ദുബായ്: പരസ്യലോകത്ത് ഇന്ന് മാറ്റിനിർത്താനാകാത്തവിധം സ്വാധീനം ചെലുത്തുകയാണ് സമൂഹമാധ്യമം. സമൂഹമാധ്യമം ഉപയോഗപ്പെടുത്തി പരസ്യങ്ങള്‍ ചെയ്യുന്നവർക്കായാണ് അഡ്വർടൈസർ പെർമിറ്റ് യുഎഇ നടപ്പിലാക്കിയത്. 2025 ജൂലൈയിലാണ് യുഎഇ മീഡിയ കൗണ്‍സില്‍ ഇത്തരത്തിലൊരു പെർമിറ്റ് നടപ്പിലാക്കിയത്. 2026 ജനുവരി 31-നകം അഡ്വർടൈസർ പെർമിറ്റ് എടുത്തിരിക്കണമെന്നതാണ് നിർദേശം, ഇല്ലെങ്കില്‍ പിഴ അടക്കമുളള നിയമനടപടികള്‍ നേരിടേണ്ടിവരും. അതിവേഗം വളരുന്ന മാധ്യമ മേഖലയെ നിയന്ത്രിക്കുന്നതിനും ഉള്ളടക്ക നിലവാരം മെച്ചപ്പെടുത്തുന്നതിനുമായാണ് ഇത്തരത്തിലൊരു നീക്കം.
ചെറുതും വലുതുമായ നിരവധി ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പരസ്യം ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റമാർ നിർബന്ധമായും അഡ്വടൈസർ പെർമിറ്റിനെ കുറിച്ച് അറിഞ്ഞിരിക്കണം.പെർമിറ്റിന്റെ കാലയളവ് പൗരന്മാർക്കും താമസക്കാർക്കും ഒരു വർഷം വരെയാണ് അഡ്വർടൈസർ പെർമിറ്റ് ലഭിക്കുക. ഒരു വർഷം കഴിഞ്ഞാല്‍ പുതുക്കാം. അതേസമയം സന്ദർശകർക്ക് മൂന്ന് മാസത്തേക്കാണ് അഡ്വർടൈസർ പെർമിറ്റ് ലഭിക്കുക. മൂന്ന് മാസം കഴിഞ്ഞാല്‍ പുതുക്കാം. പൗരന്മാർക്കും താമസക്കാർക്കും 3 വർഷത്തേക്ക് അഡ്വർടൈസർ പെർമിറ്റ് സൗജന്യമാണ്. പെർമിറ്റെടുക്കാന്‍ ∙ അപേക്ഷകന് 18 വയസ്സ് പൂർത്തിയായിരിക്കണം ∙ ∙ സ്വഭാവസർട്ടിഫിക്കറ്റ് ആവശ്യമാണ്. ∙ യുഎഇ പൗരന്മാർക്കും താമസക്കാർക്കും ഇലക്ട്രോണിക് മീഡിയ ട്രേഡ് ലൈസന്‍സ് ഉണ്ടായിരിക്കണം









































