• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

യുഡിഎഫിൽ മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായി, കോൺ​ഗ്രസിന് 11 മന്ത്രിമാരും സ്പീക്കറും, മുസ്ലിം ലീ​ഗിന് അഞ്ച് മന്ത്രിമാർ

by UAE വാർത്ത ലേഖകൻ
3 months ago
in Election 2026, Kerala
Reading Time: 1 min read
26 0
യുഡിഎഫിൽ മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായി, കോൺ​ഗ്രസിന് 11 മന്ത്രിമാരും സ്പീക്കറും, മുസ്ലിം ലീ​ഗിന് അഞ്ച് മന്ത്രിമാർ
146
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് ധാരണയായതായി സൂചന. കോൺ​ഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാരും സ്പീക്കർ സ്ഥാനവും ലഭിക്കുമെന്നാണ് വിവരം. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും കോൺഗ്രസിനായിരിക്കും.

പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം നൽകാനും ധാരണയായിട്ടുണ്ട്. ഏക അംഗമുള്ള കക്ഷികൾക്ക് ഫുൾ ടേം നൽകാനും ധാരണയായി.

മുഖ്യമന്ത്രി വി.ഡി. സതീശൻ നയിക്കുന്ന മന്ത്രിസഭയിൽ ആർക്കെല്ലാം അവസരം ലഭിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ വി.ഡി. സതീശൻ നേരിട്ട് ക്ഷണിക്കുമെന്നാണ് സൂചന. ചെന്നിത്തല തന്റെ മുൻ നിലപാടിൽ ഇളവ് വരുത്തിയതായും റിപ്പോർട്ടുണ്ട്.

അതേസമയം, യുവമുഖങ്ങൾക്ക് മുൻഗണന നൽകുന്ന ചർച്ചകളും സജീവമാണ്. വി.ടി. ബൽറാം, ഐ.സി. ബാലകൃഷ്ണൻ, ചാണ്ടി ഉമ്മന്‍ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. കെ.സി. വേണു​ഗോപാലിന് മുഖ്യമന്ത്രി ലഭിക്കാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വിഭാഗം മന്ത്രിസഭയിൽ ശക്തമായ പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമിക്കുന്നതായും സൂചനയുണ്ട്.

മുസ്ലിം ലീഗിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച പ്രതീക്ഷ ശക്തമാണ്. മൂന്ന് തവണ എം.എൽ.എയായ പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ എന്നിവരുടെ പേരുകളാണ് മുൻനിരയിൽ. പാലക്കാട് ജില്ലയ്ക്ക് പ്രാതിനിധ്യം നൽകണമെന്ന ആവശ്യം എൻ. ഷംസുദ്ദീന് സാധ്യത വർധിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

കാസർകോട് നിന്നുള്ള എ.കെ.എം. അഷ്റഫ്, കോഴിക്കോട് ജില്ലയിൽ നിന്നുള്ള പാറക്കൽ അബ്ദുള്ള, റസാഖ് മാസ്റ്റർ എന്നിവരുടെയും പേരുകൾ ചർച്ചയിലുണ്ട്.

ഏഴ് സീറ്റുകൾ നേടിയ ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരു സ്ഥാനം മാത്രമേ ലഭിക്കൂ എന്ന സൂചനയാണ് നിലവിലുള്ളത്. ആർ.എസ്.പി ഒരു മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.

മന്ത്രിസ്ഥാനം സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ ഇനിയും പൂർത്തിയായിട്ടില്ല. തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Tags: Congress KeralaIUMLKC VenugopalKerala CabinetMuslim League ministersRamesh ChennithalaUDF CabinetVD Satheesan

RelatedPosts

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

വയനാട് കള്ളാടി ദുരന്തം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വി.ഡി. സതീശൻ ദുരന്തഭൂമിയിലേക്ക്
Kerala

വയനാട് കള്ളാടി ദുരന്തം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വി.ഡി. സതീശൻ ദുരന്തഭൂമിയിലേക്ക്

പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം
Business

പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം

ഇത് ഔദാര്യമല്ല, സ്ത്രീകളുടെ അവകാശം; കെഎസ്ആർടിസി ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി
Kerala

ഇത് ഔദാര്യമല്ല, സ്ത്രീകളുടെ അവകാശം; കെഎസ്ആർടിസി ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി

മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പറുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രിക്ക് ‘1’, ആഭ്യന്തര മന്ത്രിക്ക് ‘9’
Kerala

മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പറുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രിക്ക് ‘1’, ആഭ്യന്തര മന്ത്രിക്ക് ‘9’

സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ
Politics

ആഭ്യന്തരം കൈവിട്ട മുഖ്യമന്ത്രിക്ക് ബജറ്റ് പരീക്ഷ; ഇന്ധനവില കുറച്ചേക്കുമെന്ന് സൂചന

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

UAE humanitarian aid trucks prepared for Gaza at Al Arish logistics center.
World

800 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി അഞ്ച് യുഎഇ സഹായ സംഘങ്ങൾ ഗാസയിൽ പ്രവേശിച്ചു

A sterilised stray cat with a tipped ear resting outdoors in Abu Dhabi
Community

തെരുവു പൂച്ചകളെ നിയന്ത്രിക്കാൻ വന്ധ്യംകരണവും വാക്സിനേഷനും ഊർജ്ജിതമാക്കി അബുദാബി

Dark rain clouds over mountainous terrain in the UAE during a summer convective shower
Weather

യുഎഇയിൽ താപനില 49 ഡിഗ്രിയിലേക്ക്; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.