• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Movie

നടി തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമർശം: പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

by UAE വാർത്ത ലേഖകൻ
2 weeks ago
in Movie
Reading Time: 1 min read
27 0
Police personnel escorting DMK leader Udhayanidhi Stalin following his arrest in Chennai.
151
VIEWS
Share on WhatsappShare on Facebook

കാവേരി പ്രക്ഷോഭ വേദിക്കിടെ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ തഞ്ചാവൂർ പൊലീസാണ് ചെന്നൈയിലെ വീട്ടിലെത്തി ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.

ചെന്നൈ — ഓഗസ്റ്റ് 04, 2026: ഡിഎംകെ നേതാവും തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടി തൃഷയെ അധിക്ഷേപിക്കുന്ന തരത്തിൽ പൊതുവേദിയിൽ അശ്ലീല ചുവയുള്ള പരാമർശം നടത്തിയെന്ന പരാതിയിലാണ് തഞ്ചാവൂർ പൊലീസിന്റെ നടപടി. ചെന്നൈ നീലാങ്കരയിലെ വസതിയിൽ നിന്നാണ് ചൊവ്വാഴ്ച രാവിലെ ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.

ചൊവ്വാഴ്ച രാവിലെ തഞ്ചാവൂരിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം ഉദയനിധിയുടെ നീലാങ്കരയിലുള്ള വസതിയിലെത്തി. മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിഎംകെ അഭിഭാഷകരും പൊലീസും തമ്മിൽ വസതിക്ക് മുന്നിൽ ചർച്ചകൾ നടന്നു. രാവിലെയോടെ ഉദയനിധിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യാചെയ്യിലിനായി തഞ്ചാവൂരിലേക്ക് കൊണ്ടുപോയി.

അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച ഉദയനിധി സ്റ്റാലിൻ, താൻ പറയാത്ത കാര്യങ്ങളുടെ പേരിലാണ് കേസ് എടുത്തിരിക്കുന്നതെന്ന് ആരോപിച്ചു. നടപടിയെ നിയമപരമായി നേരിടുമെന്നും അറസ്റ്റ് ഒരു രാഷ്ട്രീയ നാടകമാണെന്നും അദ്ദേഹം പറഞ്ഞു.

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തഞ്ചാവൂരിൽ നടന്ന കർഷക പ്രതിഷേധ യോഗത്തിലാണ് കേസിനാസ്പദമായ സംഭവം. സംസ്ഥാന സർക്കാരിന്റെ കാവേരി നയത്തെ വിമർശിച്ച് ഉദയനിധി സംസാരിക്കുന്നതിനിടെ സദസ്സിൽ നിന്ന് ചിലർ തൃഷയുടെ പേര് ഉറക്കെ വിളിച്ചു പറഞ്ഞു. ഇതിന് മറുപടിയായി ഉദയനിധി നടത്തിയ ദ്വയാർത്ഥ പ്രയോഗമാണ് വൻ വിവാദത്തിന് തിരികൊളുത്തിയത്. താൻ കാവേരി നദിയെക്കുറിച്ചാണ് സംസാരിച്ചതെന്ന് പിന്നീട് വ്യക്തമാക്കിയെങ്കിലും പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയായിരുന്നു.

വിവിധ രാഷ്ട്രീയ സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തഞ്ചാവൂർ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തൽ, രാഷ്ട്രീയ സ്പർദ്ധ വളർത്തൽ തുടങ്ങിയ വകുപ്പുകളാണ് ഉദയനിധിക്കെതിരെ ചുമത്തിയിട്ടുള്ളത്.

സംഭവത്തിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ), ബിജെപി, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുവേദിയിലെ ഇത്തരമൊരു പരാമർശം ജനപ്രതിനിധിക്ക് ചേർന്നതല്ലെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.

അതേസമയം, ഉദയനിധിക്കെതിരായ ആരോപണങ്ങൾ ഡിഎംകെ തള്ളി. കാവേരി വിഷയത്തിലെ സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെക്കാനാണ് വിഷയം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതെന്ന് ഡിഎംകെ വക്താക്കൾ പ്രതികരിച്ചു. മുൻകൂർ ജാമ്യത്തിനായി ഉദയനിധിയുടെ അഭിഭാഷകർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Tags: Actor TrishaCrime NewsDMKIndia newstamil nadu politicsUdhayanidhi Stalin

RelatedPosts

Prime Minister Narendra Modi meets Netflix Co-CEO Ted Sarandos in New Delhi
India

നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പുതിയ പരിശീലന പദ്ധതി പ്രഖ്യാപിച്ചു; സിഇഒ ടെഡ് സൊറാൻഡോസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Protesters and civic activists during a CJP public demonstration in New Delhi.
Politics

രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ല; ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടും: നയം വ്യക്തമാക്കി സിജെപി

Protesters gathered at Jantar Mantar during youth demonstrations over NEET exam irregularities
India

NEET ക്രമക്കേട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു

Students holding placards and singing during NEET examination protest at Jantar Mantar in New Delhi
India

നീറ്റ് പരീക്ഷാ വിവാദം: വരികളും ഈണങ്ങളും പ്രതിരോധമാക്കി ക്യാമ്പസുകൾ; രാജ്യവ്യാപക പ്രതിഷേധം ശക്തം

Commercial passenger airliner flying at high altitude with clouds in the background.
Travel

ഹൈദരാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന ബ്രിട്ടീഷ് എയർവേസ് പൈലറ്റുമാർക്ക് ഭക്ഷ്യവിഷബാധ: അന്വേഷണം പ്രഖ്യാപിച്ച് വിമാനക്കമ്പനി

Massive cutouts of Lionel Messi erected by football fans in Kerala ahead of the 2026 World Cup final.
Kerala

ലോകകപ്പ് ഫൈനൽ ആവേശം; തിങ്കളാഴ്ച കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.