കോഴിക്കോട്: അരയിടത്തുപാലത്ത് ഉണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു. വേങ്ങര കുഴിപ്പറം സ്വദേശികളായ ഷഹാസ് – ഫിദ ദമ്പതികളുടെ മകൾ റഹ്മ ബിന്‍ത് ഷഹാസ് ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയിലാണ് അപകടം നടന്നത്. അമിതവേഗത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ജിംനി കാർ കുട്ടിയും മാതാപിതാക്കളും സഞ്ചരിച്ച വാഹനത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണപ്പെട്ടു. മാതാവ് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ തുടരുകയാണ്. പിതാവിന് നിസാര പരിക്കുകളാണ് ഉണ്ടായത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
WhatsApp Channel
പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join










































