Tag: uae

ദുബൈ നഗരത്തിലെ വിവിധ മേഖലകളിൽ ഉൾപ്രദേശത്തേക്കെത്താൻ സഹായിക്കുന്ന ഇടറോഡുകളുടെ നിർമാണം പൂർത്തിയായിവരുന്നതായി റോഡ് ഗതാഗത അതോറിറ്റി.

ദുബൈ നഗരത്തിലെ വിവിധ മേഖലകളിൽ ഉൾപ്രദേശത്തേ ക്കെത്താൻ സഹായിക്കുന്ന ഇടറോഡുകളുടെനിർമാണം പൂർത്തിയായിവരുന്നതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. 34.4 കിലോമീറ്റർറോഡുകളാണ് അൽ ഖൂസ്-2, നാദൽശിബ-2, അൽ ബർഷ സൗത്ത്-3 എന്നിവിടങ്ങ ളിലെ ഉൾപ്രദേശങ്ങളിലേക്ക്നിർമിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിർദേശമനു സരിച്ച് നിർമിക്കുന്നതാണിത്.റോഡുകളുടെ നിർമാണം 60 ശതമാനം മുതൽ 70 ശതമാനം വരെ പൂർത്തിയായെന്ന് RTA ഡയറക്ടർ ജനറലും ചെയർമാനുമായ മതാർ അൽതായർ വാർത്തക്കുറിപ്പിൽ അറിയിച്ചു. അൽ ഖൂസ് രണ്ടിൽ അൽ ഖൈസ് ലേക് പാർക്ക്, മാർക്കറ്റ് കോംപ്ലക്സ്എന്നിവിടങ്ങ ളിലേക്ക് അടക്കം യാത്ര സുഗമമാക്കുന്ന 16 കിലോമീറ്റർ റോഡാണ് നിർമിക്കുന്നത്. മൈതാൻറോഡിനും അൽഖൈൽ റോഡിനുമിടയിലെ താമസമേഖലയിലേക്ക് മണിക്കൂറിൽ 1250 വാഹനങ്ങൾക്ക്കടന്നുപോകാൻ സൗകര്യമൊരുക്കുന്നതാണ് ഈ റോഡ് പദ്ധതി.മീഡിയ വൺ ദുബായ് ബ്യുറോയുടെറിപ്പോർട്ടിലേക്ക്.

Read more

യു.എ.ഇ.യുടെ ബഹിരാകാശ രംഗത്തെ മുന്നേറ്റങ്ങൾക്ക് 300 കോടി ദിർഹം.

യു.എ.ഇ.യുടെ  ബഹിരാകാശ രംഗത്തെ മുന്നേറ്റങ്ങൾക്ക് 300 കോടി ദിർഹമിന്‍റെ ഫണ്ട് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചതിന് പിന്നാലെ  പുതിയ പദ്ധതി വെളിപ്പെടുത്തി.അത്യാധുനിക റഡാർ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്നതിന് ആണ് വൻ പദ്ധതി പ്രഖ്യാപിച്ചത്. ഫണ്ടിന്‍റെ ആദ്യ ...

Read more

ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ് തുടരുന്നു .

ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ് തുടരുന്നു . കഴിഞ്ഞ ഒരു വര്‍ഷത്തെ അപേക്ഷിച്ച് വിലയിലുംവലിയ വര്‍ദ്ധനവാണുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കു ന്നു. അപ്പാര്‍ട്ട്മെന്റുകളുടെ വിലയിലും ഇത്പ്രതിഫലിക്കു ന്നുണ്ട്. 2009ന് ശേഷമുള്ള ഏറ്റവും മികച്ച നിലയിലാണ് ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് രംഗംഇപ്പോള്‍. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം രണ്ട് ലക്ഷം കോടിയി ലധികം രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് കണക്കുകള്‍. ആഡംബര ഏരിയകളിലാണ് ഉയര്‍ന്ന മൂല്യത്തിനുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടക്കുന്നത്. പാം ജുമൈറയാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. ഇവിടെ നടന്ന മൂന്ന് ഇടപാടുകളിലൂടെ 170 കോടിയിലധികം രൂപയുടെ ക്രയവിക്രയം നടന്നിട്ടുണ്ട് .വില്ലകളുടെയും അപ്പാര്‍ട്ട്മെന്റുകളുടെയും കൂട്ടത്തില്‍ ഉയര്‍ന്ന മൂല്യത്തിനുള്ള ഇടപാട് നടന്നത് ബുര്‍ജ് ഖലീഫയി ലാണ്. ഒരു അപ്പാര്‍ട്ട്മെന്റ് മാത്രം 1400 കോടിയിലധികം രൂപയ്‍ക്ക് ഇവിടെ വിറ്റുപോയി.  ഗോള്‍ഡന്‍ വിസ ഉള്‍പ്പെടെ യുള്ള ആകര്‍ഷണങ്ങളും ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടു കള്‍ക്ക് പിന്നിലുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 20 ലക്ഷംദിര്‍ഹത്തിന് മുകളില്‍ മൂല്യമുള്ള വസ്‍തു സ്വന്തമായിട്ടുള്ളവര്‍ 10 വര്‍ഷത്തെ കാലാവധിയുള്ള ഗോള്‍ഡന്‍ വിസയ്‍ക്ക് യോഗ്യത നേടും. പല റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരും ഇത്തരത്തില്‍ സൗജന്യ ഗോള്‍ഡന്‍ വിസഉള്‍പ്പെടെയുള്ള ഓഫറുകളും മുന്നോട്ടുവെയ്‍ക്കുന്നുണ്ട്. നാല്‍പത് ശതമാനത്തോളം ഉപഭോക്താക്കളും ഗോള്‍ഡന്‍ വിസ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള ഇടപാടുകള്‍ക്ക് തയ്യാറാവുന്നുമുണ്ടെന്നാണ് ഈ രംഗത്ത്പ്രവര്‍ത്തിക്കുന്നവരുടെ അനുഭവം.

Read more

ലോകത്തിലെ ഏറ്റവും മനോഹരമായ 20 കാഴ്ചകളുടെ പട്ടികയിൽ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കും ദുബായ് ഫൗണ്ടനും ഇടംപിടിച്ചു.

ലോകത്തിലെ ഏറ്റവും മനോഹരമായ 20 കാഴ്ചകളുടെ പട്ടികയിൽ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ്മോസ്‌കും ദുബായ് ഫൗണ്ടനും ഇടംപിടിച്ചു. ലക്ഷ്വറി ട്രാവൽ കമ്പനിയായ കുവോനി നടത്തിയ സർവേയിലാണ്ഈ കണ്ടെത്തൽ.ആഗോളാടിസ്ഥാനത്തിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് എട്ടാം സ്ഥാനത്തും ദുബായ്ഫൗണ്ടൻ 11-ാം സ്ഥാനത്തുമാണ്.ന്യൂയോർക്ക് സിറ്റിയിലെ സെൻട്രൽ പാർക്ക് ആണ് ഒന്നാമത്. ലോകത്തിലെഏറ്റവും വലിയ പള്ളികളിൽ ഒന്നാണ് അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്.

Read more

ദുബായ് ടൂറിസം മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിൽ (എഫ്ഡിഐ)ഒന്നാം സ്ഥാനം നിലനിർത്തി.

ദുബായ് ടൂറിസം മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിൽ (എഫ്ഡിഐ)ഒന്നാം സ്ഥാനംനിലനിർത്തി. 2021ൽ 30 വ്യത്യസ്ത പദ്ധതികളിലൂടെ 6.4 ബില്യൺ ദിർഹമാണ് ദുബായ് ടൂറിസം മേഖലയിലെഎഫ്ഡിഐയിലൂടെ നേടിയത്. ലോകം ഈ മേഖലയിൽ വലിയ വെല്ലുവിളി നേരിടുമ്പോഴാണ് ദുബായിയുടെഈ വലിയ നേട്ടമെന്ന് ദുബായ് കിരീടാവകാശി യും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. അതിനു പിന്നിൽ ദുബായ് ഭരണാധികാരിയും യുഎഇപ്രധാനമന്ത്രി യുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മികച്ച നേതൃത്വവുംദീർഘവീക്ഷണവുമാണെ ന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിക്ഷേപകർക്ക് സ്ഥിരമായി നിക്ഷേപങ്ങ ൾനടത്താനും അതിൽ നിന്നും തിരിച്ചു കിട്ടാനും സാധിക്കുന്ന ത് വലിയ ധൈര്യം നൽകുന്നതാണ്. തുടർന്നുംവ്യവസായ സൗഹൃദ നടപടികൾ ദുബായ് തുടരും. ലോകത്ത് FDIയുടെ മുൻനിരയിൽ എന്നും ദുബായ്ഉണ്ടാകുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന സാമ്പത്തിക സേവന മേഖലയിലെനേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതി കളിലും ദുബായ് ലോകത്ത് ഏറ്റവും മുന്നിലായിരുന്നു. ലണ്ടൻ, സിംഗപ്പൂർ, ന്യൂയോർക്ക്, പാരിസ് എന്നിവയെ പിന്നിലാക്കി യാണ് ദുബായ് ഈ നേട്ടം കൈവരിച്ചത്. 

Read more

യു.കെ.യില്‍ നഴ്സ്:
ഫാസ്റ്റ്‌ട്രാക്ക് റിക്രൂട്ടുമെന്റുമായി
നോര്‍ക്ക റൂട്ട്‌സ്‌

ഇന്ത്യയില്‍ നിന്നുള്ള രജിസ്റ്റേര്‍ഡ് നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍ക്ക് വഴിയൊരുക്കി യു.കെയിലേക്ക് നോര്‍ക്ക റൂട്ട്സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. യു.കെ എന്‍.എച്ച്.എസ് ട്രസ്റ്റുമായി ചേര്‍ന്ന് നടത്തുന്ന റിക്രൂ ട്ട്‌മെന്റിന്റെ ഭാഗമായി ആഴ്ചയില്‍ 20 ഓണ്‍ലൈന്‍ അഭിമുഖങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്.ബി.എസ.സി അഥവാ ...

Read more

പ്രവാസി പെൻഷനും ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.

കേരള പ്രവാസി ക്ഷേമ ബോർഡിൽ നിന്നുമുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ സമയബന്ധിതമായി തീർപ്പാക്കി നടപടി പൂർത്തീകരിക്കുന്നതിനായി 01/08/2022 മുതൽ pravasikerala.org എന്ന വെബ്സൈറ്റ് മുഖേന ലോഗിൻ ചെയ്ത് ബന്ധപ്പെട്ട അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പി ക്കേണ്ടതാണ്. വളരെയധികം അപേക്ഷകൾ പരിശോധിച്ച് ...

Read more

ഞായറാഴ്ച നടക്കുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) യു.എ.ഇയിലെ കേന്ദ്രങ്ങൾ ഒരുങ്ങി.

 ഞായറാഴ്ച നടക്കുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നാഷനൽ എലിജിബിലിറ്റി കംഎൻട്രൻസ് ടെസ്റ്റിന് (നീറ്റ്) യു.എ.ഇയിലെ കേന്ദ്രങ്ങൾ ഒരുങ്ങി. ദുബൈയിൽ കഴിഞ്ഞ വർഷത്തെപോലെ ഊദ്മേത്തയിലെ ഇന്ത്യൻ ഹൈസ്കൂളും, പുതുതായി സെന്‍ററുകളനുവദിച്ച ഷാർജയിൽ മുവൈലയിലെ ഇന്ത്യ ഇന്‍റർനാഷൻ സ്കൂളും അബൂദബിയിൽ മുറൂർ അബൂദബി ഇന്ത്യൻ സ്കൂളുമാണ്പരീക്ഷ കേന്ദ്രങ്ങൾ. ഉച്ച 12.30 മുതൽ 3.50 വരെയാണ് പരീക്ഷ സമയം. എന്നാൽ, രാവിലെ 9.30മുതൽ സെന്‍ററിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനംഅനുവദിക്കും. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി അധികൃതർ പ്രതികരിച്ചു.അബൂദബി ഇന്ത്യൻ സ്കൂളിൽ 392 കുട്ടികളാണ് പരീക്ഷക്കിരിക്കുന്നത്

Read more

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സർവീസുകൾ കുറയ്ക്കണമെന്ന ലണ്ടൻ ഹീത്രു വിമാനത്താവള അധികൃതരുടെ ആവശ്യം എമിറേറ്റ്സ് തള്ളി.

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സർവീസുകൾ കുറയ്ക്കണമെന്ന ലണ്ടൻ ഹീത്രു വിമാനത്താവള അധികൃതരുടെ ആവശ്യം എമിറേറ്റ്സ് തള്ളി. അടിസ്ഥാന മില്ലാത്ത ആവശ്യം സ്വീകാര്യമല്ലെന്ന് പ്രതികരിച്ചു.  ഇമിഗ്രേഷൻ കൗണ്ടറുകളിലെ നീണ്ട നിരയും ബാഗേജുകൾ നൽകുന്നതിലെകാലതാമസവും കണക്കിലെടുത്ത് യാത്രക്കാരുടെ എണ്ണം നിജപ്പെടുത്തി ഹീത്രോ വിമാനത്താവള അതോറിറ്റി ഉത്തരവിറക്കി. ലണ്ടനിൽ നിന്നുപുറത്തേക്കുള്ള യാത്രക്കാരുടെ എണ്ണം ദിവസം ഒരു ലക്ഷമാക്കണമെന്നാണ് നിലപാട്.  എന്നാൽ, ഇത് എമിറേറ്റ്സ് അംഗീകരിച്ചിട്ടില്ല . നിലവിലുള്ള എല്ലാസർവീസുകളും തുടരുമെന്നും വിമാനക്കമ്പനി അറിയിച്ചു. എമിറേറ്റ്സിന്റെ ഗ്രൗണ്ട് ഹാൻഡിലിങ് സ്റ്റാഫ്, യാത്രക്കാരുടെ കാര്യങ്ങൾ നോക്കാൻപര്യാപ്തമാണ്. ഈ സാഹചര്യത്തിൽ യാത്രക്കാരെ വിലക്കേണ്ട കാര്യം കമ്പനിക്കില്ല. ബാക്കി സൗകര്യങ്ങൾ ഒരുക്കേണ്ടത് വിമാനത്താവളഅതോറിറ്റിയുടെ ചുമതലയാണ്

Read more

പുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്ന ലോകത്തിലെ 50 സ്ഥലങ്ങളെ തെരഞ്ഞെടുത്ത ‘ടൈം മാഗസിന്‍റെ’ പട്ടികയില്‍ റാസല്‍ഖൈമയുംഇടം പിടിച്ചു.

പുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്ന ലോകത്തിലെ 50 സ്ഥലങ്ങളെ തെരഞ്ഞെടുത്ത 'ടൈം മാഗസിന്‍റെ' പട്ടികയില്‍ റാസല്‍ഖൈമയുംഇടം പിടിച്ചു . അതുല്യ ഭൂപ്രകൃതിയും സിപ് ലൈന്‍ ഉള്‍പ്പെടെയുള്ള ലോകോത്തര വിനോദ ഘടകങ്ങളെയും പരിചയപ്പെടുത്തിയാണ് ടൈം മാഗസിന്‍ റാസല്‍ഖൈമയെ ലോകത്തിന് മുന്നില്‍ വെക്കുന്നത്. ലോകത്തിലെ തന്നെ ...

Read more
Page 6 of 14 1 5 6 7 14

Recommended