ദുബായ് :പ്രമുഖ ഭക്ഷ്യ വിതരണ ബ്രാൻഡായ ടേസ്റ്റി ഫുഡ് യു എ ഇ യിൽ സംഘടിപ്പിച്ച നാഷണൽ പ്രൊമോഷൻ വിജയകരമായി അവസാനിച്ചു .ഒക്ടോബര് 8 മുതൽ ഡിസംബർ 6 വരെ നീണ്ടു നിന്ന നാഷണൽ പ്രൊമോഷണന്റെ ഭാഗമായി അത്യാകർഷകമായ സമ്മാനങ്ങളാണ് ടേസ്റ്റി ഫുഡ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരുന്നത് .യു എ ഇ യിലെ ആയിരക്കണക്കിന് ഔട്ലെറ്റുകൾ വഴി വിതരണം ചെയ്ത ടേസ്റ്റി ഫുഡ് കൂപ്പൺ ഉപയോഗിച്ച് ഏതു ഉപഭോക്താവിനും വളരെ എളുപ്പത്തിൽ ഭാഗമാക്കാകാൻ കഴിയുന്നതായിരുന്നു ടേസ്റ്റി ഫുഡ് സംഘടിപ്പിച്ച ടേസ്റ്റ് ദി ത്രില്ല് കോണ്ടെസ്റ്റ്റ്റ് .

രണ്ടു മാസം നീണ്ടു നിന്ന പ്രൊമോഷനിലൂടെ ലക്ഷക്കണക്കിന് പേരാണ് മത്സരത്തിൽ പങ്കെടുത്തത് .ദുബായിലെ സെവെൻ സീസ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ റേഡിയോ അവതാരകനും സിനിമ നടനുമായ മിഥുൻ വിജയിയെ പ്രഖ്യാപിച്ചു .ഗുജറാത്ത് സ്വദേശിയായ കേതൻ കുമാർ ആണ് നറുക്കെടുപ്പ് വഴി ഒന്നാം സമ്മാനമായ jac js 6 സ്വന്തമാക്കിയത് .രണ്ടാം സമ്മാനമായ പത്തോളം പേർക്കുള്ള ഒരു വർഷത്തേക്കുള്ള ഗ്രോസറി വിജയികളെയും നറുക്കെടുപ്പ് വഴി പ്രഖ്യാപിച്ചു .ഇന്റർനാഷണൽ ട്രിപ്പ് പാക്കജുകളും ആഴ്ചകൾ തോറുമുള്ള ലക്കി draw വഴി ആകർഷകമായ മറ്റു സമ്മാനങ്ങളും പ്രൊമോഷന്റെ ഭാഗമായി ടേസ്റ്റി ഫുഡ് നേരത്തെ വിതരണം ചെയ്തിരുന്നു . ചടങ്ങിൽ ടേസ്റ്റി ഫുഡ് മാനേജിങ് ഡയറക്ടർ മജീദ് പുല്ലഞ്ചേരി ,സിഇഒ ഷാജി ബലയമ്പത്ത് എന്നിവർ സംബന്ധിച്ചു .ടേസ്റ്റി ഫുഡ് എന്ന കേരളീയ തനിമയുള്ള ബ്രാൻഡിനെ ലോക നിലവാരത്തിൽ ഉയർത്തിയ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കുള്ള സമർപ്പണമാണ് ഈ പ്രൊമോഷൻ വഴി ഉദ്ദേശിച്ചതെന്നും ഭാവിയിൽ കൂടുതൽ പ്രൊമോഷനുകൾക്ക് ടേസ്റ്റി ഫുഡ് കളമൊരുക്കുമെന്നും സിഇഒ അറിയിച്ചു .


























