വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ദുബായിലെ റെന്റല്‍ കാര്‍ സ്ഥാപനങ്ങള്‍ക്ക് ഏകീകൃത കരാര്‍ സംവിധാനം ഏര്‍പ്പെടുത്തി. സ്ഥാപനങ്ങളുടെ അവകാശവും വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്ന ഉപയോക്താവിന്റെ അവകാശങ്ങളും സംരക്ഷിക്കുന്നതാണ് നിയമം. വാഹനങ്ങളുടെ അവസ്ഥ, മുന്‍പ് നടത്തിയ അറ്റകുറ്റ പണികളുടെ വിവരങ്ങള്‍, രജിസ്‌ട്രേഷന്‍ രേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയെല്ലാം കരാറിലുണ്ടാകും.വാഹനങ്ങള്‍ തിരിച്ചു നല്‍കുമ്പോള്‍ റെന്റല്‍ കാര്‍ സ്ഥാപനങ്ങളും വാടക്കാരും തമ്മില്‍ തര്‍ക്കമുണ്ടാകാതിരിക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്ന് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. യാത്രക്കാര്‍ക്ക് ഗുണമേന്മയുള്ള യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ആര്‍ടിഎ വ്യക്തമാക്കി.
WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join













































