• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

​അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കൺമണി; വിങ്ങലടക്കാനാവാതെ പിതാവ്; കേസിൽ പ്രതിയായ മലയാളി പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ജാമ്യം

by UAE വാർത്ത ലേഖകൻ
3 months ago
in Sharjah
Reading Time: 1 min read
25 0
​അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കൺമണി; വിങ്ങലടക്കാനാവാതെ പിതാവ്; കേസിൽ പ്രതിയായ മലയാളി പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ജാമ്യം
140
VIEWS
Share on WhatsappShare on Facebook

ഷാർജ: യുഎഇയിലെ ഷാർജ അൽ നഹ്ദയിൽ പാർപ്പിട സമുച്ചയത്തിന്റെ മുകളിൽനിന്ന് വീണ് രണ്ട് വയസ്സുകാരൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലായിരുന്ന ഇന്ത്യൻ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം ലഭിച്ചു. രണ്ട് ലക്ഷം ദിർഹം (ഏകദേശം 45 ലക്ഷത്തോളം രൂപ) ജാമ്യത്തുകയിലാണ് കോടതി ഇവരെ വിട്ടയച്ചത്. കണ്ണൂർ, തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്കാണ് ജാമ്യം ലഭിച്ചത്.

പ്രായപൂർത്തിയാകാത്ത കുട്ടികൾ വരുത്തുന്ന വീഴ്ചകൾക്കും അപകടങ്ങൾക്കും യുഎഇ നിയമപ്രകാരം മാതാപിതാക്കൾ കൂടി ഉത്തരവാദികളായതിനാലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. അതേസമയം, കേസിൽ ഉൾപ്പെട്ട പെൺകുട്ടികൾ നിലവിൽ യുഎഇ ചൈൽഡ് പ്രൊട്ടക്ഷൻ ഡിപാർട്ട്മെന്റിന്റെ സുരക്ഷിതമായ സംരക്ഷണയിലാണ്.

കളിചിരികൾക്കിടയിലെ ദാരുണ അന്ത്യം

ഷാർജയിലെ ഒരു അപാർട്ട്മെന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള സ്റ്റെയർകേസിന്റെ ജനലിലൂടെ താഴേക്ക് വീണാണ് പാക്കിസ്ഥാൻ സ്വദേശിയായ മുഹമ്മദ് അർഷ്മാൻ എന്ന രണ്ടു വയസ്സുകാരൻ മരണപ്പെട്ടത്. കെട്ടിടത്തിലെ അയൽവാസികളായ, പത്ത് വയസ്സോളം പ്രായമുള്ള രണ്ട് ഇന്ത്യൻ പെൺകുട്ടികളോടൊപ്പം കളിക്കുന്നതിനിടയിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത്.

വർഷങ്ങളായി യുഎഇയിൽ ജോലി ചെയ്യുന്ന സജ്ജാദ് എന്ന പ്രവാസിയുടെ മകനാണ് മരണപ്പെട്ട അർഷ്മാൻ. വിവാഹം കഴിഞ്ഞ് നീണ്ട അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങൾക്ക് ലഭിച്ച കൺമണിയുടെ വേർപാട് പിതാവിനും കുടുംബത്തിനും താങ്ങാനാവുന്നതിലും അപ്പുറമാണ്. അപകടത്തിൽപ്പെട്ട കുട്ടിയുടെ കുടുംബവും കേസിൽ ഉൾപ്പെട്ട കുടുംബങ്ങളും വലിയ മാനസിക വിഷമത്തിലാണെന്നും, സജ്ജാദും കുടുംബവും താൽക്കാലികമായി ഈ കെട്ടിടത്തിൽ നിന്ന് താമസം മാറിയതായും സുഹൃത്തുക്കളും അയൽവാസികളും അറിയിച്ചു.

നിയമവിദഗ്ദ്ധരുടെ മുന്നറിയിപ്പ്:
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അവരുടെ പെരുമാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിലും മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്ന ശക്തമായ ഓർമപ്പെടുത്തലാണ് ഈ സംഭവം. കുട്ടികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾക്ക് രക്ഷിതാക്കൾ നിയമനടപടി നേരിടേണ്ടി വരുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തെക്കുറിച്ച് പ്രാദേശിക നിയമപ്രകാരമുള്ള വിശദമായ അന്വേഷണവും കോടതി നടപടികളും ഷാർജയിൽ പുരോഗമിക്കുകയാണ്.

Tags: child safetyCrime and LawKerala newsNRI NewsSharjahUAE news

RelatedPosts

Sharjah introduces part-time civil jobs for 1,000 senior citizens with dedicated transport, while raising government salaries, pensions, and social support.
Sharjah

മുതിർന്ന പൗരന്മാർക്ക് പാർട്ട് ടൈം ജോലി; ശമ്പളവും പെൻഷനും വർധിപ്പിച്ച് ഷാർജ ഭരണാധികാരി

AKCAF will host Campus Onam Season 3 on September 20 at Delhi Progressive School in Sharjah, featuring 28 cultural competitions and over 750 participants.
Community

28 മത്സരങ്ങളുമായി ക്യാമ്പസ് കലോത്സവം; AKCAF Campus Onam സെപ്റ്റംബർ 20ന്

പെരുമഴയത്ത് തുണയാകുന്ന കൈകൾ: യുഎഇയിലെ പ്രതിസന്ധികളിൽ കാവലാളായി പ്രവാസി സന്നദ്ധ സംഘടനകൾ
Community

പെരുമഴയത്ത് തുണയാകുന്ന കൈകൾ: യുഎഇയിലെ പ്രതിസന്ധികളിൽ കാവലാളായി പ്രവാസി സന്നദ്ധ സംഘടനകൾ

Principal Pramod Mahajan and Headmistress Thajunnisa Basheer felicitating senior teachers at Sharjah Indian School Ghubaiba.
Education

അദ്ധ്യാപക ജീവിതത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ടവരെ ആദരിച്ചു

Kerala launches Operation Toofan anti-drug short film contest for high school and plus-two students, offering up to ₹1 lakh in prizes via SIET.
Education

ലഹരിക്കെതിരെ പോരാട്ടം-ഓപ്പറേഷൻ തൂഫാൻ കേരളത്തിലെ ക്യാമ്പസുകളിൽ തൂഫാനായി ആഞ്ഞടിക്കും :രമേശ് ചെന്നിത്തല

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍
Sharjah

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍

UAE President Sheikh Mohamed bin Zayed Al Nahyan lands in Berlin for an official state visit, accompanied by German fighter jets and a high-level cabinet delegation.
Uncategorized

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Medcare Hospital Al Safa performs Dubai’s first SPUR retrievable scaffold procedure, opening blocked calf arteries without leaving permanent stents in diabetic patients.
Health

കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.