• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 14, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

അപൂർവവും സങ്കീർണ്ണവുമായ ഹൃദ്രോഗം ബാധിച്ച 55 കാരനായ രോഗിക്ക് അത്യാധുനിക പരിചരണം ലഭ്യമാക്കി ആസ്റ്റർ ഹോസ്പിറ്റൽ അൽ ഖിസൈസ്. അഞ്ച് വെസ്സൽ ഹാർട്ട് ബൈപാസിലൂടെ രോഗിയിൽ 11 കണക്ഷനുകൾ ഹൃദയമിടിപ്പിൽ പൂർത്തിയാക്കി

by UAE വാർത്ത ലേഖകൻ
2 months ago
in Health
Reading Time: 1 min read
23 0
SBWC Director Maryam Bin Al Shaikh and Packman Portal Co-founder Mohamed Al Rashed at the MoU signing ceremony.
128
VIEWS
Share on WhatsappShare on Facebook

2024 നവംബർ മുതൽ 500ലധികം കാർഡിയാക് സർജറികൾ പൂർത്തിയാക്കിയ ആസ്റ്റർ ഹോസ്പിറ്റൽ അൽ ഖിസൈസിലെ വിദഗ്ധ കാർഡിയാക് സർജറി ടീമാണ് മേഖലയിലെ ഏറ്റവും സങ്കീർണ്ണമായ ആർട്ടീരിയൽ ബീറ്റിംഗ്-ഹാർട്ട് ബൈപാസ് നടപടിക്രമങ്ങളിലൊന്ന് 8 മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയത്.

ദുബായ്: കാർഡിയോവാസ്കുലർ രോഗങ്ങൾ (സിവിഡികൾ) ആഗോളതലത്തിൽ മരണത്തിന്റെ പ്രധാന കാരണമായി തുടരുമ്പോൾ, പ്രതിവർഷം 17.9 ദശലക്ഷം മരണങ്ങൾക്കും, ആഗോള മരണങ്ങളിലെ 32 ശതമാനത്തിനും ഈ രോഗാവസ്ഥ കാരണമാകുന്നു. യുഎഇയിൽ, ഹൃദയാഘാതവും, പക്ഷാഘാതവും ഏകദേശം 41% മരണങ്ങൾക്കാണ് കാരണമാകുന്നത്. ഇത് സമയബന്ധിതമായ രോഗനിർണയം, നൂതന ഹൃദയ പരിചരണം, പ്രത്യേക ചികിത്സാ സാധ്യതകളുടെ ഉപയോഗപ്പെടുത്തൽ എന്നിവയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.

ഈ പശ്ചാത്തലത്തിലാണ്, അൽ ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റൽ യുഎഇയിലെ ഏറ്റവും സാങ്കേതിക പിന്തുണ ആവശ്യപ്പെടുന്ന ഹാർട്ട് ബൈപാസ് ശസ്ത്രക്രിയകളിലൊന്ന് 55 കാരനായ ഇന്ത്യക്കാരനിൽ വിജയകരമായി നടത്തിയിരിക്കുന്നത്. ഹൃദയമിടിപ്പിൽ നടത്തിയ അഞ്ച് വെസ്സൽ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (CABG x5) പ്രക്രിയയിൽ 11 ആർട്ടറി ടു ആർട്ടറി കണക്ഷനുകൾ പൂർത്തിയാക്കി.

ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴലായ അയോർട്ടയിൽ സ്പർശിക്കാതെയാണ് ഹൃദയത്തിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാൻ രോഗിയുടെ സ്വന്തം ധമനികൾ ഉപയോഗിച്ച് ടോട്ടൽ ആർട്ടീരിയൽ-അനോർട്ടിക് റിവാസ്കുലറൈസേഷൻ എന്ന പ്രക്രിയ നടത്തിയത്. കാലിൽ നിന്നുള്ള സിരകൾ ഉപയോഗിച്ചേക്കാവുന്ന പരമ്പരാഗത ബൈപാസ് ശസ്ത്രക്രിയയിൽ നിന്ന് വ്യത്യസ്തമായി, ഈ സാങ്കേതികവിദ്യ ധമനികളുടെ ഗ്രാഫ്റ്റുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ, ഇത് അനുയോജ്യമായ രോഗികൾക്ക് മികച്ച ദീർഘകാല ഫലങ്ങൾ നൽകുകയും അയോർട്ട കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന സ്ട്രോക്കിന്റെ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഈ അഞ്ച് വെസ്സൽ ബൈപാസ് പ്രക്രിയയിൽ സർജിക്കൽ ടീം 11 അനസ്റ്റോമോസിസ് (ബൈപാസ് ഗ്രാഫ്റ്റുകൾക്കും കൊറോണറി ധമനികൾക്കും ബൈപാസ് കണ്ടക്ടുകൾക്കും ഇടയിലുള്ള സർജിക്കൽ കണക്ഷനുകൾ) പൂർത്തിയാക്കി. അസാധാരണവും സങ്കീർണ്ണവുമായ കണക്ഷനുകൾ ശസ്ത്രക്രിയയുടെ സാങ്കേതിക വെല്ലുവിളികൾ ഗണ്യമായി വർദ്ധിപ്പിക്കുകയും സൂക്ഷ്മമായ ആസൂത്രണം, കൃത്യത, ശസ്ത്രക്രിയാ വൈദഗ്ദ്ധ്യം എന്നിവ ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു.

അൽ ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് കാർഡിയോത്തോറാസിക് സർജൻ ഡോ. സന്ദീപ് ശ്രീവാസ്തവ, കൺസൾട്ടന്റ് കാർഡിയോത്തോറാസിക് സർജൻ ഡോ. ഷിപ്രാ ശ്രീവാസ്തവ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.

യുഎഇയിൽ താമസിക്കുന്ന 55 കാരനായ ഇന്ത്യക്കാരനായ സംതോഖ് സിംഗ് അജിത് സിംഗ് ആറ് ദിവസത്തോളം രണ്ട് തോളുകളിലേക്കും പടരുന്ന നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആസ്റ്റർ ആശുപത്രിയിലെത്തുന്നത്. 2026 മെയ് 25 ന് നടത്തിയ കൊറോണറി ആൻജിയോഗ്രാമിൽ ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ഒന്നിലധികം ധമനികളിൽ ഗുരുതരമായ തടസ്സങ്ങൾ കണ്ടെത്തി.

വിശദമായ വിലയിരുത്തലിനെത്തുടർന്ന്, ഹൃദ്രോഗ പരിചരണ സംഘം അദ്ദേഹത്തിന് ആൻജിനയോടുകൂടിയ വിപുലമായ കൊറോണറി ആർട്ടറി രോഗം കണ്ടെത്തി, ഈ അവസ്ഥയിൽ കൊറോണറി ധമനികൾക്കുള്ളിൽ കൊഴുപ്പ് നിക്ഷേപം വർദ്ധിക്കുകയും അത് അവയെ ഗുരുതരമായി ചുരുക്കുകയും രക്തയോട്ടം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഈ അവസ്ഥയ്ക്ക് കാരണമാകുന്ന പ്രധാന അപകട ഘടകങ്ങളിലൊന്നായ ഹൈപ്പർലിപിഡെമിയ (ഉയർന്ന കൊളസ്ട്രോൾ) രോഗിയിൽ ഉണ്ടെന്നും കണ്ടെത്തി.

2026 ജൂൺ 2 ന് രോഗി അഞ്ച് വെസ്സൽ ബൈപാസ് ശസ്ത്രക്രിയയ്ക്ക് (CABG x5) വിധേയനായി. വിപുലമായ കൊറോണറി ആർട്ടറി രോഗം, ആർട്ടീരിയൽ ഗ്രാഫ്റ്റ് അനസ്റ്റോമോസിസ്, കൊറോണറി അനസ്റ്റോമോസിസ് എന്നിവ പരിഹരിക്കാൻ വിവിധ ആർട്ടീരിയൽ ഗ്രാഫ്റ്റുകളുടെ ആവശ്യകത, വിവിധ രൂപങ്ങളിൽ 11 ആർട്ടീരിയൽ കറക്ഷൻസ് പൂർത്തിയാക്കേണ്ടത് എന്നിവ കാരണം വളരെ സങ്കീർണ്ണമായ ഈ ശസ്ത്രക്രിയ ഏകദേശം എട്ട് മണിക്കൂർ നീണ്ടുനിന്നു.

ശസ്ത്രക്രിയയിലുടനീളം ഹൃദയത്തിന്റെ പ്രവർത്തനം തടസ്സപ്പെടാതെയാണ് ശസ്ത്രക്രിയ നടത്തിയത്. രോഗിയുടെ സ്വന്തം ശരീരത്തിൽ നിന്നുള്ള മൂന്ന് ധമനികൾ-ലെഫ്റ്റ് ഇന്റേണൽ മാമ്മറി ആർട്ടറി (LIMA), റൈറ്റ് ഇന്റേണൽ മാമ്മറി ആർട്ടറി (RIMA), കൈത്തണ്ടയിൽ നിന്നുള്ള ലെഫ്റ്റ് റേഡിയൽ ആർട്ടറി എന്നിവ രക്തചംക്രമണത്തിന് പുതിയ പാതകൾ സൃഷ്ടിക്കാൻ ശസ്ത്രക്രിയാ വിദഗ്ധർ ഉപയോഗിച്ചു.

ഈ നൂതന ശസ്ത്രക്രിയാ രീതി രോഗിയുടെ സ്വന്തം ധമനികൾ ഉപയോഗിച്ച് ഹൃദയത്തിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കുന്നു. ഈ സാഹചര്യത്തിൽ, സർജിക്കൽ ടീം അഞ്ച് പുതിയ ബൈപാസുകൾ സൃഷ്ടിക്കുകയും ഹൃദയത്തിന്റെ എല്ലാ തടസ്സപ്പെട്ട പ്രദേശങ്ങളിലേക്കും തടസ്സമില്ലാത്ത രക്തയോട്ടം ഉറപ്പാക്കാൻ 11 കൃത്യമായ കണക്ഷനുകൾ ഉണ്ടാക്കുകയും ചെയ്തു. പുതിയ രക്തപ്രവാഹ പാതകൾ സൃഷ്ടിക്കുന്നതും കഠിനമായ തടസ്സങ്ങൾ ശ്രദ്ധാപൂർവ്വം നീക്കം ചെയ്യുന്നതും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനായി ബാധിച്ച ധമനികളെ പുനർനിർമ്മിക്കുന്നതും ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു. വളരെ സങ്കീർണ്ണമായ ഈ ഘട്ടങ്ങൾ നിർവഹിക്കുന്നതിന് അത്യാധുനിക കാർഡിയാക് സർജറി യൂണിറ്റിൽ അസാധാരണമായ ശസ്ത്രക്രിയാ വൈദഗ്ദ്ധ്യം ആവശ്യമാണ്.
ശസ്ത്രക്രിയയ്ക്കിടെ, കഠിനമായ തടസ്സം സൃഷ്ടിക്കുന്ന നീണ്ട ഭാഗങ്ങളുള്ള നിരവധി കൊറോണറി ധമനികൾ സംഘം കണ്ടെത്തി. രക്തയോട്ടം പുനഃസ്ഥാപിക്കുന്നതിനായി, അവർ കഠിനമായ പ്ലാക്ക് നീക്കം ചെയ്യുന്നതിനായി കൊറോണറി എൻഡാർടെറെക്ടമിയും നടത്തി, തുടർന്ന് തടസ്സമില്ലാത്ത രക്തയോട്ടം ഉറപ്പാക്കുന്നതിന് തടസ്സപ്പെട്ട രക്തക്കുഴലുകൾ നന്നാക്കാനും വിശാലമാക്കാനും ധമനികളുടെ പാച്ച് പുനർനിർമ്മിക്കുകയും ചെയ്തു.

ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ആരോഗ്യ സ്ഥിതിയിൽ സ്ഥിരത പുലർത്തുകയും വേഗത്തിൽ സുഖം പ്രാപിക്കുകയും ചെയ്തു.

സങ്കീർണ്ണമായ ഈ കൊറോണറി ആർട്ടറി രോഗ പരിചരണം ഞങ്ങൾ നടത്തിയ ഏറ്റവും സാങ്കേതിക മികവ് ആവശ്യപ്പെടുന്ന ബൈപാസ് ശസ്ത്രക്രിയകളിലൊന്നാണെന്ന് അൽ ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് കാർഡിയോത്തോറാസിക് സർജൻ ഡോ. സന്ദീപ് ശ്രീവാസ്തവ പറഞ്ഞു. രോഗിയുടെ സ്വന്തം ധമനികൾ ഉപയോഗിച്ച് 11 വ്യത്യസ്ത തരത്തിലുള്ള ധമനികളുടെ കണക്ഷനുകളുള്ള ഹൃദയമിടിപ്പിൽ അഞ്ച് വെസ്സലുകളുടെ ബൈപാസ് ഞങ്ങൾ പൂർത്തിയാക്കി, അതേസമയം പ്ലാക്ക് നീക്കം ചെയ്യുകയും ഗുരുതരമായി രോഗബാധിതമായ വെസ്സലുകൾ പുനർനിർമ്മിക്കുകയും ചെയ്തു. ഹൃദയത്തിന്റ പ്രവർത്തനം തടസ്സപ്പെടുത്താതെയും, അയോർട്ടയെ സ്പർശിക്കാതെയും ഇത്തരമൊരു സങ്കീർണ്ണമായ നടപടിക്രമം വിജയകരമായി നടത്തിയത് ആസ്റ്റർ ഹോസ്പിറ്റൽ അൽ ഖിസൈസിൽ ഇപ്പോൾ ലഭ്യമായ നൂതന ഹൃദയ പരിചരണ വൈദഗ്ധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം ആധുനിക ഹൃദയ ശസ്ത്രക്രിയകൾ, മികച്ച ദീർഘകാല ഫലങ്ങളുള്ള സുരക്ഷിതമായ നടപടിക്രമങ്ങൾ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്ന് അൽ ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് കാർഡിയോത്തോറാസിക് സർജൻ ഡോ. ഷിപ്രാ ശ്രീവാസ്തവ പറഞ്ഞു. ഹൃദയമിടിപ്പിൽ ശസ്ത്രക്രിയ നടത്തുന്നതിലൂടെയും അയോർട്ടയെ ഒഴിവാക്കുന്നതിലൂടെയും, രക്തയോട്ടം പൂർണ്ണമായും പുനഃസ്ഥാപിക്കുന്നതിനിടയിൽ സ്ട്രോക്കുണ്ടാവാനുള്ള സങ്കീർണ സാഹചര്യം കുറയ്ക്കാൻ സാധിച്ചു. ഏറ്റവും സങ്കീർണ്ണമായ കൊറോണറി ആർട്ടറി രോഗമുള്ള രോഗികൾക്ക് പോലും ഇവിടെ ദുബായിൽ വിപുലമായ ഹൃദയ പരിചരണവും മികച്ച ഫലങ്ങളും ലഭിക്കുമെന്ന് ഈ കേസ് തെളിയിക്കുന്നതായും ഡോ. ഷിപ്രാ ശ്രവാസ്തവ വ്യക്തമാക്കി.

“എനിക്ക് ഇത്തരമൊരു സങ്കീർണ്ണമായ ഹൃദയ ശസ്ത്രക്രിയ ആവശ്യമാണെന്ന് അറിഞ്ഞപ്പോൾ, ഞാൻ സ്വാഭാവികമായും ഉത്കണ്ഠാകുലനായിരുന്നു. ചികിത്സയുടെ ഓരോ ഘട്ടവും ഡോക്ടർമാർ വിശദീകരിച്ചു, അത് തനിക്ക് ആത്മവിശ്വാസവും ആശ്വാസവും നൽകിയതായും രോഗി സന്തോഖ് സിംഗ് അജിത് സിംഗ് പറഞ്ഞു. ഡോ. സന്ദീപ് ശ്രീവാസ്തവ, ഡോ. ഷിപ്രാ ശ്രീവാസ്തവ എന്നിവർക്കും ആസ്റ്റർ ഹോസ്പിറ്റൽ അൽ ഖിസൈസിലെ മുഴുവൻ മെഡിക്കൽ ടീമിനും അവരുടെ വൈദഗ്ധ്യത്തിനും അനുകമ്പയോടെയുള്ള പരിചരണത്തിനും നന്ദി അറിയിക്കുന്നു. ശസ്ത്രക്രിയക്ക് ശേഷം ഇപ്പോൾ സുഖം പ്രാപിക്കുന്നു, ദുബായിൽ ഇത്രയും വിപുലമായ ചികിത്സ ലഭിച്ചതിൽ എല്ലാവരോടും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.

2024 നവംബറിൽ കാർഡിയാക് സർജറി പ്രോഗ്രാം ആരംഭിച്ചതിനുശേഷം, അൽ ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റൽ 500-ലധികം കാർഡിയാക് സർജറികളാണ് വിജയകരമായി പൂർത്തിയാക്കിയത്. ഇത് സങ്കീർണ്ണമായ ഹൃദയ സംബന്ധമായ അസുഖങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വർദ്ധിച്ചുവരുന്ന ആശുപത്രിയുടെ വൈദഗ്ധ്യത്തെ പ്രതിഫലിപ്പിക്കുന്നു. ഇതുപോലുള്ള കേസുകളിലൂടെ ദുബായിൽ വളരെ സവിശേഷമായ കാർഡിയാക് സർജിക്കൽ നടപടിക്രമങ്ങൾ ലഭ്യമാക്കാനുള്ള ആശുപത്രിയുടെ മികവ് പ്രകടമാക്കുന്നു, ഇത് കൊറോണറി ആർട്ടറി രോഗം ബാധിച്ച രോഗികൾക്ക് രാജ്യത്തിനകത്ത് തന്നെ ലോകോത്തര ചികിത്സ തേടാൻ പ്രാപ്തരാക്കുന്നു.

Tags: E-commerceSBWCSharjahTech NewsUAE BusinessWomen Entrepreneurs

RelatedPosts

ആഗോള നിക്ഷേപകരെ ആകർഷിക്കാൻ ഷാർജ; എയിം കോൺഗ്രസിൽ വൻ പദ്ധതികളുമായി എമിറേറ്റ്സ് പ്രതിനിധി സംഘം
Business

ആഗോള നിക്ഷേപകരെ ആകർഷിക്കാൻ ഷാർജ; എയിം കോൺഗ്രസിൽ വൻ പദ്ധതികളുമായി എമിറേറ്റ്സ് പ്രതിനിധി സംഘം

യുനെസ്‌കോയുടെ ലോക പൈതൃക സാധ്യതാ പട്ടികയിൽ ഇടംപിടിച്ച് ഷാർജയുടെ ചരിത്ര തീരദേശ പ്രതിരോധ ശൃംഖല
UAE

യുനെസ്‌കോയുടെ ലോക പൈതൃക സാധ്യതാ പട്ടികയിൽ ഇടംപിടിച്ച് ഷാർജയുടെ ചരിത്ര തീരദേശ പ്രതിരോധ ശൃംഖല

യുനെസ്‌കോയുടെ ലോക പൈതൃക സാധ്യതാ പട്ടികയിൽ ഇടംപിടിച്ച് ഷാർജയുടെ ചരിത്ര തീരദേശ പ്രതിരോധ ശൃംഖല
Sharjah

യുനെസ്‌കോയുടെ ലോക പൈതൃക സാധ്യതാ പട്ടികയിൽ ഇടംപിടിച്ച് ഷാർജയുടെ ചരിത്ര തീരദേശ പ്രതിരോധ ശൃംഖല

Sharjah registered Dh4.6 billion in real estate transactions in August across 9,139 deals, with Muwaileh Commercial and Al Menhaz leading sales volumes.
Business

ഓഗസ്റ്റിൽ ഷാർജയിൽ 460 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ; വ്യവസായ-പാർപ്പിട മേഖലകളിൽ വൻ കുതിപ്പ്

The 26th Sharjah International Narrator Forum opens September 23 under the theme 'Tales of Friends', hosting 120+ participants from 28 nations with Finland as guest of honour.
UAE

ഷാർജ അന്താരാഷ്ട്ര കഥാകാര ഫോറത്തിന് സെപ്റ്റംബർ 23-ന് തുടക്കം; 28 രാജ്യങ്ങളിൽ നിന്നായി 120-ലധികം പ്രതിനിധികൾ

LuLu Exchange celebrates 17 years of operations in the UAE, operating over 170 branches and digital remittance services via the LuLu Money app.
Business

യുഎഇയിൽ 17 വർഷം പൂർത്തിയാക്കി ലുലു എക്സ്ചേഞ്ച്; ആദ്യ ശാഖ പ്രവർത്തിച്ച അൽ വഹ്ദ മാളിൽ വാർഷികാഘോഷം

The 33rd Arabian Travel Market begins at Dubai World Trade Centre from Sept 14–17, unveiling ATM Travel Tech and bringing global leaders to chart travel toward 2040.
Business

അറേബ്യൻ ട്രാവൽ മാർക്കറ്റിന് ദുബായിൽ തുടക്കം; ടൂറിസം മേഖലയിലെ വളർച്ചയും എഐ സാങ്കേതികവിദ്യകളും മുഖ്യ ചർച്ച

Abu Dhabi mental health provider SAKINA partners with US-based PeakLogic to launch clinical research on personalized brain stimulation for autism, depression, and TBI.
Health

വ്യക്തിഗത മസ്തിഷ്ക ഉത്തേജന ചികിത്സാരംഗത്ത് വിപ്ലവത്തിനൊരുങ്ങി യുഎഇ; സകീനയും യുഎസ് കമ്പനി പീക്ക്‌ലോജിക്കും കൈകോർക്കുന്നു

Dubai Police unveils digital safety tools, travel ban checks, and tourist dispute services at Arabian Travel Market 2026 in Dubai World Trade Centre.
UAE

സന്ദർശക സുരക്ഷയ്ക്ക് സ്മാർട്ട് സംവിധാനങ്ങൾ; അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ദുബായ് പോലീസ് പവലിയൻ

Dubai Press Club organizes the 5th Dubai PodFest at the Arab Media Summit 2026, focusing on podcast monetization, technology, and global reach.
Business

അറബ് പോഡ്‌കാസ്റ്റ് രംഗത്തെ പുത്തൻ മാറ്റങ്ങൾ ചർച്ച ചെയ്യാൻ ദുബായ് പോഡ്‌ഫെസ്റ്റ് 2026

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.