കോഴിക്കോട്: തുറന്ന ഡബിൾ ഡക്കർ ബസിൽ കോഴിക്കോട് നഗരം ചുറ്റിക്കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി ‘സിറ്റി റൈഡ്’ ബസ് സർവീസ് ആരംഭിക്കുന്നു. ചൊവ്വാഴ്ച (മാർച്ച് 10) മുതൽ സർവീസ് ആരംഭിക്കും.
മുകൾവശം തുറന്നുകിടക്കുന്ന ഡബിൾ ഡക്കർ ഇലക്ട്രിക് ബസാണ് സിറ്റി റൈഡിനായി ഒരുക്കിയിരിക്കുന്നത്. ഹിന്ദുജ ഗ്രൂപ്പിന്റെ സ്വിച്ച് (Switch) കമ്പനിയുടെ ഇലക്ട്രിക് ബസാണ് സർവീസിന് ഉപയോഗിക്കുന്നത്.
സർവീസിന്റെ ഫ്ലാഗ് ഓഫ് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കെഎസ്ആർടിസി ടെർമിനലിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരും ആദ്യയാത്രയിൽ പങ്കെടുക്കും.
സിറ്റി റൈഡിൽ ദിവസവും അഞ്ച് ട്രിപ്പുകൾ നടത്താനാണ് ലക്ഷ്യം. ഉദ്ഘാടന ദിവസമായ ചൊവ്വാഴ്ച ആദ്യ യാത്ര മാത്രമേ നടക്കുകയുള്ളു. വഴിയരികിലെ മരച്ചില്ലകളും കേബിളുകളും നീക്കിയശേഷമാണ് സ്ഥിരം സർവീസുകൾ ആരംഭിക്കുക.
ട്രിപ്പുകൾ
ഓരോ യാത്രയും ഏകദേശം 16 കിലോമീറ്റർ ദൈർഘ്യമുള്ളതും ഒരു മണിക്കൂർ 20 മിനിറ്റ് സമയമെടുക്കുന്നതുമാണ്.
സമയക്രമം
- 3.00 pm – പുറപ്പെടൽ | 4.20 pm – തിരിച്ചെത്തും
- 4.30 pm – പുറപ്പെടൽ | 5.50 pm – തിരിച്ചെത്തും
- 6.00 pm – പുറപ്പെടൽ | 7.20 pm – തിരിച്ചെത്തും
- 7.30 pm – പുറപ്പെടൽ | 8.50 pm – തിരിച്ചെത്തും
- 9.00 pm – പുറപ്പെടൽ | 10.20 pm – തിരിച്ചെത്തും
റൂട്ട്
മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനലിൽ നിന്ന് ആരംഭിക്കുന്ന യാത്ര മാവൂർ റോഡ് – സരോവരം റോഡ് – മാനാഞ്ചിറ – പാളയം – കോതി ബീച്ച് – കുറ്റിച്ചിറ – കണ്ണംപറമ്പ് ബീച്ച് – സൗത്ത് ബീച്ച് – പ്രധാന ബീച്ച് – ആകാശവാണി – വലിയങ്ങാടി – ഗാന്ധിപാർക്ക് – ബീച്ച് റോഡ് – വരക്കൽ ഭട്ട് റോഡ് – ഇംഗ്ലീഷ് പള്ളി – മനോരമ ജംക്‌ഷൻ – മാനാഞ്ചിറ സ്ക്വയർ വഴിയാണ് വീണ്ടും സ്റ്റാൻഡിൽ എത്തുക.







































