അബൂദബി: അബൂദബിയിലെ മുസഫയിൽ നിന്ന് കാണാതായിരുന്ന തിരുവനന്തപുരം സ്വദേശി മാഹിൻ അബ്ദുറഹ്‌മാൻ താമസസ്ഥലത്ത് തിരിച്ചെത്തി. മുസഫ ശാബിയ 12-ലെ കഫ്തീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
ഈ മാസം 19 മുതൽ മാഹിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ഇദ്ദേഹം ഇന്ന് ഉച്ചയോടെ താമസസ്ഥലത്ത് മടങ്ങിയെത്തിയത്.
ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് താമസസ്ഥലത്ത് നിന്ന് മാറിയതാണെന്ന് മാഹിൻ ബന്ധുക്കളോട് വിശദീകരിച്ചു. കഴിഞ്ഞ എട്ട് വർഷമായി അബൂദബിയിൽ കഫ്തീരിയ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.
സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.
English Summary:
A Kerala expatriate reported missing from Mussafah, Abu Dhabi since the 19th of this month has returned to his residence. He informed relatives that he had left due to health issues. Authorities had been alerted by the family earlier.










































