• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

28 മത്സരങ്ങളുമായി ക്യാമ്പസ് കലോത്സവം; AKCAF Campus Onam സെപ്റ്റംബർ 20ന്

by UAE വാർത്ത ലേഖകൻ
5 hours ago
in Community
Reading Time: 1 min read
24 1
AKCAF will host Campus Onam Season 3 on September 20 at Delhi Progressive School in Sharjah, featuring 28 cultural competitions and over 750 participants.
140
VIEWS
Share on WhatsappShare on Facebook

ദുബായ്: കേരളത്തിലെ യൂണിവേഴ്സിറ്റി കലോത്സവങ്ങളുടെ ആവേശവും ഓണത്തിന്റെ ആഘോഷപ്പെരുമയും പ്രവാസലോകത്ത് പുനഃസൃഷ്ടിച്ച് AKCAF Campus Onam 2026 – Season 3ന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. സെപ്റ്റംബർ 20ന് ഷാർജ മുവൈലയിലെ Delhi Progressive School വേദിയാകും.


കേരളത്തിലെ വിവിധ കോളേജുകളുടെ പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയായ AKCAF (All Kerala Colleges Alumni Forum) സംഘടിപ്പിക്കുന്ന പരിപാടിയിൽ നാല് ഹൗസുകളായി തിരിഞ്ഞ് 28ഓളം കലാ-കായിക മത്സരങ്ങളാണ് നടക്കുക. 150ലധികം കോളേജ് അലുംനി സംഘടനകളെ പ്രതിനിധീകരിച്ച് ഏകദേശം 750 മത്സരാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും.


വള്ളപ്പാട്ട്, ഉറിയടി, പൂക്കള മത്സരം, തിരുവാതിരക്കളി, മാർഗംകളി, ഒപ്പന, ഗ്രൂപ്പ് ഡാൻസ്, പെയിന്റിംഗ്, ഡ്രോയിംഗ്, ഫാൻസി ഡ്രസ്, AKCAF Family Show, പിക്കിൾ മത്സരം, പായസം മത്സരം തുടങ്ങി ഓണത്തിന്റെ തനിമ വിളിച്ചോതുന്ന നിരവധി മത്സരങ്ങൾ ക്യാമ്പസ് ഓണത്തിന്റെ പ്രധാന ആകർഷണങ്ങളാകും.
കേരളവർമ്മ കോളേജിലെ ഷിബിൻ, വിമല കോളേജിലെ ജിൻസി, സെന്റ് തെരേസാസ് കോളേജ് എറണാകുളത്തെ അഞ്ചു ജോബർട്ട്, ഗവ. കോളേജ് ആറ്റിങ്ങലിലെ ഷെബിൻ എന്നിവർ ഹൗസ് ക്യാപ്റ്റൻമാരായി നാല് ടീമുകളെ നയിക്കും. കേരളത്തിലെ കോളേജ് കലോത്സവങ്ങളുടെ മാതൃകയിൽ വിവിധ മത്സരങ്ങൾ ഈ നാല് ഹൗസുകൾ തമ്മിലായിരിക്കും നടക്കുക.


മത്സരങ്ങൾക്ക് പുറമെ വിഭവസമൃദ്ധമായ ഓണസദ്യ, കൊട്ടിപ്പാട്ട്, ഓണച്ചന്ത, AKCAF Music Club അവതരിപ്പിക്കുന്ന പ്രത്യേക സംഗീതപരിപാടി, AKCAF Dance Club ഒരുക്കുന്ന ‘Mile Sur Mera Tumhara’ നൃത്ത ദൃശ്യാവിഷ്കാരം എന്നിവയും അരങ്ങേറും.
ഏകദേശം 400 അംഗങ്ങളടങ്ങുന്ന 18ഓളം കമ്മിറ്റികളാണ് പരിപാടിയുടെ സംഘാടനത്തിനായി പ്രവർത്തിക്കുന്നത്. ഓണം ഇവന്റ് ഡയറക്ടർ രഞ്ജിത്ത് കോടോത്ത്, എസ്‌കോം കോർഡിനേറ്റർമാരായ സുധീർ പൊയ്യാറ, ബിന്ധ്യ ശ്രീനിവാസ്, പുഷ്പജൻ, ജോയിന്റ് കൺവീനർമാരായ രാഖി രമണൻ, ബിജു കൃഷ്ണൻ, റൈജ മനോജ്, നൗഷാദ് അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘാടനം.

AKCAF Campus Onam 2026ന്റെ ഭാഗമായി നടന്ന ജനറൽ കൺവെൻഷൻ AKCAF ചീഫ് പാട്രൺ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികൾക്കിടയിലെ ക്യാമ്പസ് സൗഹൃദങ്ങളും പഴയ കോളേജ് ഓർമ്മകളും വീണ്ടും സജീവമാക്കുന്നതിനൊപ്പം കുടുംബങ്ങളോടൊപ്പം തനത് ഓണാഘോഷത്തിന്റെ അനുഭവം സമ്മാനിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വി. എസ്. ബിജുകുമാർ സ്വാഗതം പറഞ്ഞു.


പ്രവാസലോകത്തെ മാധ്യമപ്രവർത്തനത്തിന് വിരാമമിട്ട് കേരളത്തിൽ മലയാള മനോരമയുടെ പുതിയ ചുമതലയിലേക്ക് പോകുന്ന മലയാള മനോരമ UAE ബ്യൂറോ ചീഫ് Mintu P. Jacobനെ ചടങ്ങിൽ AKCAF ആദരിച്ചു. അദ്ദേഹത്തിന് AKCAFയുടെ മൊമെന്റോ സമ്മാനിച്ചു.


ഈ വർഷത്തെ സദ്യ ടിക്കറ്റ് ഉൽഘാടനം Prosperity Services പ്രതിനിധി ആര്യ നിർവഹിച്ചു.
ചടങ്ങിൽ ചെയർമാൻ ശാഹുൽ ഹമീദ്, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി മനോജ് കെ. വി., ലേഡീസ് വിങ് ചെയർപേഴ്സൺ റാണി സുധീർ, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ്, വൈസ് ചെയർമാൻ അമീർ കല്ലട്ര, ലേഡീസ് വിങ് പ്രസിഡന്റ് വിദ്യ പുതുശ്ശേരി, സെക്രട്ടറി രശ്മി ഐസക് എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ഷക്കീർ ഹുസൈൻ നന്ദി പറഞ്ഞു.

Tags: AKCAFCampus OnamKerala AlumniNRI NewsOnam 2026Sharjah eventsUAE Malayalis

RelatedPosts

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍
Sharjah

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍

The World Malayali Cricket League (WMCL) T20 tournament has been officially announced in Kochi, featuring franchise ownership for the global Malayali diaspora.
Sports

വേൾഡ് മലയാളി ക്രിക്കറ്റ് ലീഗ്; ലോഗോ പ്രകാശനം ചെയ്തു

അക്കാഫ് ഇവന്റ്സ് ചെറുകഥ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Community

അക്കാഫ് ഇവന്റ്സ് ചെറുകഥ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

Millions across Kerala and the GCC mark First Onam (Uthradam) on Tuesday, making final preparations for Thiruvonam with grand markets and community events.
Religion & Beliefs

ഉത്രാടപ്പാച്ചിലിൽ നാടും ഗൾഫും; ആവേശത്തോടെ ഒന്നാം ഓണം ആഘോഷിച്ച് മലയാളി സമൂഹം

LuLu Hypermarket Onam Sadya display featuring traditional Kerala dishes and festive produce in UAE
Business

യുഎഇയിൽ ഓണവിപണി സജീവം ; കേരളത്തിൽ നിന്നുള്ള വിപുലമായ ഉത്പന്നങ്ങളുമായി ലുലു ഓണച്ചന്ത

Risala Study Circle logo and poster for the Inquilab Independence Day symposium in the UAE.
UAE

യുഎഇയിൽ 67 കേന്ദ്രങ്ങളിൽ ആർ.എസ്.സി ‘ഇൻഖിലാബ്’ പഠന സംവാദം സംഘടിപ്പിക്കുന്നു.

Mohamed bin Zayed University for Humanities hosts an education and family conference in Abu Dhabi on Sept. 15–17, addressing AI, parenting, and identity.
Education

വിദ്യാഭ്യാസ രംഗത്തെ പുതിയ വെല്ലുവിളികളും കുടുംബവും; യുഎഇയിൽ ഉന്നതതല സമ്മേളനം സെപ്റ്റംബർ 15 മുതൽ

UAE President Sheikh Mohamed bin Zayed receives the oath of office from newly appointed ambassadors to Jordan, Hungary, Rwanda, Togo, Guyana, and Tajikistan.
UAE

ആറ് പുതിയ സ്ഥാനപതിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; യുഎഇ വിദേശനയത്തിന്റെ മുൻഗണനകൾ വ്യക്തമാക്കി പ്രസിഡന്റ്

Dubai Municipality opened the Athar exhibition at Hewi Nad Al Sheba, showcasing Emirati women entrepreneurs and D33 economic contributions through Sept. 21.
Business

സ്വദേശി വനിതകളുടെ മുന്നേറ്റം അടയാളപ്പെടുത്തി ദുബായ് മുനിസിപ്പാലിറ്റിയുടെ ‘അസർ’ പ്രദർശനം ആരംഭിച്ചു

The International Fund for Houbara Conservation concluded ADIHEX 2026, marking 1.1 million captive-bred houbara bustards, 668,000 wild releases, and an AI recognition trial.
Uncategorized

ഹുബാറ സംരക്ഷണത്തിൽ യുഎഇയുടെ ചരിത്രനേട്ടം; 11 ലക്ഷത്തിലേറെ പക്ഷികളെ വളർത്തി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിരീക്ഷണവുമായി ഐഎഫ്എച്ച്‌സി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.