• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 20, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Politics

രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ല; ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടും: നയം വ്യക്തമാക്കി സിജെപി

by UAE വാർത്ത ലേഖകൻ
2 months ago
in Politics
Reading Time: 1 min read
24 0
Protesters and civic activists during a CJP public demonstration in New Delhi.
133
VIEWS
Share on WhatsappShare on Facebook

തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യില്ലെന്നും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും അവകാശങ്ങൾക്കായി ജനകീയ പ്രസ്ഥാനമായി തുടരുമെന്നും സിജെപി നേതൃത്വം വ്യക്തമാക്കി.

ന്യൂഡൽഹി:യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ജനകീയ കൂട്ടായ്മയായ സിജെപി (കോക്ക്റോച്ച് ജനത പാർട്ടി) ഔദ്യോഗികമായി രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കില്ലെന്നും ജനകീയ പ്രശ്നങ്ങളിലും ഭരണഘടനാപരമായ അവകാശ പോരാട്ടങ്ങളിലും സജീവമായി ഇടപെടുന്ന സ്വതന്ത്ര മുന്നണിയായി തുടരുമെന്നും പ്രസ്ഥാനത്തിന്റെ പ്രഖ്യാപനത്തിൽ പറയുന്നു.

പരീക്ഷാ ക്രമക്കേടുകൾ, തൊഴിലില്ലായ്മ, ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ എന്നിവയ്‌ക്കെതിരെ രാജ്യവ്യാപകമായി ഉയർന്നുവന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ, സിജെപി രാഷ്ട്രീയ പാർട്ടിയായി മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രസ്ഥാനം നിലപാട് വ്യക്തമാക്കിയത്.

2026 മേയിലാണ് പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റായ അഭിജീത് ദീപ്കെയുടെ നേതൃത്വത്തിൽ സിജെപി എന്ന പരിഹാസ രൂപേണയുള്ള (സറ്റയറിക്കൽ) മുന്നണി രൂപീകരിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ പരാമർശങ്ങൾക്കെതിരെയുള്ള പ്രതിഷേധമായാണ് പ്രസ്ഥാനം ആരംഭിച്ചതെങ്കിലും ചുരുങ്ങിയ നാളുകൾക്കുള്ളിൽ രാജ്യത്തെ യുവാക്കളുടെ പ്രധാന ശബ്ദമായി ഇത് മാറുകയാണുണ്ടായത്.

പരമ്പരാഗത രാഷ്ട്രീയ പാർട്ടിയായി മാറിയാൽ അധികാരികളെ ചോദ്യം ചെയ്യാനുള്ള സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുമെന്ന് സിജെപി വക്താക്കൾ ചൂണ്ടിക്കാട്ടി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടി രജിസ്ട്രേഷനായി അപേക്ഷിക്കില്ല. ജനകീയ വിഷയങ്ങളിൽ കൃത്യമായ ഇടപടലുകൾ നടത്തുകയും അധികാരികളിൽ നിന്ന് മറുപടി ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

ദേശീയ പ്രവേശന പരീക്ഷകളിലെ സുതാര്യത, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയൽ, ലിംഗസമത്വം തുടങ്ങി അഞ്ച് പ്രധാന ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രസ്ഥാനം മുന്നോട്ട് പോകുന്നത്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾ പ്രസ്ഥാനത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു.

വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പകരം പ്രദേശിക തലത്തിൽ ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനും ഭരണനിർവഹണത്തിലെ സുതാര്യത ഉറപ്പാക്കാനുമുള്ള നിരീക്ഷണ സമിതിയായി പ്രവർത്തിക്കാനാണ് സിജെപിയുടെ തീരുമാനം.

Tags: CJPIndia newsKerala newsPoliticsYouth Movement

RelatedPosts

UAE President Sheikh Mohamed bin Zayed receives the oath of office from newly appointed ambassadors to Jordan, Hungary, Rwanda, Togo, Guyana, and Tajikistan.
UAE

ആറ് പുതിയ സ്ഥാനപതിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; യുഎഇ വിദേശനയത്തിന്റെ മുൻഗണനകൾ വ്യക്തമാക്കി പ്രസിഡന്റ്

Kerala launches Operation Toofan anti-drug short film contest for high school and plus-two students, offering up to ₹1 lakh in prizes via SIET.
Education

ലഹരിക്കെതിരെ പോരാട്ടം-ഓപ്പറേഷൻ തൂഫാൻ കേരളത്തിലെ ക്യാമ്പസുകളിൽ തൂഫാനായി ആഞ്ഞടിക്കും :രമേശ് ചെന്നിത്തല

Exterior view of a freshly completed Baithu Rahma house built by Dubai KMCC in Vorkady, Kasaragod
Community

ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ താക്കോൽദാനം നാളെ വോർക്കാടിയിൽ

Banner announcing the 12th edition of Mansha’a Mattool Dubai Mahabba conference
Community

മൻശഅ് മാട്ടൂൽ ദുബൈ ചാപ്റ്റർ മഹബ്ബ സെപ്‌റ്റംബർ 6ന് ദുബൈയിൽ.

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

File photo of Iranian parliament member and former Foreign Minister Manouchehr Mottaki
World

ഒരു അമേരിക്കൻ സൈനിക കേന്ദ്രം പിടിച്ചെടുത്താൽ യുദ്ധത്തിന്റെ ഗതി മാറും: ഇറാനിയൻ എം.പി മനോചെഹർ മൊത്താക്കി

UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

Marine One with President Donald Trump aboard arrives at the Ellipse just outside of the White House, in Washington.
World

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി; റിയാദിന് നേരെയുള്ള മിസൈൽ ആക്രമണം തകർത്ത് സൗദി അറേബ്യ

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.