മസ്‌കത്ത് :സലാല – കേരള സെക്ടറുകളില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 2026 മാര്‍ച്ച് ഒന്ന് മുതല്‍ സലാല- കോഴിക്കോട്, കൊച്ചി റൂട്ടുകളില്‍ ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതം നടത്തും. സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് ശനി, ചൊവ്വ ദിവസങ്ങളിലും, കൊച്ചിയിലേക്ക് വ്യാഴം, ഞായര്‍ ദിവസങ്ങളിലുമാകും സര്‍വീസുകള്‍. തുടക്കത്തില്‍ 50 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍.നേരത്തെ സമ്മര്‍ ഷെഡ്യൂളില്‍ സലാലയില്‍ നിന്നും കേരളത്തിലുള്ള മുഴുവന്‍ വിമാനങ്ങളും റദ്ദാക്കിയത് ദോഫാര്‍, അല്‍ വുസ്ത മേഖലയില്‍ നിന്നുള്ള പ്രവാസി മലയാളികളെ വലച്ചിരുന്നു. ആയിരം കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചും കണക്ഷന്‍ വിമാനങ്ങള്‍ ഉപയോഗപ്പെടുത്തിയുമാണ് ഇവിടെ നിന്നും മലയാളികള്‍ നാട്ടിലേക്ക് യാത്ര ചെയ്തിരുന്നത്. മാര്‍ച്ച് മുതല്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതോടെ നേരിട്ട് യാത്ര ചെയ്യാന്‍ സാധിക്കും. മലയാളികള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് കേരള സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത്. അതേസമയം, പുതിയ ഷെഡ്യൂളിലും തിരുവനന്തപുരം, കണ്ണൂര്‍ വിമാനങ്ങളില്ല എന്നത് നിരാശ നല്‍കുന്നതാണ്.


























