• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

പരിമിതികൾക്കപ്പുറം പ്രതിഭയുടെ തിളക്കം; സ്വപ്നങ്ങൾക്ക് നിറംപകർന്ന് ദുബായിലൊരു പ്രദർശനം

by UAE വാർത്ത ലേഖകൻ
1 month ago
in Community
Reading Time: 1 min read
22 0
Dubai GDRFA hosted the 'Made with Determination' exhibition at its Al Jafiliya headquarters, highlighting handcrafted artwork and items by People of Determination.
123
VIEWS
Share on WhatsappShare on Facebook

ദുബായ്: നിറങ്ങൾ നിറഞ്ഞൊരു ചിത്രം, കരവിരുതിൽ ഒരുക്കിയൊരു കപ്പ്, സ്വന്തം കൈകളാൽ നിർമിച്ചൊരു സഞ്ചി… അവയ്ക്കരികിൽ അഭിമാനത്തോടെ നിൽക്കുന്ന സ്രഷ്ടാക്കൾ. സന്ദർശകർ അടുത്തെത്തുമ്പോൾ ഓരോന്നും പരിചയപ്പെടുത്തുന്നു. വിശേഷങ്ങൾ പങ്കുവെക്കുന്നു. ശ്രദ്ധയോടെ കേൾക്കുന്നവരുടെ അഭിനന്ദനം അവരുടെ സന്തോഷത്തിന് മാറ്റുകൂട്ടുന്നു. കഴിവുകൾക്ക് അംഗീകാരവും സ്വപ്നങ്ങൾക്ക് പ്രോത്സാഹനവും പകർന്ന ഇത്തരമൊരു വേദിയായി ജി.ഡി.ആർ.എഫ്.എ ദുബായുടെ ‘മെയ്ഡ് വിത്ത് ഡിറ്റർമിനേഷൻ’- പ്രദർശനം.

ഭിന്നശേഷിക്കാരുടെ പ്രതിഭയും സർഗശേഷിയും പ്രോത്സാഹിപ്പിക്കാനും അവരുടെ സൃഷ്ടികളും ഉൽപ്പന്നങ്ങളും പരിചയപ്പെടുത്താനും ലക്ഷ്യമിട്ട് അൽ ജാഫ്‌ലിയയിലെ പ്രധാന കാര്യാലയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോ സൃഷ്ടിക്കുപിന്നിലുമുള്ള അധ്വാനത്തെ അടുത്തറിയാനും അവ ഒരുക്കിയവരുമായി സംവദിക്കാനും പ്രദർശനം അവസരമൊരുക്കി.

ഡയറക്ടർ ജനറൽ- ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും പ്രദർശനം കാണാനെത്തി. വിവിധ സ്റ്റാളുകൾ സന്ദർശിച്ച അൽ മർറി കുട്ടികളുടെ സൃഷ്ടികൾ കണ്ടറിഞ്ഞ് അവരെ അഭിനന്ദിച്ചു. സ്വന്തം പരിശ്രമം ശ്രദ്ധിക്കപ്പെടുന്നതും അതിന് അംഗീകാരം ലഭിക്കുന്നതും കുട്ടികൾക്ക് അഭിമാനകരമായ അനുഭവമായി.

ചിത്രങ്ങൾ, അലങ്കരിച്ച കപ്പുകൾ, തുണിസഞ്ചികൾ, കരകൗശല വസ്തുക്കൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരുന്നത്. തങ്ങളുടെ സൃഷ്ടികൾ സന്ദർശകർക്ക് കാണിച്ചുകൊടുക്കാനും അവയെക്കുറിച്ച് സംസാരിക്കാനും പങ്കെടുത്തവർ ആവേശത്തോടെ മുന്നോട്ടുവന്നു. സന്ദർശകരുടെ കൗതുകവും സ്രഷ്ടാക്കളുടെ ആത്മവിശ്വാസവും ഒത്തുചേർന്നപ്പോൾ ഓരോ സ്റ്റാളും ഊഷ്മളമായ ആശയവിനിമയത്തിനുള്ള ഇടമായി.

ഒരു സൃഷ്ടിയെ അഭിനന്ദിക്കുമ്പോൾ അതിനു പിന്നിലെ പരിശ്രമത്തിനും അംഗീകാരം ലഭിക്കുന്നു. അടുത്ത സൃഷ്ടിയിലേക്കുള്ള പ്രചോദനവും അതിലൂടെ പിറക്കുന്നു. അത്തരമൊരു പ്രോത്സാഹനത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നതായിരുന്നു ഈ സംഗമം. സ്വന്തം കഴിവുകൾ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള അവസരം പങ്കാളികൾക്ക് നൽകിയ സന്തോഷം പ്രദർശനത്തെ ഹൃദ്യമാക്കി.

യു.എ.ഇയിൽ ‘പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ’- എന്നറിയപ്പെടുന്ന ഭിന്നശേഷിക്കാരുടെ കഴിവുകൾ വളർത്തുകയും സമൂഹത്തിലെ അവരുടെ സജീവ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. ആശയങ്ങൾ പങ്കുവെക്കാനും സർഗശേഷി വികസിപ്പിക്കാനും സുരക്ഷിതവും പ്രോത്സാഹനമേകുന്നതുമായ അന്തരീക്ഷം ഒരുക്കാനുള്ള ജി.ഡി.ആർ.എഫ്.എ ദുബായുടെ പ്രതിബദ്ധതയും പരിപാടിയിൽ പ്രതിഫലിച്ചു.

‘നിശ്ചയദാർഢ്യം അവസരങ്ങൾ സൃഷ്ടിക്കുന്നു; സർഗാത്മകതയ്ക്ക് അതിരുകളില്ല’ എന്ന സന്ദേശം സ്വന്തം സൃഷ്ടികൾക്കരികിൽ അഭിമാനത്തോടെ നിന്ന പങ്കാളികളിലൂടെ പ്രദർശനം പകർന്നു. അവരുടെ കരവിരുതിനെ തേടിയെത്തിയ ഓരോ അഭിനന്ദനവും ഇനിയും മുന്നേറാനുള്ള കരുത്തായി. കഴിവുകൾ ശ്രദ്ധിക്കപ്പെടുകയും പരിശ്രമങ്ങൾ വിലമതിക്കപ്പെടുകയും ചെയ്യുന്നിടത്ത് കൂടുതൽ സ്വപ്നങ്ങൾ വിരിയുമെന്ന പ്രതീക്ഷയാണ് ഈ വേദി സമ്മാനിച്ചത്.

Tags: Al JafiliyaArt and CultureDUBAIGDRFA DubaiPeople of DeterminationUAE Community

RelatedPosts

St. Thomas Orthodox Cathedral in Dubai hosts its Harvest Festival on Nov 15. Commander Abhilash Tomy, Sibi Malayil, and Indian Consul General to attend.
Lifestyle

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 15-ന്

Over 200 delegates attended the 26th annual conference of UAE CSI parishes' Women's Fellowship in Dubai, featuring sessions by Sister Jaseena P. Joseph.
Community

യുഎഇ സിഎസ്ഐ ഇടവകകളുടെ 26-ാമത് സ്ത്രീജനസഖ്യ കോൺഫറൻസ് ദുബായിൽ നടന്നു

Ahead of World Kindness Day, Abu Dhabi's Emirates Park Zoo & Resort highlights daily animal welfare across 220 species, AI monitoring, and inclusive tours.
Lifestyle

ലോക ദയാദിനത്തിൽ മൃഗസംരക്ഷണ പ്രവർത്തനങ്ങൾ അവതരിപ്പിച്ച് എമിറേറ്റ്സ് പാർക്ക് സൂ ആൻഡ് റിസോർട്ട്

Dubai's RTA launches the New Dubai Student Card, combining campus ID, 50% nol transit fare discounts, and 150,000 ISIC benefits across 130 countries worldwide.
Education

യാത്രാ ഇളവുകളും ആഗോള ആനുകൂല്യങ്ങളുമായി പുതിയ ‘ദുബായ് സ്റ്റുഡന്റ് കാർഡ്’ പുറത്തിറക്കി

Dubai Airport upgrades Smart Gates to clear pre-registered travelers through immigration in 3.4 seconds using integrated biometric verification.
Travel

ദുബായ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഇനി വെറും 3.4 സെക്കൻഡിൽ

Dubai Press Club opens submissions for the 26th Arab Media Award, honoring excellence across print, digital, and television journalism. Apply online.
Entertainment

അറബ് മാധ്യമ രംഗത്തെ മികവിന് വീണ്ടും വേദിയൊരുക്കി അറബ് മീഡിയ അവാർഡ്; 26-ാമത് പതിപ്പിന് തുടക്കമായി

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

Authors Zoulfa Katouh and Elizabeth-Irene Baitie discuss writing authentic young adult fiction, empathy, and avoiding youth slang at SIBF 2026 in Sharjah.
Books & Literature

കൗമാരക്കാരുടെ വായനയെ ലഘൂകരിക്കരുത്; വേണ്ടത് യാഥാർത്ഥ്യബോധമെന്ന് എഴുത്തുകാർ

Emirati creator Abdalla Al Ansari discusses adapting his documentary Sealed Records into the book Who Is Truly Sick? at Sharjah International Book Fair.
Books & Literature

ചെറുതായാലും വലുതായാലും ഏതൊരു ആശയവും പുസ്തകമാക്കി മാറ്റാം: അബ്ദുല്ല അൽ അൻസാരി

Two student-authored books by Faleeha Firoz and Aman Muhammed were launched on Children's Day at the Sharjah International Book Fair's Writers' Forum.
Books & Literature

ശിശുദിനത്തിൽ രണ്ട് വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.