അബുദാബി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യ ഉത്സവിന് ലുലു സ്റ്റോറുകളിൽ തുടക്കമായി. ലുലു സിഇഒ സെയ്ഫി രൂപാവാലയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ എംബസി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോൺസൽ രോഹിത് മിശ്ര അബുദാബി അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യ ഉത്സവിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈവിധ്യമാർന്ന ഇന്ത്യൻ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഇന്ത്യ ഉത്സവിന്റെ ഭാഗമായി ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിരിക്കുന്നത്.പഴം പച്ചക്കറി, ഗ്രോസറി, ഫ്രഷ് ഫുഡ് – ബേക്കറി, മില്ലറ്റ്സ്, ബിരിയാണി, മധുരപലഹാരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപന്നങ്ങൾക്ക് മികച്ച ഓഫറുകളാണ് ഉള്ളത്.

ഫാഷൻ ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവയ്ക്കും ഓഫറുകളുണ്ട്. ഓൺലൈൻ പർച്ചേസുകൾക്കും ഓഫർ ലഭിക്കും.ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൽ മജീദ്, മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഷാബു അബ്ദുൽ മജീദ്, മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ, പ്രോജക്ട് ഡവലപ്ന്റ് ഡയറക്ടർ ടി. അബൂബക്കർ, ലുലു അബുദാബി ആൻഡ് അൽ ദഫ്ര ഡയറക്ടർ അജയ് കുമാർ എന്നിവരും പങ്കെടുത്തും





































