• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു

by UAE വാർത്ത ലേഖകൻ
2 hours ago
in Travel
Reading Time: 1 min read
22 0
Air India Express expands its winter flight schedule with 585 daily operations, rolling out 40 new routes to the Gulf, Southeast Asia, and Indian domestic hubs.
122
VIEWS
Share on WhatsappShare on Facebook

– 150 അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ പ്രതിദിനം ഏകദേശം 585 സർവീസുകൾ

– 65 സ്റ്റേഷനുകളും 220 റൂട്ടുകളും ഉൾപ്പെടുന്ന വിപുലമായ ശൃംഖല; 40ലധികവും പുതിയ റൂട്ടുകൾ*

– അന്താരാഷ്ട്ര റൂട്ടുകളുടെ എണ്ണം 83ൽ നിന്ന് 100ലധികമാകും

കൊച്ചി: കൊച്ചി- ബാങ്കോക്ക്, കൊച്ചി- കുവൈത്ത്, തിരുവനന്തപുരം- ബഹ്റൈൻ, തിരുവനന്തപുരം- റിയാദ് എന്നിവയുൾപ്പടെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും 150 അന്താരാഷ്ട്ര സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ പ്രഖ്യാപാച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും വിപുലമായ ഈ ശീതകാല ഷെഡ്യൂളിൽ 435 ആഭ്യന്തര സർവീസുകൾ ഉൾപ്പടെ പ്രതിദിനം 585 വിമാന സർവീസുകളുമാണുള്ളത്. ഒക്ടോബർ 25 മുതൽ ഘട്ടംഘട്ടമായി പുതിയ ഷെഡ്യൂൾ നടപ്പാക്കും. 105ലേറെ വിമാനങ്ങളാണ് നിലവിൽ എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.

ആഭ്യന്തര, അന്താരാഷ്ട്ര മേഖലകളിലായി 40ലേറെ പുതിയ റൂട്ടുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കും.2026ലെ വേനൽക്കാല ഷെഡ്യൂളിൽ ആഴ്ചതോറും 3,150ഓളം സർവീസുകളാണുണ്ടായിരുന്നത്. പുതിയ സമയക്രമം പ്രകാരം ഇത് ഏകദേശം 4,100 ആയി ഉയരും. വൺ സ്റ്റോപ്പ് കണക്ഷൻ സർവീസുകളുടെ എണ്ണം ആഴ്ചതോറും ഏകദേശം 1,600 ആയി ഉയരും. നേരത്തെയിത് 1,330 ആയിരുന്നു.

ശീതകാല ഷെഡ്യൂളിന്റെ ഭാഗമായി കൊച്ചി-ബാങ്കോക്ക്,  ബാങ്കോക്ക്–ഇൻഡോർ, ലഖ്‌നൗ–റാസ് അൽ ഖൈമ, ഫുക്കറ്റ്–ഹൈദരാബാദ് റൂട്ടുകളിൽ ആഴ്ചയിൽ നാല് സർവീസുകൾ വീതം നടത്തും. ബഹ്റൈൻ–തിരുവനന്തപുരം, ബാങ്കോക്ക്–വിശാഖപട്ടണം, മംഗളൂരു–റാസ് അൽ ഖൈമ റൂട്ടുകളിൽ ആഴ്ചയിൽ രണ്ട് വീതവും റിയാദ്–തിരുവനന്തപുരം, ഷാർജ–സൂറത്ത് റൂട്ടുകളിൽ ആഴ്ചയിൽ മൂന്ന് വരെയും സർവീസുകൾ ഉണ്ടായിരിക്കും. അബുദാബി–ഗോവ (മോപ്പ), അമൃത്സർ–അബുദാബി എന്നിവിടങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതം ആരംഭിക്കും.

ബെംഗളൂരു–കാഠ്മണ്ഡു, ദുബായ്–ഗോവ (ദബോലിം) റൂട്ടുകളിൽ ആഴ്ചയിൽ ഏഴ് സർവീസുകൾ വീതം ഉണ്ടായിരിക്കും. കൊച്ചി–കുവൈത്ത്, ലഖ്‌നൗ–റിയാദ്, മംഗളൂരു–കുവൈത്ത്, മുംബൈ–കുവൈത്ത് റൂട്ടുകളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതവും ഉണ്ടായിരിക്കും. ഭോപ്പാൽ–ഷാർജ റൂട്ടിൽ മൂന്ന് സർവീസുകളും ചണ്ഡീഗഢ്–ഷാർജയിൽ നാല് സർവീസുകളും ചെന്നൈ–സിംഗപ്പൂരിൽ 14 സർവീസുകളും ഡൽഹി–റിയാദിൽ നാല് സർവീസുകളും നടത്തും.

ആഭ്യന്തര മേഖലയിൽ അഹമ്മദാബാദ്–ഡൽഹി, ബെംഗളൂരു–ഗോവ (മോപ്പ), ബെംഗളൂരു–ജോധ്പൂർ, ബെംഗളൂരു–മധുര, ഡൽഹി–ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ), ഡൽഹി–ഉദയ്പൂർ, ഹൈദരാബാദ്–പുണെ, മുംബൈ–നാഗ്പൂർ റൂട്ടുകളിൽ ആഴ്ചയിൽ ഏഴ് വീതം സർവീസുകൾ നടത്തും.

ബെംഗളൂരു–കോയമ്പത്തൂർ റൂട്ടിൽ ആഴ്ചയിൽ 14 സർവീസുകൾ ഉണ്ടായിരിക്കും. ഭുവനേശ്വർ–ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ) റൂട്ടിൽ നാല് സർവീസുകളും ഭോപ്പാൽ–നവി മുംബൈയിൽ മൂന്ന് സർവീസുകളും ഡൽഹി–ജയ്പൂരിൽ അഞ്ച് സർവീസുകളും ഹൈദരാബാദ്–മംഗളൂരുവിൽ മൂന്ന് സർവീസുകളും ഇൻഡോർ–നവി മുംബൈയിൽ നാല് സർവീസുകളും നടത്തും. കൊൽക്കത്ത–പുണെ റൂട്ടിൽ ആഴ്ചയിൽ രണ്ട് സർവീസുകളുമുണ്ടാകും.

Tags: Air India ExpressAviation NewsBusinessCivil AviationGulf TravelKerala FlightsTourism

RelatedPosts

The US-Iran standoff drives up fuel prices, utility surcharges, and shipping costs across the UAE, while major airports manage regional route suspensions.
World

യുഎസ്-ഇറാൻ സംഘർഷം: യുഎഇയിൽ ഇന്ധനവിലയും ചരക്കുനീക്കച്ചെലവും ഉയരുന്നു; വിമാന സർവീസുകളിൽ നിയന്ത്രണം

Dubai CommerCity launches a Dh1.8 billion expansion adding six office buildings and vertical logistics hub 'The Hive' amid 96% occupancy levels.
Business

ദുബായ് കോമേഴ്‌സിറ്റിയിൽ 180 കോടി ദിർഹത്തിന്റെ വൻ വികസനം; രണ്ടാം ഘട്ടം 2027 മുതൽ

UAE Attorney-General confirms the co-pilot aboard flydubai flight FZ1073 attempted a terrorist act, attacking the captain with an axe to seize control before emergency landing in Tabuk.
World

ഫ്ളൈദുബായ് വിമാനത്തിലെ കോക്‌പിറ്റ് ആക്രമണം ഭീകരാക്രമണശ്രമമെന്ന് യുഎഇ

Lower gold prices and expanded pavilions drive strong buyer turnout and brisk trading at the 58th Watch & Jewellery Middle East Show in Expo Centre Sharjah.
Sports

സ്വർണവിലയിലെ ഇടിവും വിപുലീകരിച്ച പവലിയനുകളും: ഷാർജ വാച്ച് ആൻഡ് ജ്വല്ലറി ഷോയിൽ വൻ സന്ദർശകത്തിരക്കും വ്യാപാരവും

Flydubai CEO Ghaith Al Ghaith thanked Captain Smit Machchhar, relief pilots, cabin crew, and passengers following the cockpit emergency and diversion of flight FZ 1073 to Tabuk.
World

ദുബായ്-ടെൽ അവീവ് വിമാനത്തിലെ കോക്‌പിറ്റ് അടിയന്തരാവസ്ഥ: ക്യാപ്റ്റനും ക്രൂവിനും യാത്രക്കാർക്കും പ്രശംസയുമായി ഫ്ലൈദുബായ് സി.ഇ.ഒ

LuLu Group launches its 128th UAE store at Kalba Waterfront Mall in Sharjah, expanding neighbourhood retail footprint near the UAE-Oman border.
Business

ഷാർജയിലെ കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്സ്പ്രസ് തുറന്നു

Ras Al Khaimah allocates land in Al Jazirah Al Hamrah for "Eternal Gardens," a dedicated multi-faith crematorium serving Indian expatriates across the UAE.
Ras Al Khaimah (RAK)

 റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം;

Dubai's RTA received over 750 submissions for the 14th Dubai Award for Sustainable Transport, supported by DEWA, ENOC, and Parkin ahead of the Oct. 15 ceremony.
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡിന് വൻ പ്രതികരണം; 750 അപേക്ഷകൾ, വിജയികളെ 15-ന് പ്രഖ്യാപിക്കും

Dubai's Mohammed Bin Rashid Housing Establishment signs an MoU with LuLu Hypermarket to build commercial facilities and boost investments in civic housing.
Business

ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് ലുലു ഗ്രൂപ്പുമായി സഹകരിച്ച് പദ്ധതി വികസനം ശക്തിപ്പെടുത്തുന്നു.

MSS Dubai and PILSS will host the free Family Legal Aid Fair on October 18, 2026, at PACE School Rashidiya, offering expert counsel on family, civil, and financial disputes.
Community

കുടുംബ നീതിമേള : നിയമ സഹായം തേടുന്ന പ്രവാസികളിലേക്കെത്തിക്കണം -ടി പി ശ്രീനിവാസൻ.

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.