തിരുവനന്തപുരം: നഗരത്തിൽ നടന്ന വൻ ലഹരി വേട്ടയിൽ 100 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. കരകുളം സ്വദേശി അഫ്സൽ അറസ്റ്റിലായി.
പാപ്പനംകോട് പ്രദേശത്ത് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ പിന്നാമ്പുറ ഭാഗത്ത് സൂക്ഷിച്ച നിലയിലായിരുന്നു ലഹരിവസ്തു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണെന്നും ലഹരിയുടെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്താൻ ശ്രമം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.
WhatsApp Channel
പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join










































