അബുദാബി:അറ്റകുറ്റപ്പണിയുടെ ഭാഗമായി ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷനൽ റോഡ് (ഇ11) ഭാഗികമായി അടയ്ക്കുന്നു. ഇന്നു മുതൽ ജനുവരി 10 വര ഇരു ദിശകളിലെയും രണ്ടു ലെയ്നുകൾ അർധരാത്രി 12 മുതൽ പുലർച്ചെ 5 വരെയാണ് അടച്ചിടും. ഗതാഗതക്കുരുക്കിൽ അകപ്പെടാതാരിക്കാൻ യാത്രക്കാർ ബദൽ റോഡുകളെ ആശ്രയിക്കണമെന്നു സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.


























