• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, November 18, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

പൂന്തോട്ട നഗരിയിലെ പെരുന്നാൾ വസന്തം; ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഒരുക്കിയ ‘റിഹലത്ത് ഈദ്’ ഹൃദ്യമായി

by UAE വാർത്ത ലേഖകൻ
6 months ago
in Dubai, UAE
Reading Time: 1 min read
24 0
പൂന്തോട്ട നഗരിയിലെ പെരുന്നാൾ വസന്തം; ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഒരുക്കിയ ‘റിഹലത്ത് ഈദ്’ ഹൃദ്യമായി
133
VIEWS
Share on WhatsappShare on Facebook

ദുബൈ: യുഎഇയുടെ ഹരിത നഗരമായ അൽ ഐനിലേക്ക് ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച പെരുന്നാൾ സഹൃദ യാത്ര ‘റിഹലത്ത് ഈദ്’ പങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. ദുബൈ കെഎംസിസി കണ്ണൂർ ജില്ലാ ജന സെക്രട്ടറി റഹ്ദാദ് മൂഴിക്കര രിഹലത്ത് ഈദിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സൗഹൃദയാത്രയുടെ ചെയർമാൻ മുനീർ ഐക്കോടിച്ചി കോർഡിനേറ്റർമാരായ ബഷീർ കാവുംപടി, ഷംസീർ അലവിൽ, സലാം എലാങ്കോട് നേതൃത്വം നൽകി. കെഎംസിസി നേതാക്കളായ ടി പി അബ്ബാസ് ഹാജി, ജാഫർ മാടായി, പി വി ഇസ്മായിൽ, ഫൈസൽ മാഹി, വനിതാ വിങ് ജില്ലാ ജന സെക്രട്ടറി നൗറസ് ബാനു, റാബിയ ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കെഎംസിസി പ്രവർത്തകരും കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ നൂറിലധികം യാത്രക്കാർ രണ്ട് ബസുകളിലായി രാവിലെ 10 മണിക്ക് അബൂഹൈലിലെ കെഎംസിസി ഓഫീസ് പരിസരത്തു നിന്നാണ് യാത്ര ആരംഭിച്ചത്.​ ഉച്ചയോടെ അൽ ഐൻ ആർക്കിയോളോജിക്കൽ പാർക്കിൽ എത്തിയ സംഘം വിവിധയിനം കലാ കായിക വിനോദ മത്സരങ്ങൾ പാർക്കിൽ വെച്ചു സംഘടിപ്പിച്ചു.

പെരുന്നാൾ പ്രമാണിച്ച് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സന്ദർശകരെ കൊണ്ട് നിറഞ്ഞ പ്രശസ്തമായ അൽ ഐൻ സൂ സംഘം സന്ദർശിച്ചു. അവിടുത്തെ മ്യൂസിയവും വൈവിധ്യമാർന്ന മൃഗങ്ങളെയും കണ്ട് ആസ്വദിച്ചു സന്ധ്യയോടെ പ്രൗഢഗംഭീരമായ അൽ ഐൻ ഗ്രാൻഡ് മോസ്കിൽ സന്ദർശനം നടത്തുകയും പ്രാർത്ഥനകളിൽ പങ്കാളികളാവുകയും ചെയ്തതിനു ശേഷം യാത്രയുടെ സമാപന വേദിയായ പ്രശസ്തമായ അൽ ജഹിലി പാർക്കിൽ വെച്ച് നടന്ന പ്രൗഢമായ സമാപന സംഗമത്തിൽ, യാത്രയിലുടനീളം നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും യാത്ര ഗംഭീരമാക്കാൻ അടിയുറച്ചു പ്രവർത്തിച്ചവർക്കുമുള്ള അനുമോദനവും സമ്മാനദാനവും നടന്നു. സിറാജ് തലശ്ശരി, സുനീദ് അഴീക്കോട്, അബ്ദുൾജബ്ബാർ പയ്യന്നൂർ, ഉനൈസ് മട്ടന്നൂർ, ബഷീർ എലാങ്കോട്, ഷംസുദ്ദീൻ പെരുമ്പട്ട, റിയാസ് വാരം കണ്ണൂർ എന്നിവർ സമ്മാന വിതരണം നടത്തി.

സ്നേഹവും സൗഹൃദവും പങ്കുവെച്ച സമാപന ചടങ്ങിന് ശേഷം ദുബായിലേക്ക് തിരിച്ചെത്തിയ സംഘം, വരും നാളുകളിലും ഇതുപോലുള്ള ഒത്തുചേരലുകളും യാത്രകളും തുടരാമെന്ന സന്തോഷത്തോടെയും മധുരമുള്ള ഓർമ്മകളോടെയുമാണ് പിരിഞ്ഞത്.

Tags: Latest NewsUAE news

RelatedPosts

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു
UAE

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു

NAMA Women Advancement concludes its 2026 NAMA Talks series across Sharjah, engaging over 300 women in seven sessions on health, finance, and wellbeing.
Health

ഷാർജയിൽ നാമ ടോക്സ് 2026 സമാപിച്ചു; വിവിധ സെഷനുകളിലായി പങ്കെടുത്തത് മുന്നൂറിലധികം വനിതകൾ

Yuvakalasahithy Ras Al Khaimah unit elected Sandhya Vellappillil as President and Ajith Narayanan as Secretary at its annual conference on November 8.
Community

യുവകലാസാഹിതി റാസൽഖൈമ യൂണിറ്റിന് പുതിയ നേതൃത്വം; സന്ധ്യ വെള്ളാപ്പിള്ളിൽ പ്രസിഡന്റ്

Supreme Court advocate Dr. Jose Abraham’s book 'Legal Landscape of Global Indians' was launched at Sharjah International Book Fair to aid expatriates.
Books & Literature

‘ലീഗൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്’ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

Rajya Sabha MP and Supreme Court lawyer Haris Beeran was welcomed at Abu Dhabi Airport ahead of inaugurating the Dubai KMCC Legal Seminar in Abu Hail.
Community

ദുബായ് കെഎംസിസി ലീഗൽ സെമിനാർ: അഡ്വ. ഹാരിസ് ബീരാൻ എംപിക്ക് ഊഷ്മള സ്വീകരണം

Preethiyinda, the Kannada edition of Kanthapuram A.P. Aboobacker Musliyar’s autobiography, and Dr. Abdul Hakeem Azhari’s Bedtime Stories launch in Sharjah.
Books & Literature

കാന്തപുരത്തിൻ്റെ ആത്മകഥ ‘വിശ്വാസപൂർവം’ കന്നഡ പതിപ്പും ഡോ. ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസും’ ചിത്താരി ഹംസ മുസ്‌ലിയാർ ജീവചരിത്രം പ്രകാശിതമായി

Dubai GDRFA earns four global communications memberships, becoming the first UAE government entity to gain full AMEC membership to boost service clarity.
UAE

ദുബായ് ജിഡിആർഎഫ്‌എയ്ക്ക് നാല് രാജ്യാന്തര അംഗത്വങ്ങൾ; അമെക്കിൽ പൂർണ അംഗത്വം നേടുന്ന ആദ്യ യുഎഇ സർക്കാർ സ്ഥാപനം

M.K. Muneer launched the brochure for ‘Alwatan’, a four-language musical album by expat artists for Eid Al Etihad celebrations, at Expo Centre Sharjah.
Entertainment

‘അൽവത്തൻ’ മ്യൂസിക്കൽ ആൽബത്തിന്റെ ബ്രോഷർ ഷാർജയിൽ പ്രകാശനം ചെയ്തു

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു
UAE

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു

Mehfil International Dubai hosts Mehfil Mere Sanam Season 5 on Nov 21 at KMCC Hall, featuring Malayalam literary awards, Mohiniyattam, and live music.
Entertainment

മെഹ്ഫിൽ മെരെ സനം – സീസൺ 5′ നവംബർ 21-ന് ദുബായിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.