• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

ലോക ഹൃദയദിനം: ദുബായിലും ഷാർജയിലും 99 ദിർഹം മുതൽ പരിശോധനാ പാക്കേജുകളുമായി മെഡ്‌കെയർ

by UAE വാർത്ത ലേഖകൻ
2 hours ago
in Health
Reading Time: 1 min read
22 0
Medcare introduces discounted cardiac check-ups starting at Dh99 across Dubai and Sharjah, including AI retinal scans, available until September 30.
123
VIEWS
Share on WhatsappShare on Facebook

എഐ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ കാർഡിയാക് പരിശോധനകൾ സെപ്റ്റംബർ 30 വരെ ലഭ്യമാകും

ദുബായ്, സെപ്റ്റംബർ 28 : ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ദുബായിലും ഷാർജയിലുമുള്ള തങ്ങളുടെ ആശുപത്രികളിലും ക്ലിനിക്കുകളിലും ആകർഷകമായ നിരക്കുകളിൽ ഹൃദയാരോഗ്യ പരിശോധനാ പാക്കേജുകൾ പ്രഖ്യാപിച്ച് മെഡ്‌കെയർ.

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ഭാഗമായ മെഡ്‌കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്റേഴ്സ് സെപ്റ്റംബർ 30 വരെയാണ് ഈ പ്രത്യേക ആനുകൂല്യം ലഭ്യമാക്കുന്നത്. 99, 199, 299 ദിർഹം നിരക്കുകളിലുള്ള മൂന്ന് പാക്കേജുകളാണ് പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാ വർഷവും സെപ്റ്റംബർ 29-നാണ് ലോക ഹൃദയദിനം ആചരിക്കുന്നത്.

99 ദിർഹത്തിന്റെ അടിസ്ഥാന പാക്കേജിൽ 9 സുപ്രധാന ക്ലിനിക്കൽ പരിശോധനകൾ ഉൾപ്പെടുന്നു. അൽ ഖുസൈസിലെ മെഡ്‌കെയർ റോയൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ഷാർജ ശൈഖ് സഖർ അൽ ഖാസിമി സ്ട്രീറ്റിലെ മെഡ്‌കെയർ ഹോസ്പിറ്റൽ, ദുബായിലും ഷാർജയിലുമായി പ്രവർത്തിക്കുന്ന 24 മെഡ്‌കെയർ മെഡിക്കൽ സെന്ററുകൾ എന്നിവിടങ്ങളിൽ ഈ സേവനം ലഭ്യമാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള രണ്ട് ആധുനിക പാക്കേജുകൾ ദുബായ് അൽ സഫയിലെ മെഡ്‌കെയർ ഹോസ്പിറ്റലിൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്.

ഇതിൽ 199 ദിർഹത്തിന്റെ ‘എയർഡോക് എഐ ഹാർട്ട് സ്ക്രീനിംഗ്’ കണ്ണിന്റെ റെറ്റിന സ്കാൻ ചെയ്താണ് ഹൃദയാരോഗ്യം വിലയിരുത്തുന്നത്. 95 ശതമാനം വരെ കൃത്യതയോടെ, 3 മുതൽ 5 മിനിറ്റുകൾക്കുള്ളിൽ 42 തരം വിട്ടുമാറാത്ത രോഗസാധ്യതകളെ തിരിച്ചറിയാൻ ഈ പരിശോധന സഹായിക്കും.

299 ദിർഹം നിരക്കിലുള്ള ‘കോംപ്രിഹെൻസീവ് എഐ കാർഡിയോ എക്സ്പ്ലോറർ’ പാക്കേജിൽ എഐ അധിഷ്ഠിത രക്തപരിശോധന, 32 ക്ലിനിക്കൽ ഘടകങ്ങളുടെ വിശകലനം, ഡോക്ടറുടെ കൺസൾട്ടേഷൻ എന്നിവ ഉൾപ്പെടുന്നു. പരിശോധനാഫലം 24 മണിക്കൂറിനകം ലഭിക്കും.

ജീവിതശൈലി രോഗങ്ങൾ ഗൾഫ് മേഖലയിൽ വലിയ വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിൽ, രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ ഹൃദയസംബന്ധമായ തകരാറുകൾ കണ്ടെത്തുകയാണ് ഇത്തരം പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്. ഓഫറുകൾ സെപ്റ്റംബർ 30 വരെ മാത്രമേ പ്രാബല്യത്തിലുണ്ടാകൂ എന്ന് അധികൃതർ വ്യക്തമാക്കി.

Tags: Aster DM HealthcareDubai HealthHealthcareMedcareSharjahUAE newsWorld Heart Day

RelatedPosts

Grade 12 students in the UAE consult 23 universities at the 8th Sharjah University Majors Exhibition to navigate admissions, national service, and AI career trends.
Education

ഉന്നതപഠനത്തിന് വഴികാട്ടാൻ ഷാർജ സർവകലാശാലാ മേള; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി വിപുലമായ കരിയർ പ്ലാറ്റ്‌ഫോം

Sharjah has been announced as the first Arab Guest of Honour for the 39th Bogotá International Book Fair (FILBo) in Colombia, taking place in April 2027.
World

ബൊഗോട്ട രാജ്യാന്തര പുസ്തകോത്സവം 2027: ഷാർജ പ്രഥമ അറബ് അതിഥി രാജ്യം

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

Sharjah Police recovered a stolen car and arrested the suspect within two hours after the owner left the engine running. Motorists warned against leaving unattended vehicles.
Sharjah

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതിയെ രണ്ട് മണിക്കൂറിനകം പിടികൂടി ഷാർജ പൊലീസ്

Sharjah Police reject claims that the wife and son of an Asian murder victim went missing, confirming the family legally travelled home as suspects face prosecution.
UAE

ഷാർജ കൊലപാതക കേസ്: കൊല്ലപ്പെട്ട ഏഷ്യക്കാരന്റെ ഭാര്യയെയും മകനെയും കാണാതായെന്ന വാർത്തകൾ തള്ളി ഷാർജ പൊലീസ്

mark-and-save-million-dreams-campaign-uae-cash-cars
Business

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

Grade 12 students in the UAE consult 23 universities at the 8th Sharjah University Majors Exhibition to navigate admissions, national service, and AI career trends.
Education

ഉന്നതപഠനത്തിന് വഴികാട്ടാൻ ഷാർജ സർവകലാശാലാ മേള; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി വിപുലമായ കരിയർ പ്ലാറ്റ്‌ഫോം

Sharjah has been announced as the first Arab Guest of Honour for the 39th Bogotá International Book Fair (FILBo) in Colombia, taking place in April 2027.
World

ബൊഗോട്ട രാജ്യാന്തര പുസ്തകോത്സവം 2027: ഷാർജ പ്രഥമ അറബ് അതിഥി രാജ്യം

Dubai's Community Development Authority approves a free family legal clinic and psychological counselling camp for expatriates on October 18, 2026. Register now.
Community

കുടുംബ നീതിമേള 2026-രജിസ്ട്രേഷൻ ആരംഭിച്ചു

Global health ministers and sovereign investors will meet in Dubai for WHX Leaders 2027 on January 26 to overhaul preventative care as senior populations soar.
Health

പ്രായമായവരുടെ എണ്ണം കുതിച്ചുയരുന്നു: ആഗോള ആരോഗ്യ പ്രതിസന്ധി നേരിടാൻ ആരോഗ്യ മന്ത്രിമാരുടെ ഉച്ചകോടി ദുബായിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.