• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Tech

സൈബർ സുരക്ഷ ശക്തമാക്കാൻ ദുബായ് മുനിസിപ്പാലിറ്റി; ത്രിദിന ‘സൈബർ സെക്യൂരിറ്റി വീക്കി’ന് തുടക്കം

by UAE വാർത്ത ലേഖകൻ
52 minutes ago
in Tech
Reading Time: 1 min read
22 0
Dubai Municipality launches its inaugural Cybersecurity Week, partnering with Dubai Police and DESC to combat social engineering and AI-driven cyber risks.
122
VIEWS
Share on WhatsappShare on Facebook

ഡിജിറ്റൽ തട്ടിപ്പുകൾക്കും സോഷ്യൽ എഞ്ചിനീയറിങ് ഭീഷണികൾക്കുമെതിരെ ജീവനക്കാർക്ക് പരിശീലനം; ദുബായ് പൊലീസും ഡിഇഎസ്‌സിയും പങ്കാളികൾ.

ദുബായ്, ഒക്ടോബർ 27, 2026 :ഡിജിറ്റൽ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഭരണനിർവഹണ സംവിധാനങ്ങളെ സൈബർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രഥമ ‘സൈബർ സെക്യൂരിറ്റി വീക്കി’ന് ചൊവ്വാഴ്ച തുടക്കമായി.

ആഗോള സൈബർ സുരക്ഷാ ബോധവൽക്കരണ മാസത്തോടനുബന്ധിച്ച് ദേര ക്രീക്കിലെ റാഡിസൺ ബ്ലൂ ഹോട്ടലിലാണ് മൂന്ന് ദിവസത്തെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 29 വരെ നീണ്ടുനിൽക്കുന്ന സമ്മേളനം സർക്കാർ സംവിധാനങ്ങളുടെ വിവര സുരക്ഷ വർധിപ്പിക്കുന്നതിനും ഉദ്യോഗസ്ഥർക്കിടയിൽ സുരക്ഷിത ഡിജിറ്റൽ ശീലങ്ങൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു.

വ്യാജ സന്ദേശങ്ങൾ അയച്ചുള്ള ഫിഷിങ്, ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി വിവരങ്ങൾ ചോർത്തൽ, ലിങ്കുകൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങിയ സോഷ്യൽ എഞ്ചിനീയറിങ് രീതികളെ പ്രതിരോധിക്കാനാണ് പരിപാടി പ്രധാനമായും ഊന്നൽ നൽകുന്നത്. മുനിസിപ്പാലിറ്റിയുടെ ദൈനംദിന സേവനങ്ങളെ ബാധിക്കുന്ന ഡിജിറ്റൽ ഭീഷണികളെ തിരിച്ചറിയാനും ഉചിതമായി പ്രതികരിക്കാനുമുള്ള പ്രായോഗിക പരിശീലനം ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ട്.

സുരക്ഷാ ഏജൻസികളും സാങ്കേതിക സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ, ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ (DESC), ദുബായ് പൊലീസ്, ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) എന്നിവയും ഹയർ കോളേജസ് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് ദുബായ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കാളികളാണ്. മോറോ ഹബ്, ഹെൽപ് എജി മിഡിൽ ഈസ്റ്റ് തുടങ്ങിയ പ്രമുഖ സൈബർ സുരക്ഷാ കമ്പനികളും സാങ്കേതിക വിദഗ്ധരും അനുഭവങ്ങൾ പങ്കുവെക്കുന്നു.

സൈബർ സുരക്ഷ എന്നത് ഓരോ ജീവനക്കാരന്റെയും ഉത്തരവാദിത്തമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി കോർപ്പറേറ്റ് സെക്യൂരിറ്റി ഓഫീസ് മാനേജർ എൻജിനീയർ നാസർ ഹസ്സൻ പറഞ്ഞു. ഭരണനിർവഹണം കൂടുതൽ ഡിജിറ്റൽവൽക്കരിക്കപ്പെടുമ്പോൾ രഹസ്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലും സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലും ഉദ്യോഗസ്ഥർ കൃത്യമായ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സേവനങ്ങളുടെ സുഗമമായ നടത്തിപ്പിന് ഈ സുരക്ഷാ അടിത്തറ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ‘സൈബർ മെയ്സ്’ (Cyber Maze) എന്ന ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോം ജീവനക്കാരുടെ സുരക്ഷാ അവബോധം പരിശോധിക്കാൻ സഹായിക്കും. കൃത്രിമ സൈബർ ആക്രമണ സാഹചര്യങ്ങൾ സൃഷ്ടിച്ചാണ് ഇവിടെ പ്രതിരോധ ശേഷി അളക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയുള്ള പുതിയ വെല്ലുവിളികൾ, ഡിജിറ്റൽ ഐഡന്റിറ്റി സംരക്ഷണം, സ്വകാര്യ ഡാറ്റാ സുരക്ഷ എന്നിവയെക്കുറിച്ചുള്ള ശിൽപശാലകളും ഇതിനൊപ്പം നടക്കുന്നുണ്ട്. മുനിസിപ്പൽ സേവനങ്ങളുടെ സുരക്ഷിതമായ വിതരണത്തിന് ഏറ്റവും പുതിയ സാങ്കേതിക പ്രതിരോധ മാതൃകകൾ പരിചയപ്പെടുത്തുന്ന പ്രദർശനവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Tags: CybersecurityDESCDigital GovernanceDubai MunicipalityDubai PoliceUAE technology

RelatedPosts

Dubai Municipality, Al Ruwayyah, Winter Camping, UAE Nationals, Dubai Tourism, DubaiNow
UAE

ദുബായിൽ അൽ റുവയ്യ ശൈത്യകാല ക്യാമ്പിങ് സീസൺ; ഇത്തവണ 600 ക്യാമ്പുകൾ

Senior Dubai leaders at Al Ameen Forum 2026 unveil unified family centers, AI cultural protections, and school safety codes to fortify community security.
UAE

കുടുംബ സുരക്ഷിതത്വം സമൂഹത്തിന് കാവൽ: അൽ അമീൻ ഫോറത്തിൽ നിർണായക നയരേഖ പ്രഖ്യാപിച്ച് ദുബായ്

Dubai's RTA and Police adjust speed limits on five key roads effective Nov 1, 2026. Speed limits increase on Al Asayel and drop on Al Rebat. Check full route details.
Travel

ദുബായിലെ അഞ്ച് പ്രധാന റോഡുകളിൽ വേഗപരിധി മാറ്റി നിശ്ചയിച്ചു; നവംബർ 1 മുതൽ പുതിയ നിരക്ക് നിലവിൽ വരും

Dubai International Airport’s contactless Red Carpet immigration corridor clears passengers in under 5 seconds using AI and biometrics, winning the Dubai-It Award.
Tech

അഞ്ചു സെക്കൻഡിനകം യാത്രാനടപടികൾ; ദുബായ് എയർപോർട്ടിലെ ‘റെഡ് കാർപറ്റിന്’ ദുബായ്–ഇറ്റ് പുരസ്‌കാരം

ദുബായിലെ ഗതാഗതക്കുരുക്കിന് എഐ പരിഹാരം: മിസ്ട്രൽ എഐയുമായി കൈകോർത്ത് ആർടിഎ
Tech

ദുബായിലെ ഗതാഗതക്കുരുക്കിന് എഐ പരിഹാരം: മിസ്ട്രൽ എഐയുമായി കൈകോർത്ത് ആർടിഎ

GDRFA Dubai sweeps the women's sprint division and secures silver in the men’s Olympic distance relay at the Dubai Police Triathlon. Read the full results.
Sports

ദുബായ് പൊലീസ് ട്രയാത്‌ലണിൽ ജി.ഡി.ആർ.എഫ്.എയ്ക്ക് മികച്ച വിജയം

Dubai KMCC Kasaragod District Committee will host Leadex Horizon 2026 on Nov 1 at Al Baraha, featuring a delegate summit, awards ceremony, and cultural events.
Community

കാസര്‍കോട് കെഎം സിസി ലീഡെക്‌സ് ഹൊറൈസണ്‍നവംബര്‍ 1ന് ദുബൈയില്‍

LuLu Financial Holdings expands digital financial services for UAE businesses with Purpleplum
Business

യുഎഇയിലെ സംരംഭങ്ങൾക്ക് അത്യാധുനിക ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സും പർപ്പിൾപ്ലമ്മും

Dubai's RTA completes 40% of its Metro lighting overhaul, replacing 17,880 fixtures with LEDs to slash annual power consumption by 14 million kWh by 2027.
Business

ദുബായ് മെട്രോയിൽ ഊർജ സംരക്ഷണ യജ്ഞം: 40 ശതമാനം ലൈറ്റിങ് നവീകരണം പൂർത്തിയായി

ഫ്യൂച്ചർ വർക്ക്‌പ്ലേസ് പുരസ്‌കാരം ജി.ഡി.ആർ.എഫ്.എ ദുബായിക്ക്
Business

ഫ്യൂച്ചർ വർക്ക്‌പ്ലേസ് പുരസ്‌കാരം ജി.ഡി.ആർ.എഫ്.എ ദുബായിക്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.