യുഎഇയിൽ 2026ലെ പെൻഷൻ വിതരണ തീയതികൾ പ്രഖ്യാപിച്ച് ജനറൽ പെൻഷൻ ആന്റ് സോഷ്യൽ അതോറിറ്റി. പൊതു അവധി ദിവസങ്ങളോട് അനുബന്ധിച്ചാവും പെൻഷൻ നൽകുക. പ്രധാന ആഘോഷങ്ങൾക്ക് മുമ്പായി പെൻഷൻ തുക നൽകുന്നതിലൂടെ ഗുണഭോക്താക്കൾക്ക് ഈ ദിവസങ്ങളിൽ കൃത്യമായ ആസൂത്രണം നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.
2026ലെ പെൻഷൻ ദിവസങ്ങൾ ഇപ്രകാരമാണ്;
ജനുവരി, ജൂൺ, നവംബർ മാസങ്ങളിൽ 26-ാം തിയതി പെൻഷൻ ലഭിക്കും.
ഫെബ്രുവരി, സെപ്റ്റംബർ, ഡിസംബർ മാസങ്ങളിൽ 25-ാം തിയതിയാണ് പെൻഷൻ ലഭിക്കുക.
മാർച്ചിൽ ഈദ് അൽ ഫിത്തറിന് മുമ്പായി 19-ാം തിയതി പെൻഷൻ നൽകും.
ഏപ്രിൽ മാസം 24-ാം തിയതിയാണ് പെൻഷൻ നൽകുക.
മെയ് മാസത്തിൽ അറഫാ ദിനത്തോടും ഈദുല്‍ അദ്ഹയ്ക്കും മുമ്പായി 22-ാം തിയതി പെൻഷൻ ലഭിക്കും.
ജൂലൈ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ സാധാരണ ഷെഡ്യൂൾ അനുസരിച്ച് 27-ാം തീയതിയായിരിക്കും പെൻഷൻ വിതരണം ചെയ്യുന്നത്.










































