• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, August 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

കാലാവസ്ഥാ മുന്നറിയിപ്പ്: കനത്ത മഴയെ തുടർന്ന് യുഎഇയിൽ പാർക്കുകൾക്കും ബീച്ചുകൾക്കും നിയന്ത്രണം

by Web Desk
8 months ago
in UAE
Reading Time: 1 min read
25 0
"Weather Alert: Restrictions on Parks and Beaches in UAE Following Heavy Rain."
140
VIEWS
Share on WhatsappShare on Facebook

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ വിവിധ എമിറേറ്റുകളിലെ പൊലീസ് സേനയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും പൊതുജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ദുബായും ഷാര്‍ജയും ഉള്‍പ്പെടെയുളള വിവിധ എമിറേറ്റുകളിലെ പാര്‍ക്കുകളും ബീച്ചുകളും താല്‍ക്കാലികമായി അടച്ചു. ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ വര്‍ക്ക് ഫ്രം ഹോം ആയിരിക്കും.

യുഎഇയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴ ഇന്ന് രാവിലെയോടെ കൂടുതല്‍ ശക്തമായി. മലയോര മേഖലകളിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തുന്നത്. പലയിടത്തും വാദികള്‍ നിറഞ്ഞൊഴുകയാണ്. വടക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴക്കൊപ്പം ഇടിമിന്നലും രൂപപ്പെട്ടു. റാസല്‍ഖൈമയിലാണ് ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തിയത്. ഗലീല, ഖോര്‍ ഖുവൈര്‍ മേഖലകളില്‍ ശക്തമായ കാറ്റിനൊപ്പം ആലിപ്പഴ വര്‍ഷവും ഉണ്ടായി. ഫുജൈറയിലും ശക്തമായ മഴ തുടരുകയാണ്. ദുബായ്, അബുദാബി, ഷാര്‍ജ തുടങ്ങി വിവിധ എമിറേറ്റുകളിലും മഴയുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് പലയിടത്തും ഗതാഗതത്തെയും ബാധിച്ചു.

മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ ദുരന്ത നിരവാരണ അതോറിറ്റിയും പൊലീസ് സേനയും മുന്നറിയിപ്പ് നല്‍കി. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കാഴ്ച പരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവരും അതീവ ജാഗ്രത പാലിക്കണം. മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ വിവിധ എമിറേറ്റുകളിലെ പാര്‍ക്കുകളും ബീച്ചുകളും പാര്‍ക്കുകളും താല്‍ക്കാലികമായി അടച്ചു. വിവിധ പരിപാടികളും മാറ്റിവച്ചു. വാദികള്‍ക്കും അണക്കെട്ടുകള്‍ക്കും സമീപം പോകരുതെന്നും വെള്ളക്കെട്ടുള്ള ഇടങ്ങില്‍ നിന്ന് അകലം പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയവും പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജീവനക്കാരുടെ തൊഴില്‍പരമായ സുരക്ഷ ഉറപ്പാക്കാന്‍ കമ്പനികള്‍ പ്രതിജ്ഞാബദ്ധരാകണമെന്നും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ചുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ റിമോര്‍ട്ട് വര്‍ക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: Dubai Weather

RelatedPosts

Sun shining brightly over the modern skyline of the United Arab Emirates during a hot summer day
Abu Dhabi

യുഎഇയിൽ ചൂട് 48 ഡിഗ്രിയിലേക്ക്; കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം
Weather

യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ ഈ വാരം ഭാഗികമായി മേഘാവൃതമായ ആകാശവും അത്യുഷ്ണവും; വരും ദിവസങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത
Weather

യുഎഇയിൽ ഈ വാരം ഭാഗികമായി മേഘാവൃതമായ ആകാശവും അത്യുഷ്ണവും; വരും ദിവസങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത

യുഎഇയിൽ ചൂട് കനക്കുന്നു; താപനില 46 ഡിഗ്രി വരെ ഉയർന്നേക്കും, ഒപ്പം പൊടിക്കാറ്റും ഈർപ്പവും
Weather

യുഎഇയിൽ ചൂട് കനക്കുന്നു; താപനില 46 ഡിഗ്രി വരെ ഉയർന്നേക്കും, ഒപ്പം പൊടിക്കാറ്റും ഈർപ്പവും

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ ;അബുദാബിയുടെ ചില ഭാഗങ്ങളിൽ മഴയും ഇടിമിന്നലും
Dubai

യുഎഇയിൽ ചൂട് 50 ഡിഗ്രിയിലേക്ക്;ആശ്വാസമായി കിഴക്കൻ മേഖലകളിൽ മൂന്ന് ദിവസം മഴയ്ക്ക് സാധ്യത

യു.എ.ഇയിൽ ചൂട് കൂടുന്നു; ഉൾപ്രദേശങ്ങളിൽ താപനില 47 ഡിഗ്രിവരെ ഉയരാൻ സാധ്യത
Dubai

യു.എ.ഇയിൽ ചൂട് കനക്കും; ജൂൺ 7 മുതൽ ‘അൽ തുറയ്യ’ സീസൺ ആരംഭിക്കുന്നു

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.