കോഴിക്കോട് / തിരുവനന്തപുരം: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ റമദാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കും. ശഅ്ബാൻ 30 ബുധനാഴ്ച പൂർത്തിയാക്കി അടുത്ത ദിവസം മുതൽ നോമ്പ് ആരംഭിക്കുമെന്ന് മതനേതാക്കൾ അറിയിച്ചു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം പള്ളി ചീഫ് ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദി ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി എന്നിവർ വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് അറിയിച്ചു.
കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി. ഉണ്ണീൻകുട്ടി മൗലവിയും ബുധനാഴ്ച ശഅ്ബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചു.
WhatsApp Channel
പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join









































