ലുലു സ്റ്റോറുകളുടെ പ്രവർത്തനം സാധാരണ നിലയിൽ; അവശ്യവസ്തുക്കൾ അധികമായി വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ല.
ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കിയിട്ടുണ്ടെന്നും എം.എ യൂസഫലി.
അബുദാബി : ജിസിസിയിലെ 280 ലേറെയുള്ള ലുലു സ്റ്റോറുകളിൽ ഭക്ഷ്യവസ്തുക്കളുടെ അവശ്യമായ ശേഖരം ഉറപ്പാക്കിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ്. ഉപഭോക്താകൾക്ക് ആവശ്യമായ ദൈനംദിന ഉത്പന്നങ്ങളുടെ ശേഖരം ലുലു സ്റ്റോറുകളിലും ലുലു ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കിയിട്ടുണ്ട്. വിലസ്ഥിരതയും ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും, സർക്കാർ സംവിധാനങ്ങളുമായി കൃത്യമായ കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.


26 ലധികം രാജ്യങ്ങളിലായുള്ള ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങൾ വഴി ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യത ലുലുവിലുണ്ട്. ആവശ്യമായ ഉത്പന്നങ്ങളുടെ കരുതൽ ശേഖരവുമുണ്ട്. ഈ സാഹചര്യത്തിൽ ഉപഭോക്താകൾക്ക് മികച്ച ഉത്പന്നങ്ങൾ കൃത്യമായി ലഭ്യമാകും.
ആവശ്യമായ ഭക്ഷ്യവസ്തുകളുടെ ശേഖരം ലുലു ലഭ്യമാക്കിയിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഖത്തറിൽ ലുലു സ്റ്റോറുകളുടെ പ്രവർത്തനം 24 മണിക്കൂറായി നീട്ടിയിട്ടുണ്ട്. റമദാൻ സമയത്ത് വിലവർധനവ് ഉണ്ടാകില്ലെന്നും വിലസ്ഥിരത ഉറപ്പാക്കിയിട്ടുണ്ടെന്നും നേരത്തെ ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.


Lulu Group has assured uninterrupted food supply and price stability across its 280+ GCC stores. Chairman MA Yusuff Ali said there is no need for panic buying as adequate stock and contingency plans are in place.










































