• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

പഞ്ചാബ് നിയമസഭയിൽ ഭഗവന്ത് മാൻ സർക്കാർ വിശ്വാസ വോട്ട് നേടി; ആം ആദ്മി പാർട്ടിക്ക് കരുത്തായി 93 അംഗങ്ങളുടെ പിന്തുണ

by UAE വാർത്ത ലേഖകൻ
5 months ago
in India, Politics
Reading Time: 1 min read
23 0
പഞ്ചാബ് നിയമസഭയിൽ ഭഗവന്ത് മാൻ സർക്കാർ വിശ്വാസ വോട്ട് നേടി; ആം ആദ്മി പാർട്ടിക്ക് കരുത്തായി 93 അംഗങ്ങളുടെ പിന്തുണ
129
VIEWS
Share on WhatsappShare on Facebook

ചണ്ഡീഗഡ്: രാഷ്ട്രീയ അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും അറുതി കുറിച്ച് ഭഗവന്ത് മാന്റെ  നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ പഞ്ചാബ് നിയമസഭയിൽ വൻ ഭൂരിപക്ഷത്തോടെ വിശ്വാസ വോട്ട് നേടി. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ ചേർന്ന പ്രത്യേക സമ്മേളനത്തിലാണ് വിശ്വാസപ്രമേയം പാസാക്കിയത്.

117 അംഗങ്ങളുള്ള നിയമസഭയിൽ 93 എം.എൽ.എമാർ സർക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്തു. പ്രമേയത്തിന് എതിരെ വോട്ടുകളൊന്നും രേഖപ്പെടുത്തിയില്ല. ആം ആദ്മി പാർട്ടിക്ക് സഭയിൽ 92 അംഗങ്ങളുണ്ടെങ്കിലും സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് 93 വോട്ടുകൾ നേടാനായത്.

വോട്ടെടുപ്പിന് പിന്നാലെ പ്രതികരിച്ച മുഖ്യമന്ത്രി ഭഗവന്ത് മാൻ, തന്റെ സർക്കാർ പാറപോലെ ഉറച്ചതാണെന്ന് വ്യക്തമാക്കി. എം.എൽ.എമാരെ സ്വാധീനിക്കാൻ ബി.ജെ.പിയിൽ നടത്തുന്ന ശ്രമങ്ങൾ പഞ്ചാബിൽ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിട്ട എം.പിമാർ ജനങ്ങളെ വഞ്ചിച്ചുവെന്നും, എന്നാൽ എം.എൽ.എമാർ പാർട്ടിയോടൊപ്പം ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ 24ന് ആം ആദ്മി പാർട്ടിയിലെ പ്രമുഖ നേതാക്കളായ രാഘവ് ചദ്ദ, സന്ദീപ് പഥക്, സ്വാതി മലിവാൾ എന്നിവരുള്‍പ്പെടെ ഏഴ് രാജ്യസഭ എം.പിമാർ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതോടെ സർക്കാരിൽ ഭിന്നതയുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.

സഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കങ്ങളാണ് നടന്നത്. മുഖ്യമന്ത്രി മദ്യപിച്ച് സഭയിൽ എത്തിയോയെന്ന് പരിശോധിക്കാൻ ബ്രീത്ത് അനലൈസർ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്  അംഗങ്ങൾ പ്രതിഷേധിക്കുകയും തുടർന്ന് സഭ ബഹിഷ്കരിക്കുകയും ചെയ്തു.

അതേസമയം, ബി.ജെ.പി അംഗങ്ങൾ നിയമസഭ നടപടികൾ ബഹിഷ്കരിച്ച് പുറത്തായി സമാന്തര ജനകീയ സഭ സംഘടിപ്പിച്ച് പ്രതിഷേധിച്ചു. ശിരോമണി അകാലിദൾ, ബി.എസ്.പി അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

ഈ വിജയത്തോടെ അടുത്ത ആറുമാസത്തേക്ക് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് സാധിക്കില്ല. ഇതോടെ ഭഗവന്ത് മാൻ സർക്കാരിന് വലിയ രാഷ്ട്രീയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.

Tags: aam aadmi party punjabbhagwant mann newsIndia political newspunjab assembly newspunjab trust vote

RelatedPosts

കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിച്ച് കോൺഗ്രസ് സർക്കാർ
India

കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിച്ച് കോൺഗ്രസ് സർക്കാർ

പശ്ചിമേഷ്യൻ സംഘർഷം: സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാറിനെ പിന്തുണച്ച് പി.വി. വഹാബ്
India

പശ്ചിമേഷ്യൻ സംഘർഷം: സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാറിനെ പിന്തുണച്ച് പി.വി. വഹാബ്

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

Sharjah Police recovered a stolen car and arrested the suspect within two hours after the owner left the engine running. Motorists warned against leaving unattended vehicles.
Sharjah

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതിയെ രണ്ട് മണിക്കൂറിനകം പിടികൂടി ഷാർജ പൊലീസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.