• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

‘കൊച്ചിയെ കണ്ടുപഠിക്കൂ!’; കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടിൽ വാട്ടർ മെട്രോയ്ക്ക് കൈയടി

by UAE വാർത്ത ലേഖകൻ
6 months ago
in Kerala
Reading Time: 1 min read
23 0
‘കൊച്ചിയെ കണ്ടുപഠിക്കൂ!’; കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടിൽ വാട്ടർ മെട്രോയ്ക്ക് കൈയടി

xr:d:DAFhEyd2K3I:7,j:3441906015,t:23042603

129
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: സുസ്ഥിര നഗര ഗതാഗതത്തിന്റെ രാജ്യത്തെ മുൻനിര മാതൃകയായി Kochi Water Metro യെ വിശേഷിപ്പിച്ച് കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട്. ഹരിത സാങ്കേതികവിദ്യയും മൾട്ടിമോഡൽ ഗതാഗത സംയോജനവും ഫലപ്രദമായി നടപ്പാക്കിയതിലൂടെ, നദീതീര–തീരദേശ നഗരങ്ങളിൽ ജലമാർഗങ്ങളെ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത ഇടനാഴികളാക്കി മാറ്റാൻ കഴിയുമെന്ന് കൊച്ചി വാട്ടർ മെട്രോ തെളിയിച്ചുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കൊച്ചിയിലെ വിജയ മാതൃക രാജ്യത്തെ മറ്റ് നഗരങ്ങൾക്കും മാതൃകയാണെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ 21 നഗരങ്ങളിൽ സമാന പദ്ധതികളെക്കുറിച്ച് ആലോചനകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. റെയിൽ അധിഷ്ഠിത ഗതാഗത സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, വാട്ടർ മെട്രോ ചെലവ് കുറഞ്ഞതും വേഗത്തിൽ നടപ്പാക്കാനാകുന്നതുമായ പദ്ധതിയാണെന്നും സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.

അയോധ്യ, ഗോവ, ഗുവാഹത്തി, കൊൽക്കത്ത, പ്രയാഗ്‌രാജ്, പാറ്റ്ന, ശ്രീനഗർ, വാരണാസി, മുംബൈ, മംഗളൂരു, ഗാന്ധിനഗർ, അഹമ്മദാബാദ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് നിലവിൽ വാട്ടർ മെട്രോ സാധ്യതാ പഠനങ്ങൾ നടക്കുന്നത്. നിലവിലുള്ള ജലമാർഗങ്ങൾ പ്രയോജനപ്പെടുത്തുന്നതിനാൽ ഭൂമി ഏറ്റെടുക്കൽ ചെലവും ഉയർന്ന അടിസ്ഥാന സൗകര്യ നിർമാണ ചെലവും വലിയ തോതിൽ കുറയ്ക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

75 കിലോമീറ്റർ നീളമുള്ള വാട്ടർ നെറ്റ്‌വർക്ക്, സമാന ദൈർഘ്യമുള്ള ഉയർത്തിയ മെട്രോ ഇടനാഴിയുടെ ഏകദേശം പത്തിലൊന്ന് ചെലവിൽ നിർമിക്കാനാകുമെന്നും സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. പരിസ്ഥിതി സുസ്ഥിരതയും വാട്ടർ മെട്രോയുടെ പ്രധാന പ്രത്യേകതയാണ്. പുക പുറന്തള്ളൽ കുറയ്ക്കാനും ശബ്ദ മലിനീകരണം നിയന്ത്രിക്കാനും ഈ സംവിധാനത്തിന് കഴിയുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതോടൊപ്പം, ദാരിദ്ര്യ നിർമാർജന രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെയും സാമ്പത്തിക സർവേ റിപ്പോർട്ട് പ്രത്യേകം പ്രശംസിക്കുന്നു. ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ചേർന്നുള്ള സമഗ്ര ഇടപെടലുകളാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Tags: Kerala newsLatest News

RelatedPosts

Protesters and civic activists during a CJP public demonstration in New Delhi.
Politics

രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ല; ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടും: നയം വ്യക്തമാക്കി സിജെപി

Senior CPI(M) leader P. Jayarajan inaugurating the ORMA central conference in Dubai with newly elected office bearers present.
Community

ഓർമ സെൻട്രൽ സമ്മേളനം സമാപിച്ചു; പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു

Rescue operations and floodwaters in rain-affected district of Kerala
Kerala

കേരളത്തിൽ കനത്ത മഴയും ഉരുൾപൊട്ടലും: ആറു മരണം, ആറുപേരെ കാണാതായി; ഒൻപത് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ  അറിയിച്ചു
Tech

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു

kerala-mental-health-policy-meeting-pinarayi-vijayan
Health

സംസ്ഥാന മാനസികാരോഗ്യ നയം: മുഖ്യമന്ത്രി നേതൃത്വത്തിൽ നടപടികൾക്ക് തുടക്കം

Kunjali Marakkar Global Foundation representatives submitting a memorandum to MLA Adv. K. Praveen Kumar in the UAE.
Community

കുഞ്ഞാലി മരക്കാർ സ്മാരകം: പ്രവീൺ കുമാർ എം എൽ എ യ്ക്കു നിവേദനം നൽകി

Exterior view of Global Village Dubai food stalls and dining area.
Uncategorized

ദുബായ് ഗ്ലോബൽ വില്ലേജ്: പുതിയ സീസണിലേക്കുള്ള ഭക്ഷണശാലാ രജിസ്ട്രേഷൻ ആരംഭിച്ചു

Union Ministry of Civil Aviation building in New Delhi
Business

വിമാനത്താവള നടത്തിപ്പുകാർക്ക് വിമാനക്കമ്പനികളിൽ ഓഹരി പങ്കാളിത്തം ആകാം: കേന്ദ്ര സർക്കാർ

UAE Anti-Narcotics campaign highlighting drugs disguised in sweets, paper, and delivery packages
Abu Dhabi

മിഠായിയിലും A4 പേപ്പറിലും മയക്കുമരുന്ന്: ജാഗ്രതാ നിർദേശവുമായി യുഎഇ

Digital security interface displaying threat neutralization protocols in the UAE
UAE

വ്യോമയാന, ഊർജ, വിദ്യാഭ്യാസ മേഖലകൾക്കുനേരെയുള്ള വൻ സൈബർ ആക്രമണങ്ങൾ യുഎഇ തടഞ്ഞു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.