അബൂദബി: സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലെ യു.എ.ഇ എംബസി അടയ്ക്കുകയും അംബാസഡറെയും മുഴുവൻ നയതന്ത്ര ഉദ്യോഗസ്ഥരെയും പിൻവലിക്കുകയും ചെയ്തതായി Ministry of Foreign Affairs UAE അറിയിച്ചു. യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്കെതിരായ പ്രതികരണമായാണ് ഈ നടപടി.
താമസസ്ഥലങ്ങൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സേവനസൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ആക്രമണങ്ങൾ നിരപരാധികളായ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും ലംഘിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭാ ചാർട്ടറിനും വെല്ലുവിളിയാണെന്നും വ്യക്തമാക്കി.
യു.എ.ഇയുടെ സുരക്ഷക്കും പരമാധികാരത്തിനും ഭീഷണിയാകുന്ന ഏത് നടപടിയെയും ശക്തമായി എതിർക്കുന്ന നിലപാടിന്റെ ഭാഗമായാണ് എംബസി അടച്ചതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പ്രദേശികവും ആഗോളവുമായ സമാധാനത്തിനും സ്ഥിരതയ്ക്കും ഊർജസുരക്ഷയ്ക്കും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും നിലവിലെ സംഭവവികാസങ്ങൾ ഗുരുതര ഭീഷണിയാണെന്നും യു.എ.ഇ മുന്നറിയിപ്പ് നൽകി.
The UAE has closed its embassy in Iran and withdrawn its ambassador and diplomatic staff following missile attacks targeting the country. The move reflects strong opposition to threats against its sovereignty and security.














































