• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 1, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

സ്വാതന്ത്ര്യദിനാഘോഷം മനുഷ്യസ്നേഹത്തിന്റെ സന്ദേശമാകണം: സലാം കന്യപ്പാടി

by UAE വാർത്ത ലേഖകൻ
2 months ago
in Community
Reading Time: 1 min read
26 1
സ്വാതന്ത്ര്യദിനാഘോഷം മനുഷ്യസ്നേഹത്തിന്റെ സന്ദേശമാകണം: സലാം കന്യപ്പാടി
148
VIEWS
Share on WhatsappShare on Facebook

ദുബായ്: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ കെ.എം.സി.സി കാസർഗോഡ് മണ്ഡലം കമ്മിറ്റി ദുബൈ സിലിക്കൺ ഒയാസിസിലെ ഫക്കീഹ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സാമൂഹിക പ്രതിബദ്ധതയുടെയും സഹജീവി സ്നേഹത്തിന്റെയും
സന്ദേശം ഉയർത്തിപ്പിടിച്ച് ശ്രദ്ധേയമായി.

ദുബൈ കെ.എം.സി.സി കാസർഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു.
ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അസ്കർ ചൂരി സ്വാഗതം പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷങ്ങളെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് സമൂഹത്തിന് ഉപകാരപ്പെടുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് ഏറെ മാതൃകാപരമാണെന്ന് സലാം കന്യപ്പാടി പറഞ്ഞു. സ്വാതന്ത്ര്യം എന്നത് ആഘോഷങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും, സഹജീവികൾക്ക് കൈത്താങ്ങാകുന്ന പ്രവർത്തനങ്ങളിലൂടെ അതിന്റെ യഥാർത്ഥ സന്ദേശം സമൂഹത്തിലേക്ക് പകരണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വ്യക്തി നൽകുന്ന രക്തം മറ്റൊരാളുടെ ജീവൻ നിലനിർത്താനുള്ള അമൂല്യമായ സഹായമായി മാറുന്നു. രോഗികൾക്കും അടിയന്തര ചികിത്സ ആവശ്യമായവർക്കും അപകടങ്ങളിൽപ്പെടുന്നവർക്കും സമയബന്ധിതമായി രക്തം ലഭ്യമാക്കുന്നതിൽ സന്നദ്ധ രക്തദാനത്തിന് വലിയ പ്രാധാന്യമുണ്ട്. അതിനാൽ രക്തദാനത്തെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തമാക്കുകയും കൂടുതൽ ആളുകളെ സന്നദ്ധ രക്തദാനത്തിലേക്ക് കൊണ്ടുവരികയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രവാസി സമൂഹത്തിന്റെ സാമൂഹിക ഉത്തരവാദിത്തവും സേവന മനോഭാവവും ഇത്തരം പ്രവർത്തനങ്ങളിലൂടെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. മനുഷ്യജീവന് വിലകൽപ്പിക്കുകയും ആവശ്യമുള്ള സമയത്ത് മറ്റൊരാൾക്ക് സഹായഹസ്തം നീട്ടുകയും ചെയ്യുന്നത് ഏറ്റവും വലിയ സാമൂഹിക സേവനങ്ങളിൽ ഒന്നാണ്. ആഘോഷങ്ങളോടൊപ്പം കാരുണ്യവും സേവനവും ചേർത്തുനിർത്തുന്ന പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കണമെന്നും സലാം കന്യപ്പാടി ആഹ്വാനം ചെയ്തു.

കാസർഗോഡ് മണ്ഡലം കമ്മിറ്റി വിവിധ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പ്രവാസി സമൂഹത്തിനിടയിൽ സജീവമായി ഇടപെടുന്നുണ്ടെന്നും, അതിന്റെ തുടർച്ചയായാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

ക്യാമ്പിൽ നിരവധി പേർ സന്നദ്ധരായി പങ്കെടുത്ത് രക്തം ദാനം ചെയ്തു. രക്തദാതാക്കൾക്ക് ആവശ്യമായ സൗകര്യങ്ങളും മാർഗനിർദേശങ്ങളും ഒരുക്കി മണ്ഡലം കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും ക്യാമ്പിന് നേതൃത്വം നൽകി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പ് മികച്ച ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി.

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ആക്ടിങ് സെക്രട്ടറി അഷ്റഫ് ബായാർ, ജില്ലാ ഭാരവാഹികളായ സുബൈർ അബ്ദുല്ല, സിദ്ദിഖ് ചൗക്കി,
അൻവർ വയനാട്
ഇബ്രാഹിം ബേരിക്കെ, സിനാൻ തൊട്ടാൻ , നാസർ പാലക്കൊച്ചി, യൂസഫ് ഷേണി, ഷിഫാസ് പട്ടേൽ, ഗഫൂർ ഊദ് , സാബിത്ത് പി.സി. എന്നിവർ സംബന്ധിച്ചു.

Tags: KMCCKMCC DubaiKMCC Kasaragod

RelatedPosts

Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

Manjeshwaram MLA AKM Ashraf inaugurated the registration website for Dubai KMCC Kasaragod District's Leadx Horizon leadership camp, urging youth leadership.
Community

പുതിയ വെല്ലുവിളികളെ അതി ജീവിക്കാൻ പ്രവാസി സമൂത്തിന്റെ നേതൃ നിര കൂടുതൽ സജ്ജരാകണം: എ.കെ.എം.അഷ്‌റഫ്‌ എം.എൽ.എ

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു
Gulf

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

Scholar Simsarul Haq Hudavi addressed the Dubai KMCC Kasaragod District 'Madhe Madina' conference, emphasizing the Prophet's model for public service and community welfare.
Community

പ്രവാചകന്റെ സേവന മാതൃക പൊതുപ്രവർത്തകർ നെഞ്ചിലേറ്റണം: സിംസാറുൽ ഹഖ് ഹുദവി

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

The UAE General Women's Union and UNODC have signed a strategic agreement in Abu Dhabi to expand women's empowerment and community crime prevention.
UAE

സ്ത്രീ ശാക്തീകരണവും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് ജനറൽ വിമൻസ് യൂണിയനും യുഎൻ ഡ്രഗ് ഏജൻസിയും ധാരണാപത്രം ഒപ്പുവെച്ചു

The UAE Ministry of Foreign Affairs condemned the killing of MT Honour 25 crew members during a rescue operation off Somalia, urging global maritime cooperation.
UAE

സൊമാലിയൻ തീരത്ത് എണ്ണക്കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ട സംഭവം: ശക്തമായ അപലപനവുമായി യുഎഇ

UAE and Qatar players in action during their 27th Arabian Gulf Cup Group B fixture at King Abdullah Sports City in Jeddah
Sports

ഖത്തറിനെ സമനിലയിൽ തളച്ചു; ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി യുഎഇ ഗൾഫ് കപ്പ് സെമിയിൽ, എതിരാളികൾ ഒമാൻ

Captain Smit Machchhar, who kept the cockpit open despite serious injuries.. Source: DD India
India

കുത്തേറ്റിട്ടും കോക്പിറ്റ് തുറന്നിട്ടു; 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാറിന് ആദരവ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.