തെഹ്റാൻ/വാഷിങ്ടൻ: ഇറാന്റെ തന്ത്രപ്രധാന നാവിക കേന്ദ്രങ്ങൾക്ക് സമീപം യുഎസ് നേവിയുടെ പി-8 പോസിഡോൺ മാരിടൈം പട്രോൾ വിമാനം വട്ടമിട്ടുപറന്നതായി റിപ്പോർട്ട്. ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) നാവിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന ഖെഷ്ം ദ്വീപിനോടു ചേർന്നുള്ള മേഖലയിൽ വിമാനത്തിന്റെ സഞ്ചാരം രേഖപ്പെടുത്തി. രാജ്യാന്തര വ്യോമപാതയിലൂടെയായിരുന്നെങ്കിലും, ഇറാന്റെ നാവിക നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ അനുകൂലമായ പാതയിലായിരുന്നു വിമാനമെന്നതാണ് വിലയിരുത്തൽ.
എന്താണ് പി-8 പോസിഡോൺ?
‘സബ്‌മറൈൻ കില്ലർ’ എന്നറിയപ്പെടുന്ന പി-8 പോസിഡോൺ, ബോയിങ് 737-800 അടിസ്ഥാനമാക്കി വികസിപ്പിച്ച യുഎസ് നേവിയുടെ അത്യാധുനിക മാരിടൈം പട്രോൾ–ആന്റി സബ്‌മറൈൻ വാർഫെയർ വിമാനമാണ്.
- അത്യാധുനിക റഡാറുകൾ: AN/APY-10 റഡാർ, ഇലക്ട്രോ-ഓപ്റ്റിക്കൽ സെൻസറുകൾ എന്നിവ ഉപയോഗിച്ച് സമുദ്രോപരിതലത്തിലെ കപ്പലുകളും കടലിനടിയിലെ മുങ്ങിക്കപ്പലുകളും ഒരുപോലെ കണ്ടെത്താൻ കഴിവ്.
- ആയുധശേഷി: ടോർപ്പിഡോകൾ, ഹാർപൂൺ ആന്റി-ഷിപ്പ് മിസൈലുകൾ തുടങ്ങിയവ വഹിക്കാൻ കഴിയും.
- വേഗത & റേഞ്ച്: ഏകദേശം 900 km/h വേഗതയിൽ ദീർഘനേരം ആകാശത്ത് തുടരാൻ കഴിവ്.
- സോണോബോയ്സ്: കടലിലേക്ക് എറിയുന്ന സെൻസറുകൾ വഴി വെള്ളത്തിനടിയിലെ ശബ്ദതരംഗങ്ങൾ വിശകലനം ചെയ്ത് സബ്‌മറൈൻ സാന്നിധ്യം കണ്ടെത്തൽ.
മേഖലയിൽ സംഘർഷസാധ്യത ഉയരുന്ന പശ്ചാത്തലത്തിൽ പി-8 പോസിഡോണിന്റെ സാന്നിധ്യം നിരീക്ഷണവും ശക്തിപ്രകടനവും ഒരുമിച്ചുള്ള നീക്കമായി പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.
English Summary
The US Navy’s P-8 Poseidon maritime patrol aircraft was tracked flying near Iran’s strategic Qeshm Island, close to IRGC naval bases. Although operating in international airspace, analysts say the flight path allowed close monitoring of Iranian naval activity. The move is seen as heightened surveillance and a show of force amid rising regional tensions.



































