ദുബായ് : ഡബ്ലിയു. എം. സി.ദുബായ് പ്രൊവിൻസ് ‘ആർപ്പോ 2026’ ഓണപരിപാടിയുടെ കൺവെൻഷൻ ദുബായ് മാർക്കോ പോള ഹോട്ടലിൽ സംഘടിപ്പിക്കുകയുണ്ടായി. കൺവെൻഷനിൽ ചെയർമാൻ വി. എസ്സ്. ബിജുകുമാർ, പ്രസിഡന്റ് ലാൽ ഭാസ്കർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ സുധീർ പൊയ്യാര, വി. പി. അഡ്മിൻ അഡ്വ. ഹാഷിക് തൈക്കണ്ടി എന്നിവർ ദുബായ് പ്രൊവിൻസ് ‘ആർപ്പോ 2026’ ഓണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി അറിയിച്ചു. ഒക്ടോബർ 4 ന് സഫാരി മാളിൽ നടക്കുന്ന ‘ആർപ്പോ 2026’ ഓണം പരിപാടിയിൽ കേരള നിയമസഭ സ്പീക്കർ തിരുവഞ്ചിയൂർ രാധാകൃഷ്ണൻ പങ്കെടുക്കും. പരിപാടിയിൽ നിരവധി കലാമത്സരങ്ങളും അരങ്ങേരുന്നതായി ഓണത്തിന് നേതൃത്വം നൽകുന്ന ജനറൽ കൺവീനവർ അനീഷ് ബാദുഷ, പ്രോഗ്രാം ഡയറക്ടർ ലക്ഷ്മി ലാൽ എന്നിവർ അറിയിച്ചു. ഗ്ലോബൽ ഭാരവാഹികളായ സി. യൂ. മത്തായി, എസ്ഥർ ഐസക്, മിഡിൽ ഈസ്റ്റ് ചുമതലയുള്ള ജോസഫ്, റാണി സുധീർ, പ്രൊവിൻസ് ഭാരവാഹികളായ മേര ബേബി, റൈജോ, ലാൽ രാജൻ എന്നിവർ പരിപാടികൾക്ക് ആശംസകൾ അറിയിച്ചു.










