• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Sports

ദുബായ് ഫിറ്റ്നസ് ചലഞ്ച് പത്താം പതിപ്പ്: റജിസ്ട്രേഷൻ ആരംഭിച്ചു; നവംബർ 1-ന് ദുബായ് റൈഡ്, 22-ന് ദുബായ് റൺ

by UAE വാർത്ത ലേഖകൻ
2 months ago
in Sports
Reading Time: 1 min read
27 1
Registration is now live for the 10th Dubai Fitness Challenge (DFC 2026). Check key dates for Dubai Run, Dubai Ride on Sheikh Zayed Road, and free hubs.
155
VIEWS
Share on WhatsappShare on Facebook

30 ദിവസത്തേക്ക് ദിവസവും 30 മിനിറ്റ് വ്യായാമം ലക്ഷ്യമിടുന്ന ’30×30′ കാമ്പയിൻ ഒക്ടോബർ 31 മുതൽ; ശൈഖ് സായിദ് റോഡ് വീണ്ടും കായികവേദിയാകും.

ദുബായ്, ഒക്ടോബർ 2, 2026 :ദുബായ് നഗരത്തെ ഒന്നടങ്കം കായിക ലഹരിയിലാക്കുന്ന ‘ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ’ (ഡിഎഫ്‌സി) പത്താം പതിപ്പിനായുള്ള റജിസ്ട്രേഷൻ ആരംഭിച്ചു.

ഒക്ടോബർ 31 മുതൽ നവംബർ 29 വരെയാണ് ഇത്തവണത്തെ ഫിറ്റ്നസ് ചലഞ്ച് നടക്കുക. മുപ്പത് ദിവസത്തേക്ക് ദിവസവും 30 മിനിറ്റ് വ്യായാമം ശീലമാക്കുക എന്ന ’30×30′ സന്ദേശവുമായാണ് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2017-ൽ ഈ ജനകീയ ആരോഗ്യ പദ്ധതിക്ക് തുടക്കമിട്ടത്.

കഴിഞ്ഞ ഒൻപത് പതിപ്പുകളിലായി 1.6 കോടിയിലധികം പേരാണ് ഈ കായിക മുന്നേറ്റത്തിന്റെ ഭാഗമായത്. സാധാരണക്കാർ മുതൽ പ്രൊഫഷണൽ അത്‌ലറ്റുകൾ വരെ ഒരുമിക്കുന്ന നഗരത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടായ്മകളിൽ ഒന്നായി ദുബായ് ഫിറ്റ്നസ് ചലഞ്ച് ഇതിനകം മാറിക്കഴിഞ്ഞു.

പത്താം വാർഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്:

  • ദുബായ് റൈഡ്: സൈക്ലിംഗ് പ്രേമികൾക്കായി ശൈഖ് സായിദ് റോഡ് തുറന്നുനൽകുന്ന ദുബായ് റൈഡ് നവംബർ ഒന്നിന് (ഞായറാഴ്ച) നടക്കും. 2020-ൽ ആരംഭിച്ച ഈ ഇനത്തിൽ കഴിഞ്ഞ വർഷം നാൽപ്പതിനായിരത്തിലേറെ പേരാണ് പങ്കെടുത്തത്.
  • ദുബായ് സ്റ്റാൻഡ്-അപ്പ് പാഡിൽ: പ്രകൃതിരമണീയമായ ഹത്ത ഡാമിൽ നടക്കുന്ന ജല കായിക വിനോദം നവംബർ 7, 8 തീയതികളിൽ അരങ്ങേറും.
  • ദുബായ് റൺ: ലക്ഷക്കണക്കിന് ആളുകൾ അണിനിരക്കുന്ന ദുബായ് റൺ നവംബർ 22-ന് നടക്കും. 2019-ൽ 70,000 പേരുമായി തുടങ്ങിയ ഓട്ടം 2025-ൽ 3.07 ലക്ഷം പേരുടെ പങ്കാളിത്തത്തിലേക്ക് വളർന്നിരുന്നു.
  • ദുബായ് യോഗ: ഫിറ്റ്നസ് ചലഞ്ചിന്റെ സമാപന ദിവസമായ നവംബർ 29-ന് വിപുലമായ യോഗ സംഗമം നടക്കും.

പ്രധാന പരിപാടികൾക്ക് പുറമെ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി മൂന്ന് ഫിറ്റ്നസ് വില്ലേജുകളും 23 കമ്മ്യൂണിറ്റി ഫിറ്റ്നസ് ഹബ്ബുകളും ഒരുക്കും. ബാസ്‌ക്കറ്റ്‌ബോൾ, ഫുട്‌ബോൾ, പാഡൽ, വോളിബോൾ എന്നിവയ്‌ക്കുള്ള സൗകര്യങ്ങൾക്ക് പുറമെ വനിതകൾക്കായി പ്രത്യേക വ്യായാമ കേന്ദ്രങ്ങളും ഇവിടെ സൗജന്യമായി പ്രവർത്തിക്കും.

പത്താം വർഷത്തിലേക്ക് കടക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ച്, ആരോഗ്യപൂർണമായ ജീവിതശൈലി നഗരത്തിന്റെ സംസ്കാരമാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചതായി ദുബായ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹാരിബ് വ്യക്തമാക്കി. കുടുംബ ബന്ധങ്ങൾ ദൃഢമാക്കാനും ആരോഗ്യകരമായ ദിനചര്യകൾ ജീവിതത്തിന്റെ ഭാഗമാക്കാനും ഈ കൂട്ടായ്മ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസവും (ഡിഇടി) ദുബായ് സ്പോർട്സ് കൗൺസിലും ചേർന്നാണ് ഈ ബൃഹദ് പരിപാടി സംഘടിപ്പിക്കുന്നത്. ചലഞ്ചിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന താമസക്കാർക്കും സന്ദർശകർക്കും ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇപ്പോൾ സൗജന്യമായി പേര് റജിസ്റ്റർ ചെയ്യാം.

Tags: DFC 2026Dubai Fitness ChallengeDubai RideDubai RunDubai Sports CouncilHealth and WellnessSheikh HamdanUAE news

RelatedPosts

Supreme Court advocate Dr. Jose Abraham’s book 'Legal Landscape of Global Indians' was launched at Sharjah International Book Fair to aid expatriates.
Books & Literature

‘ലീഗൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്’ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

Rajya Sabha MP and Supreme Court lawyer Haris Beeran was welcomed at Abu Dhabi Airport ahead of inaugurating the Dubai KMCC Legal Seminar in Abu Hail.
Community

ദുബായ് കെഎംസിസി ലീഗൽ സെമിനാർ: അഡ്വ. ഹാരിസ് ബീരാൻ എംപിക്ക് ഊഷ്മള സ്വീകരണം

Preethiyinda, the Kannada edition of Kanthapuram A.P. Aboobacker Musliyar’s autobiography, and Dr. Abdul Hakeem Azhari’s Bedtime Stories launch in Sharjah.
Books & Literature

കാന്തപുരത്തിൻ്റെ ആത്മകഥ ‘വിശ്വാസപൂർവം’ കന്നഡ പതിപ്പും ഡോ. ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസും’ ചിത്താരി ഹംസ മുസ്‌ലിയാർ ജീവചരിത്രം പ്രകാശിതമായി

Fire Breaks Out at Warehouse in Abu Dhabi’s Al Mafraq Industrial Area
Abu Dhabi

അബുദാബിയിലെ വ്യവസായ മേഖലയിൽ വെയർഹൗസിന് തീപിടിച്ചു

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനം നവംബർ 17-ന്; നിർമിത ബുദ്ധിയുടെ സാധ്യതകൾ മുതൽ ആഗോള ലഹരിക്കടത്ത് ശൃംഖലകൾ വരെ ചർച്ചയാകും
UAE

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനം നവംബർ 17-ന്; നിർമിത ബുദ്ധിയുടെ സാധ്യതകൾ മുതൽ ആഗോള ലഹരിക്കടത്ത് ശൃംഖലകൾ വരെ ചർച്ചയാകും

Three members of a Malayali family from Malappuram, including a three-year-old boy, died after their car hit a truck in Fujairah, UAE.
Fujairah

ഫുജൈറയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ചു

Over 1,500 students from 60+ schools will compete at the 8th Jaleel Holding MSS Youth Festival in Dubai on Dec 2 to mark the UAE’s 55th Eid Al Etihad.
Community

ജലീൽ ഹോൾഡിങ് എംഎസ്എസ് യൂത്ത് ഫെസ്റ്റിവൽ എട്ടാം പതിപ്പ് ഡിസംബർ രണ്ടിന് ദുബൈയിൽ

ഉണ്ണി പുന്നാരയുടെ ‘രക്തബന്ധങ്ങൾക്കപ്പുറം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു
Books & Literature

ഉണ്ണി പുന്നാരയുടെ ‘രക്തബന്ധങ്ങൾക്കപ്പുറം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

MindQuest 2.0, a free quiz for Indian diaspora students in Grades 8–12 across the UAE, returns to Dubai on Nov 29. Register 2-member teams by Nov 23.
Education

യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി ‘മൈൻഡ് ക്വസ്റ്റ് 2.0’ ക്വിസ് മത്സരം നവംബർ 29-ന് ദുബായിൽ

The second edition of Dr. Asha P.’s poetry collection ‘Atacama,’ published by Plavila Books, was launched at the Sharjah International Book Fair.
Books & Literature

ഡോ. ആശ പി.യുടെ കവിതാസമാഹാരം ‘അറ്റക്കാമ’യുടെ രണ്ടാം പതിപ്പ് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.