ദുബായ് : കൊയിലാണ്ടി നിയോജകമണ്ഡലം എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. പ്രവീൺ കുമാർ എംഎൽഎയ്ക്ക്
പെരുമ പയ്യോളി, ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി ടി എഫ്) എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
പെരുമ ട്രഷറർ മൊയ്‌ദീൻ പട്ടായി അധ്യക്ഷത വഹിച്ചു.
അഡ്വ.മുഹമ്മദ് സാജിദ്, മുബാഷിർ തിക്കോടി എന്നിവർ നിയോജക മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട
ബ്രിഹത്തായ നിവേദനം കൈമാറി.
യു എ ഇ യിലെ പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി പഞ്ചായത്ത്, തുറയൂർ പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലെ
പ്രവാസികൾ ചടങ്ങിൽ സംബന്ധിച്ചു. നാട്ടിലെയും പ്രവാസ മേഖലയിലെയും സുപ്രധാന വിഷയങ്ങളിൽ എം ൽ എ
യുമായി സംവദിച്ചു.
പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ കൊയിലാണ്ടി മണ്ഡലത്തിന്റെ വികസന പദ്ധതികൾക്കായി
വൻ തുകകൾ നേടിയെടുക്കാനായി എന്ന് പ്രവീൺ കുമാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. പ്രവാസികൾ നേരിടുന്ന
വിഷയങ്ങൾ ഗൗരവപൂർവം കാണുമെന്നും കൃത്യമായ ഇടപെടൽ നടത്താൻ ശ്രമിക്കുമെന്നും
എം ൽ എ വ്യക്തമാക്കി.
വിവിധ സംഘടനകളുടെ പേരിൽ എം എൽ എ ക്കു ഉപഹാരം നൽകി.
കെ ടി വിനോദൻ,പ്രമോദ് തിക്കോടി, ബിജു പണ്ടാരപ്പറമ്പിൽ, ബഷീർ നടമ്മൽ, നിയാസ് തിക്കോടി, ഷാമിൽ മൊയ്‌ദീൻ
എന്നിവർ സംസാരിച്ചു.
ഷംസീർ പയ്യോളി, നിസാർ പള്ളി വളപ്പിൽ, ഷാജി ഇരിങ്ങൽ, സതീശൻ പള്ളിക്കര, ഹർഷദ്, ജലീൽ മേലടി, ഉണ്ണി,
നബീൽ, മിഷാൽ, രാജേഷ്, സുരേഷ് പള്ളിക്കര, യിച്ചു, സിറാജ്, മുഷ്താഖ് , ഗഫൂർ, അഷ്‌റഫ്, ഹാഷിം, ബഷീർ വി വി കെ,
സഫീർ, ഷാനവാസ്, തുടങ്ങിയവർ നേതൃത്വം നൽകി.
ജി ടി എഫ് പ്രസിഡണ്ട് ഷഹനാസ് തിക്കോടി സ്വാഗതവും സിക്രട്ടറി സ്മിജേഷ് ബാലൻ നന്ദിയും പറഞ്ഞു.











