• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

ലോക മാനുഷിക ദിനം: കുട്ടികളുടെ ദീർഘകാല പുനരധിവാസത്തിന് മുൻഗണന നൽകണമെന്ന് ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമി ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ

by UAE വാർത്ത ലേഖകൻ
2 months ago
in World
Reading Time: 1 min read
23 0
Lujan Mourad Director of Khalid bin Sultan Al Qasimi Humanitarian Foundation
127
VIEWS
Share on WhatsappShare on Facebook

അടിയന്തര സഹായത്തിനപ്പുറം കുട്ടികൾക്ക് സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പാക്കുന്ന ഭരണകൂട സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് KSQF ഡയറക്ടർ ലുജൈൻ മുറാദ്.

ഷാർജ, യു.എ.ഇ:യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും മൂലം പ്രയാസമനുഭവിക്കുന്ന പ്രദേശങ്ങളിൽ അടിയന്തര ആശ്വാസ നടപടികൾക്കൊപ്പം കുട്ടികളുടെ ദീർഘകാല പുനരധിവാസത്തിനും സംരക്ഷണത്തിനും മുൻഗണന നൽകണമെന്ന് ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമി ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (KSQF) ഡയറക്ടർ ലുജൈൻ മുറാദ് വ്യക്തമാക്കി.

ലോക മാനുഷിക ദിനത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് ഫൗണ്ടേഷന്റെ നിലപാട് അവർ വ്യക്തമാക്കിയത്. അടിയന്തര സാഹചര്യങ്ങളിൽ നൽകുന്ന ജീവൻരക്ഷാ സഹായങ്ങൾ പ്രാരംഭ ഘട്ടം മാത്രമാണെന്നും, അതിനുശേഷം കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സുസ്ഥിര പദ്ധതികൾ അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ഷാർജ ഭരണാധികാരിയുടെ പത്നിയും പരമോന്നത കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സ് അധ്യക്ഷയുമായ ഷെയ്ഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ അധ്യക്ഷതയിലാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.

തങ്ങളുടെ ജീവൻ പണയം വെച്ചും പ്രതിസന്ധി ഘട്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ലോക മാനുഷിക ദിനത്തിൽ ആദരിക്കുന്നതായി ലുജൈൻ മുറാദ് പറഞ്ഞു. പ്രയാസകരമായ ഘട്ടങ്ങളിൽ അവർ നടത്തുന്ന പ്രവർത്തനങ്ങളാണ് കുട്ടികളുടെ സുരക്ഷക്കും വിദ്യാഭ്യാസത്തിനും ദീർഘകാല സ്ഥിരതയ്ക്കും അടിത്തറയിടുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.

ദുരന്തമുഖത്തുനിന്ന് രക്ഷപെടുന്ന കുട്ടികൾക്ക് കേവലം താൽക്കാലിക സുരക്ഷിതത്വം മാത്രം പോരാ. അവർക്ക് വീണ്ടും പഠനം തുടരാനും മാനസിക ആഘാതങ്ങളിൽനിന്ന് മുക്തരായി തങ്ങളുടെ ബാല്യം വീണ്ടെടുക്കാനുമുള്ള അവസരം ലഭിക്കേണ്ടതുണ്ടെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കുന്നു.

പ്രാദേശിക സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനും കുട്ടികളുടെ സംരക്ഷണത്തിനായുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് KSQF പ്രാധാന്യം നൽകുന്നത്. ദുരന്താനന്തര ഘട്ടങ്ങളിൽ ബാധിത പ്രദേശങ്ങൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ ഇത്തരം നടപടികൾ സഹായിക്കും.

അഭയം, ശിശുക്ഷേമം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കി പാരമ്പര്യമായി തുടർന്നുപോരുന്ന മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ് അന്തരിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നാമധേയത്തിലുള്ള ഈ സ്ഥാപനം ശ്രമിക്കുന്നത്. അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് വിവിധ രാജ്യങ്ങളിൽ സുസ്ഥിര ബാലസംരക്ഷണ പദ്ധതികൾ ഫൗണ്ടേഷൻ നടപ്പിലാക്കിവരുന്നുണ്ട്.

Tags: Child ProtectionEducationHumanitarian AidKSQFSharjahUAEWorld Humanitarian Day

RelatedPosts

Dr. Sultan Al Jaber leads the UAE delegation at GCC industrial and standardization ministerial meetings in Bahrain, targeting AI adoption and cross-border trade.
Business

ഗൾഫ് വ്യവസായ സംയോജനത്തിനും എഐ വ്യാപനത്തിനും മുൻഗണന; ബഹ്‌റൈൻ ജിസിസി മന്ത്രിതല യോഗത്തിൽ യുഎഇ

Dubai honoured the winners of the 3rd Create Apps Championship, which drew 9,754 entries, and launched a new global AI Agents competition.
Tech

ക്രിയേറ്റ് ആപ്സ് ചാമ്പ്യൻഷിപ്പ് വിജയികളെ പ്രഖ്യാപിച്ച് ദുബായ്; പുതിയ എഐ ഏജന്റ്സ് മത്സരത്തിനും തുടക്കം

A new report by Frost & Sullivan and WHX projects 10-12% growth in Middle East precision medicine, led by UAE investments in genomics, AI, and Abu Dhabi's HELM cluster.
Health

പ്രിസിഷൻ മെഡിസിൻ വിപണിയിൽ വൻ കുതിപ്പ്: മിഡിൽ ഈസ്റ്റ് ബയോഫാർമ ഹബ്ബായി യുഎഇ മാറുന്നു

Community Development Authority-backed free legal clinic in Dubai on Oct 18 offers Indian expatriates pro bono guidance on family, financial, and visa disputes.
Community

കുടുംബ നീതിമേള : നിയമ സഹായം തേടുന്ന പ്രവാസികളിലേക്കെത്തിക്കണം -ടി പി ശ്രീനിവാസൻ.

Abu Dhabi's Emirates Park Zoo expands curriculum-aligned wildlife education programmes for ADEK schools, promoting conservation and environmental science.
Environment

പാഠ്യപദ്ധതിധിഷ്ഠിത പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതികളുമായി എമിറേറ്റ്സ് പാർക്ക് സൂ

The UAE Cyber Security Council and SCC Middle East partner to launch a Centre of Excellence in Abu Dhabi to test AI, train talent, and scale cyber start-ups.
Tech

സൈബർ സുരക്ഷാ രംഗത്ത് നിർണായക ചുവടുവെപ്പ്: പുതിയ മികവിന്റെ കേന്ദ്രവുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും എസ്‌സിസിയും

Three people were killed and 36 injured following separate attacks on Riyadh's King Khalid Airport and Abha International Airport, Saudi civil aviation authorities confirmed.
GCC

റിയാദ്, അബഹ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു, 36 പേർക്ക് പരിക്ക്

The Pentagon directs US Central Command to prepare combat options against Iran targeting nuclear and energy sites as diplomatic negotiations stall.
GCC

ഇറാനെതിരെ വീണ്ടും സൈനിക നടപടിക്ക് ഒരുങ്ങി യുഎസ്; മുന്നൊരുക്കം പൂർത്തിയാക്കാൻ പെന്റഗൺ നിർദേശം

Renowned Indian actor Nana Patekar has died at 75 in Goa after suffering sudden chest pain. A three-time National Award winner, he leaves behind a legendary cinematic legacy.
Movie

പ്രമുഖ നടൻ നാനാ പടേക്കർ അന്തരിച്ചു; വിടവാങ്ങിയത് ഗോവയിൽ വെച്ച്

GDRFA Dubai chief Lt. Gen. Mohammed Al Marri outlines plans for predictive, seamless public services ahead of the major UAE government overhaul set for November.
UAE

നവംബറിലെ വൻകിട ഭരണപരിഷ്കാരത്തിന് പൂർണ്ണ സജ്ജമായി ജിഡിആർഎഫ്എ: ദുബായ് റസിഡൻസി മേധാവി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.