• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

ബേപ്പൂരിൽ കടുത്ത പോരാട്ടം: അൻവർ vs റിയാസ്, മണ്ഡലം ആരുടെ കൈയിൽ?

by UAE വാർത്ത ലേഖകൻ
6 months ago
in Election 2026
Reading Time: 1 min read
23 0
ബേപ്പൂരിൽ കടുത്ത പോരാട്ടം: അൻവർ vs റിയാസ്, മണ്ഡലം ആരുടെ കൈയിൽ?
128
VIEWS
Share on WhatsappShare on Facebook

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയമായി അതീവ ശ്രദ്ധേയമാകുകയാണ്. ദീർഘകാലമായി എൽ.ഡി.എഫിന്റെ ശക്തികേന്ദ്രമായിരുന്ന മണ്ഡലത്തിൽ പി.വി. അൻവറിന്റെ വരവ് മത്സരം കടുപ്പമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ ഉയർത്തിയതിനെ തുടർന്ന് എം.എൽ.എ സ്ഥാനം രാജിവെച്ച് എൽ.ഡി.എഫ് വിട്ട അൻവർ, മന്ത്രിയും നിലവിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ പി.എ. മുഹമ്മദ് റിയാസിനെതിരെയാണ് മത്സര രംഗത്തിറങ്ങുന്നത്. “പിണറായിക്കും മരുമോനുമെതിരായ പോരാട്ടം” എന്നാണ് അൻവർ തന്റെ പ്രചാരണത്തിൽ ആവർത്തിക്കുന്നത്.

1977-ൽ അവസാനമായി യു.ഡി.എഫ് വിജയിച്ച ബേപ്പൂരിൽ പിന്നീട് ഇടതുപക്ഷം മേൽക്കോയ്മ നിലനിർത്തി. ഇത്തവണ അൻവറിന്റെ സാന്നിധ്യം യു.ഡി.എഫ് ക്യാമ്പുകളിൽ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുകയാണ്. അൻവർ സ്ഥാനാർഥിയാകുമെന്ന് മുൻകൂട്ടി അറിഞ്ഞതോടെ യു.ഡി.എഫ് അകത്ത് സീറ്റ് തർക്കങ്ങൾ ഒഴിവായത് കൂടി അവരുടെ അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28,747 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുഹമ്മദ് റിയാസ് കോൺഗ്രസിലെ പി.എം. നിയാസിനെ പരാജയപ്പെടുത്തിയത്. എന്നാൽ 2011-ൽ ഈ ഭൂരിപക്ഷം 5,311 വോട്ടുകളായി കുറയാൻ യു.ഡി.എഫിന് കഴിഞ്ഞിരുന്നു.

കഴിഞ്ഞ രണ്ട് മാസമായി മണ്ഡലത്തിൽ സജീവമായി പ്രചാരണം നടത്തുന്ന അൻവർ, വികസന വിഷയങ്ങളും ഭരണവിരുദ്ധ വികാരവും ഉയർത്തിക്കാട്ടിയാണ് മുന്നേറുന്നത്. അതേസമയം, വാട്ടർഫെസ്റ്റ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര പദ്ധതികളും അടിസ്ഥാന സൗകര്യ വികസനങ്ങളും മുന്നോട്ട് വെച്ചാണ് റിയാസ് വോട്ടർമാരെ സമീപിക്കുന്നത്.

മണ്ഡലത്തിലെ ഭൂരിഭാഗം കോർപ്പറേഷൻ വാർഡുകളും കടലുണ്ടി പഞ്ചായത്തും നിലവിൽ എൽ.ഡി.എഫിന്റെ നിയന്ത്രണത്തിലാണ്. ഫറോക്ക്, രാമനാട്ടുകര നഗരസഭകൾ ഉൾപ്പെടെ ചില മേഖലകൾ യു.ഡി.എഫിനൊപ്പം തുടരുന്നു. ഒരു വാർഡിൽ എൻ.ഡി.എയും സാന്നിധ്യമറിയിക്കുന്നു.

ഇത്തവണ എൻ.ഡി.എ സ്ഥാനാർഥിയായി കെ.പി. പ്രകാശ്ബാബുവും രംഗത്തുണ്ട്. കേന്ദ്ര സർക്കാരിന്റെ പദ്ധതികളും ശബരിമല സ്വർണക്കൊള്ള വിവാദവും ഉയർത്തിയാണ് എൻ.ഡി.എ പ്രചാരണം നടത്തുന്നത്.

ബേപ്പൂരിൽ എൽ.ഡി.എഫിന്റെ പരമ്പരാഗത ശക്തി നിലനിർത്താനാകുമോ, അതോ അൻവറിന്റെ വരവ് രാഷ്ട്രീയ സമവാക്യം മാറ്റുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യമായി ഉയരുന്നത്.

Tags: Beypore electionelection KeralaIndian politics newsKerala election newsKerala politicsKozhikode newsLDF vs UDFNDA candidate BeyporePA Mohammed RiyasPV Anvar

RelatedPosts

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം
Community

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം

നികുതി ഇളവിൽ ഒരടി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപ്പന പുതിയ അബ്കാരി നയത്തിന് ശേഷം മാത്രം
Kerala

നികുതി ഇളവിൽ ഒരടി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപ്പന പുതിയ അബ്കാരി നയത്തിന് ശേഷം മാത്രം

മാസപ്പടി കേസ്: സി.എം.ആർ.എൽ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്
Kerala

മാസപ്പടി കേസ്: സി.എം.ആർ.എൽ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്

വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന
Election 2026

വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന

സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ
Politics

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഇനി ‘വെളുത്ത’ ഇന്നോവ ഹൈക്രോസ്; പിണറായിയുടെ കറുത്ത കിയ കാറുകൾ പോലീസ് ഏറ്റെടുത്തു

സംഘടനാ വീഴ്ചക്കെതിരെ രൂക്ഷ വിമർശനം; സി.പി.എം സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യം
Kerala

സംഘടനാ വീഴ്ചക്കെതിരെ രൂക്ഷ വിമർശനം; സി.പി.എം സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യം

The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

Heavy rain and strong winds lashed Al Dhaid in Sharjah as the UAE National Centre of Meteorology issued an alert for convective clouds and blowing dust.
Weather

അൽ ദൈദിൽ കനത്ത മഴ; യുഎഇയിൽ ജാഗ്രതാ നിർദേശം

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.