യുഎഇയില്‍ എംപോക്‌സ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. ഇത്തരം കേസുകള്‍ കൂടിവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗം പടരാന്‍ സാധ്യത കൂടുതലാണ്. യാത്രയിലും ഒത്തുചേരലുകളിലും മതിയായ ആരോഗ്യസുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നത് രോഗവ്യാപനം തടയാന്‍ സഹായിക്കും. രോഗബാധിതരുമായി അടുത്ത് ഇടപഴകിയവര്‍ 21 ദിവസം വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. എംപോക്‌സ് ബാധിച്ചവര്‍ രോഗബാധ മാറുന്നതുവരെ ആശുപത്രിയില്‍ തുടരണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
















