേഖാ സുരക്ഷ, ഫോറൻസിക് പരിശോധന തുടങ്ങിയ മേഖലകളിൽ പ്രത്യേക വൈദഗ്ധ്യമുള്ള കേന്ദ്രമായി ഇത് മാറിയിട്ടുണ്ട്.ദക്ഷിണ കൊറിയ, ജർമ്മൻ ഫെഡറൽ പൊലീസ്, യൂറോപ്യൻ യൂണിയൻ എംബസികൾ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധിസംഘങ്ങൾ രേഖാ വ്യാജനിർമാണം കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യകളും പ്രവർത്തനരീതികളും പഠിക്കാൻ ഈ കേന്ദ്രം സന്ദർശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ദുബായുടെ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രാ സംവിധാനങ്ങളിലുള്ള ആഗോള വിശ്വാസം ശക്തിപ്പെടുത്തുന്നതിൽ ഡിജിറ്റൽ പരിവർത്തനം നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്‌ : ജനറൽ മുഹമ്മദ് അഹമദ്‌ അൽ മർറി പറഞ്ഞു.നവീന സാങ്കേതികവിദ്യയും ഡിജിറ്റൽ സംവിധാനങ്ങളും സ്വീകരിക്കുന്നത് ഇനി ഒരു തിരഞ്ഞെടുപ്പല്ല-,സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കാൻ അത്യാവശ്യമായ ഘടകമാണ്. ദേശീയ പ്രതിഭകളുടെ കഴിവ് ഉപയോഗപ്പെടുത്തി ഭാവി ആവശ്യങ്ങൾ മുൻകൂട്ടി കാണുന്ന അതിർത്തി സുരക്ഷാ സംവിധാനം സൃഷ്ടിക്കാൻ കഴിഞ്ഞതിന്റെ തെളിവാണ് ഡോക്യുമെന്റ്സ് ഇൻസ്പെക്ഷൻ സെന്ററിന്റെ നേട്ടങ്ങൾ എന്നും അദ്ദേഹം വ്യക്തമാക്കി

80-ലധികം രാജ്യങ്ങളിലെ പാസ്‌പോർട്ട് വിവരശേഖരം

കേന്ദ്രത്തിന്റെ ഇലക്ട്രോണിക് ഡോക്യുമെന്റ് പരിശോധനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലെ പാസ്‌പോർട്ട് മാതൃകകൾ ഉൾപ്പെടുത്തിയ ആഗോള ഡാറ്റാബേസാണ് ഉപയോഗിക്കുന്നത്. ഇത് തുടർച്ചയായി പുതുക്കുന്നതിനാൽ ഏറ്റവും പുതിയ സുരക്ഷാ സവിശേഷതകൾ തിരിച്ചറിയാനും അത്യാധുനിക വ്യാജരേഖകൾ കണ്ടെത്താനും സാധിക്കുന്നതായി അധികൃതർ വ്യക്തമാക്കി.തത്സമയ പരിശോധനാ സംവിധാനം വഴി അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള രേഖാ പരിശോധന ഉറപ്പാക്കാനാകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെ ജർമ്മൻ ഫെഡറൽ പോലീസിന്റെ ഡോക്യുമെന്റ് എക്സാമിനേഷൻ ലബോറട്ടറിയുമായി ജിഡിആർഎഫ്എ അടുത്ത സഹകരണം തുടരുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള രേഖാ പരിശോധനാ വിദഗ്ധരെയും ഫോറൻസിക് ഡോക്യുമെന്റ് അനലിസ്റ്റുകളെയും പരിശീലിപ്പിക്കുന്നതിലാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം.

പ്രവർത്തന മികവ് വർധിപ്പിക്കുന്നതിനായി കഴിഞ്ഞ ഒന്നര വർഷത്തിനിടെ 122 മണിക്കൂർ പ്രത്യേക പരിശീലനവും നൽകി. ഇതിൽ 2025-ൽ 81 മണിക്കൂറും, 2026-ലെ ആദ്യ പകുതിയിൽ 41 മണിക്കൂറും പരിശീലനം സംഘടിപ്പിച്ചു.ഡോക്യുമെന്റ്സ് ഇൻസ്പെക്ഷൻ സെന്ററിലെ ഉപദേഷ്ടാവ് അഖീൽ അൽ നജ്ജാർ പറഞ്ഞു.സുരക്ഷാ പ്രിന്റിംഗ് സാങ്കേതികവിദ്യകളിലും ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനങ്ങളിലുമുണ്ടാകുന്ന ആഗോള മാറ്റങ്ങൾ നിരന്തരം നിരീക്ഷിക്കുന്ന മുൻകൂർ പ്രവർത്തനരീതിയാണ് കേന്ദ്രം പിന്തുടരുന്നത്. ഇതിലൂടെ ദേശീയ-അന്തർദേശീയ തലങ്ങളിൽ സാങ്കേതിക റിപ്പോർട്ടുകളുടെ വിശ്വാസ്യതയും കൃത്യതയും വർധിപ്പിക്കാൻ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുകെയിലും നെതർലൻഡ്സിലും നടന്ന Identity Week Europe, അബുദാബിയിലെ Security Printing EMEA Conference, ദുബായിലെ Seamless Middle East എന്നിവ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സുരക്ഷാ സമ്മേളനങ്ങളിൽ ഡോക്യുമെന്റ്സ് ഇൻസ്പെക്ഷൻ സെന്റർ സജീവമായി പങ്കെടുത്തു.കൂടാതെ EDISON Global Document System-ലെ പുതിയ വികസനങ്ങൾ നിരന്തരം പിന്തുടരുന്ന കേന്ദ്രം, ദുബായിൽ നടക്കുന്ന ജൈടെക്‌സ്‌ 2026-ൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പും ആരംഭിച്ചിട്ടുണ്ട്.അത്യാധുനിക സാങ്കേതികവിദ്യ, അന്താരാഷ്ട്ര സഹകരണം, പരിശീലനം നേടിയ വിദഗ്ധർ എന്നിവയുടെ സംയോജനത്തിലൂടെ ദുബായ് ഭാവി ആവശ്യങ്ങൾക്കനുസരിച്ചുള്ള അതിർത്തി സുരക്ഷാ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് ജിഡിആർഎഫ്എ വിലയിരുത്തി. ആഗോള യാത്രകൾ കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ, യാത്രാരേഖാ വ്യാജനിർമാണം കൃത്യമായി കണ്ടെത്തുകയും രാജ്യത്തിന്റെ അതിർത്തി സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന മാതൃകയായി ദുബായ് ഉയർന്നുവരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Tags: Document Inspection Centre DubaiDubai Airport SecurityDubai Border SecurityFake Passports SeizedGDRFA DubaiGITEX 2026Lt Gen Mohammed Al MarriTravel Document Forgery

RelatedPosts

Dubai authorities have honoured Indian delivery boy Muhammad Parvez for halting a major roadside water leak mid-shift to prevent traffic disruption.
UAE

ഓർഡറിന്റെ തിരക്കിലും വെള്ളച്ചോർച്ച തടയാൻ നിന്നു; ഇന്ത്യൻ ഡെലിവറി യുവാവിന് ദുബായുടെ ആദരം

GDRFA Dubai invites UAE residents and visitors to participate in a 1-minute survey to improve visa, residency, and immigration services. Complete the survey online.
UAE

ജിഡിആർഎഫ്എ–ദുബൈയുടെ ‘ഇൻസ്റ്റിറ്റ്യൂഷണൽ റെപ്യൂട്ടേഷൻ സർവേ’ പുരോഗമിക്കുന്നു;- സേവനങ്ങൾ മെച്ചപ്പെടുത്താൻ പൊതുജനങ്ങൾക്ക്‌ പങ്കാളികളാകാം

GDRFA Dubai opens submissions for the second edition of its Scientific Research Award. Researchers and institutions worldwide can apply across 3 categories by Oct 15.
Tech

മികച്ച ഗവേഷണ ആശയമുണ്ടോ? ജി ഡി ആർ എഫ് എ ദുബായ് സയന്റിഫിക് റിസർച്ച് അവാർഡിന് അപേക്ഷിക്കാം; ഒക്ടോബർ 15 വരെ അവസരം

The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.
UAE

സോഷ്യൽ മീഡിയ വഴി വ്യാജ വിസ തട്ടിപ്പ്: ഗായകനെ ദുബായിൽ പിടികൂടി

GDRFA Dubai officers earned four podium finishes at the 2026 ICP CrossFit Championship, winning top honors in both men’s and women’s fitness categories.
Sports

ഐ സി പി ക്രോസ്‌ഫിറ്റിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന് മികച്ച വിജയം

Passengers completing automated immigration clearance at Dubai Airport smart gates
Travel

അവധിക്കാലം കഴിഞ്ഞെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ ദുബായ് വിമാനത്താവളങ്ങൾ പൂർണസജ്ജം

Dubai, UAE, RTA, Mattar Al Tayer, Government, Public Sector, Corporate Agility, Business Agility Institute, Transport
Business

ദുബായ് ആർടിഎയിൽ ഇൻസ്റ്റിറ്റ്യൂഷണൽ റെഡിനസ് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ പ്രവർത്തനമാരംഭിച്ചു; ബിസിനസ് അജിലിറ്റി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരണം

Dubai's RTA adds a third lane between Tunis Street and Amman Street in Al Mizhar 4, boosting capacity by 50% to ease suburban congestion.
Travel

അൽ മിസ്ഹർ 4 ലെ റോഡ് വികസനം പൂർത്തിയായി; യാത്രാസമയത്തിൽ 25 ശതമാനം കുറവ് വരുമെന്ന് ആർടിഎ

PM Narendra Modi praised Indian pilot Captain Smit Machchhar for thwarting a mid-air crisis aboard flydubai FZ1073 and thanked Saudi Arabia and the UAE for swift medical assistance.
UAE

ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് സഹായം; യുഎഇക്കും സൗദിക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി

Registration is now live for the 10th Dubai Fitness Challenge (DFC 2026). Check key dates for Dubai Run, Dubai Ride on Sheikh Zayed Road, and free hubs.
Sports

ദുബായ് ഫിറ്റ്നസ് ചലഞ്ച് പത്താം പതിപ്പ്: റജിസ്ട്രേഷൻ ആരംഭിച്ചു; നവംബർ 1-ന് ദുബായ് റൈഡ്, 22-ന് ദുബായ് റൺ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.