ദുബായ്: ആഘോഷങ്ങളുടെ തിരക്കുകളിൽ നിന്ന് മാറി, ശാന്തമായ അന്തരീക്ഷത്തിൽ സ്വയം തിരിച്ചറിവോടെ പുതുവർഷത്തെ വരവേൽക്കാൻ ദുബൈയിലെ പ്രവാസികൾക്ക് ഒരു അപൂർവ്വ അവസരം ഒരുങ്ങുന്നു. അൽ ഖുദ്ര മരുഭൂമിയുടെ വിശാലതയിൽ ‘Breathe. Reflect. Begin’ എന്ന പേരിൽ സംഘടിപ്പിക്കുന്ന മൈൻഡ്‌ഫുൾനസ് സെഷൻ, പുതുവർഷത്തെ ആന്തരിക സമാധാനത്തോടെയും പുതിയ ലക്ഷ്യങ്ങളോടെയും ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്തതാണ്. NILYN WEAVES അവതരിപ്പിക്കുന്ന ഈ വ്യത്യസ്തമായ അനുഭവം MAPLE MOON EVENTS ആണ് ആസൂത്രണം ചെയ്യുന്നത്. യുഎഇയിലെ പ്രമുഖ മാധ്യമമായ UAE വാർത്ത (UAE Vartha) പരിപാടിയുടെ മീഡിയ പാർട്ണറായി സഹകരിക്കുന്നു.
ഡിസംബർ 31 വൈകുന്നേരം 8 മണിക്ക് ആരംഭിച്ച് ജനുവരി 1 പുലർച്ചെ 4 മണി വരെ നീളുന്ന ഈ സംഗമം അൽ ഖുദ്ര ഡെസേർട്ട് ക്യാംപ് ഗ്രൗണ്ടിലാണ് നടക്കുന്നത്. “A Pause before the Beginning” അഥവാ ‘തുടക്കത്തിന് മുൻപൊരു ഇടവേള’ എന്ന ആശയമാണ് ഈ പരിപാടി മുന്നോട്ട് വെക്കുന്നത്. നിത്യജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്നും തിരക്കുകളിൽ നിന്നും ഒരു രാത്രി നേരത്തേക്ക് മാറിനിന്ന്, പ്രകൃതിയുടെ മടിത്തട്ടിൽ മനസ്സിനെ ശുദ്ധീകരിക്കാൻ ഈ സെഷൻ സഹായിക്കും. പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റും ‘Transformation Mind Coach’ എന്ന സംരംഭത്തിന്റെ സ്ഥാപകയുമായ ഡോ. സിജി രവീന്ദ്രനാണ് ഈ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്രീത്ത് വർക്ക് വ്യായാമങ്ങൾ (Breathwork Exercises), ഗൈഡഡ് മെഡിറ്റേഷൻ, ഗ്രാറ്റിറ്റ്യൂഡ് ജേർണലിംഗ് (Gratitude Journaling) എന്നിവയിലൂടെ കടന്നുപോയ വർഷത്തെ വിലയിരുത്താനും പുതിയ വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ (New Year Intention Setting) നിശ്ചയിക്കാനും ഈ സംഗമം വേദിയാകും. മരുഭൂമിയുടെ നിശബ്ദതയും നിലാവെളിച്ചവും ചേരുന്ന അന്തരീക്ഷം ധ്യാനത്തിനും ആത്മപരിശോധനയ്ക്കും ഏറെ അനുയോജ്യമാണെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
വ്യക്തിപരമായ ശ്രദ്ധയും മികച്ച അനുഭവവും ഉറപ്പാക്കുന്നതിനായി വളരെ പരിമിതമായ ആളുകൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പുതുവർഷാഘോഷങ്ങൾ കേവലം ശബ്ദകോലാഹലങ്ങൾക്കും ആഘോഷങ്ങൾക്കും അപ്പുറം, സ്വന്തം മനസ്സിനെ സ്നേഹിക്കാനും പുതുക്കാനുമുള്ള ഒരു യാത്രയാക്കി മാറ്റുകയാണ് ഈ മൈൻഡ്‌ഫുൾനസ് സെഷൻ. ഓരോ വ്യക്തിയും തങ്ങളുടെ ഉള്ളിലെ സമാധാനം കണ്ടെത്തുന്നത് വഴി പോസിറ്റീവ് ആയ ഒരു മാറ്റം സമൂഹത്തിലും പ്രകടമാകുമെന്ന വിശ്വാസത്തിലാണ് ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: 📞 +971 52 174 4031, +971 56 706 7160.


























