കൊല്ലം:
കൊല്ലത്ത് നടന്ന മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. മൂന്ന് ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകിയ ശേഷം സമയം കഴിഞ്ഞുവെന്നും ഇനി നാളെ തുടരുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി Pinarayi Vijayan എഴുന്നേറ്റ് പോയിരുന്നു.
ഇതിനെതിരെ മാധ്യമപ്രവർത്തകർ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ഇനിയും ചോദ്യങ്ങൾ ഉണ്ടെന്നും മറുപടി നൽകേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരുടെ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി വീണ്ടും തിരികെ വേദിയിലേക്ക് എത്തി കസേരയിൽ ഇരുന്ന് മറുപടികൾ നൽകി.
“ചോദ്യങ്ങൾ മനസിലുണ്ടെങ്കിൽ മാത്രം പോരാ, ചോദിക്കണം; മറുപടി നൽകാം” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരുടെ സ്ഥാപനമോ വ്യക്തിയോ ചോദിച്ചിട്ടില്ലെന്നും, സമയം കഴിഞ്ഞതിനാലാണ് ആദ്യം വാർത്താസമ്മേളനം അവസാനിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്‍ഡിപിഐ-സിപിഐ ഇടപാട് ആരോപണം ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിലായിരുന്നു മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉയർത്താൻ ശ്രമിച്ചത്.














































