കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ അധ്യാപകനും ബി.ജെ.പി നേതാവുമായ കെ. പത്മരാജന് സർക്കാർ ഒരു മാസത്തെ പരോൾ അനുവദിച്ചതായി റിപ്പോർട്ട്. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ബി.ജെ.പി മുൻ പ്രസിഡന്റായ കടവത്തൂർ മുണ്ടത്തോട്ട് കുറുങ്ങാട് ഹൗസിൽ കെ. പത്മരാജനാണ് പരോൾ ലഭിച്ചത്.
സഹോദരി മരിച്ചതിനെ തുടർന്ന് ഫെബ്രുവരി 3-ന് സെൻട്രൽ ജയിലിലെ സൂപ്രണ്ട് മൂന്ന് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ജയിൽ സൂപ്രണ്ടിന് പരമാവധി 10 ദിവസത്തെ പരോൾ അനുവദിക്കാനാണ് നിയമപ്രകാരം അധികാരം.
അഞ്ചാം തീയതി പരോളിന്റെ കാലാവധി അവസാനിച്ചെങ്കിലും തുടർന്ന് സംസ്ഥാന സർക്കാർ പരോൾ നീട്ടി നൽകുകയായിരുന്നു. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് സാധാരണയായി പരോൾ അനുവദിക്കാറില്ലെന്ന ചട്ടം ലംഘിച്ചാണ് നീട്ടൽ നൽകിയതെന്നാണ് ആരോപണം.
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് മൂന്ന് മാസത്തിനിടെയാണ് പരോൾ അനുവദിച്ചതെന്നതും വിവാദമായി. മാർച്ച് 3 വരെ പത്മരാജന് പരോൾ അനുവദിച്ചിട്ടുണ്ടെന്ന് അറിയുന്നു.
ജയിൽ ചട്ടത്തിലെ 397-ാം വകുപ്പ് ലംഘിച്ചാണ് പരോൾ അനുവദിച്ചതെന്ന ആരോപണവും ഉയരുന്നു. ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പത്മരാജൻ സമർപ്പിച്ച അപ്പീൽ ഹർജി 24-ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്.
Track the latest Malayalam news updates on uaevartha.com and stay informed with breaking news from the UAE, Kerala, India, and around the world. Get real-time updates on Gulf news, Dubai developments, visa rules, business, health, education, sports, and entertainment — all in one place.
Follow UAE Vartha for trusted, fast, and accurate Malayalam news coverage tailored for NRIs and global Malayalis.










































