ദുബായ്: രാജ്യാന്തര വിമാനത്താവളം ടെർമിനൽ ഒന്നിലേക്കുള്ള 3 വരി പാലം നാലുവരിയാക്കി ഗതാഗതത്തിനായി തുറന്നു. മണിക്കൂറിൽ ഇനി 5600 വാഹനങ്ങൾക്ക് കടന്നുപോകാം. മണിക്കൂറിൽ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണത്തിൽ 33 % വളർച്ച. ദുബായ് ഏവിയേഷൻ എൻജിനീയറിങ് പ്രോജക്ട്സിന്റെ സഹകരണത്തോടെ ദുബായ് ആർടിഎ ആണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. പാലം തുറന്നതോടെ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള തിരക്ക് ഗണ്യമായി കുറയും. നിലവിലെ പാലത്തിലെ ഗതാഗതം തടയാതെയാണ് വീതി കൂട്ടിയത്. പുതിയ പാലം പഴയതിനോടു ചേർത്ത് നാലു വരിയുള്ള ഒറ്റപാലമാക്കിയാണ് ഗതാഗതത്തിനായി തുറന്നത്. പാലവുമായി ചേരുന്ന റോഡിന്റെ നവീകരണവും പൂർത്തിയാക്കി. പുതിയ വഴിവിളക്കുകളും സ്ഥാപിച്ചു
WhatsApp Channel
പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join









































